നടിയുടെ മരണം സഹിക്കാനായില്ല, കാമുകനായിരുന്ന നടന്‍ ആത്മഹത്യ ചെയ്തു! ഭര്‍ത്താവിനെ പറ്റി ചന്തുവിന്റെ ഭാര്യ

തെന്നിന്ത്യന്‍ സിനിമ-സീരിയല്‍ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വരുന്നത്. ആറ് ദിവസം മുന്‍പാണ് നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരണപ്പെടുന്നത്. നടിയുടെ വിയോഗത്തിന് പിന്നാലെ പ്രശസ്ത ടെലിവിഷന്‍ താരമായ ചന്തു എന്ന് വിളിക്കുന്ന ചന്ദ്രകാന്തിന്റെ മരണവാര്‍ത്തയും വന്നിരിക്കുകയാണ്.

നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ചന്തുവിന്റെ ആത്മസുഹൃത്തും പ്രണയിനിയുമായിരുന്നു നടി പവിത്ര. ഇവരുടെ മരണം താങ്ങാനാവാത്തതിനെ തുടര്‍ന്ന് നടന്‍ വിഷാദത്തിലായി. കഴിഞ്ഞ ദിവസം മുതല്‍ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വസതിയില്‍ ചന്ദ്രകാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

chandrakanth

'ത്രിനയനി' എന്ന ഹിറ്റ് ടെലിവിഷന്‍ സീരിയലിലൂടെയാണ് ചന്ദ്രകാന്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാവുന്നത്. ഇതേ സീരിയലില്‍ നായികയായി പവിത്ര ജയറാമും അഭിനയിച്ചിരുന്നു. അവിടുന്ന് തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തി. നേരത്തെ വിവാഹിതനാണെങ്കിലും പവിത്രയുമായിട്ടുള്ള ബന്ധം നടന്‍ തുടര്‍ന്ന് പോരുകയായിരുന്നു. എന്നാല്‍ അപ്രത്യക്ഷിതമായിട്ടാണ് അപകടത്തിലൂടെ പവിത്ര മരണപ്പെടുന്നത്.

ഇത് ചന്ദ്രകാന്തിനെ വല്ലാതെ ബാധിച്ചു. അപകടം നടക്കുമ്പോള്‍ പവിത്രയുടെ കൂടെ വാഹനത്തില്‍ ചന്ദ്രകാന്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടം കണ്ടതിന്റെയും തന്റെ പ്രിയപ്പെട്ടവള്‍ നഷ്ടപ്പെട്ടതും നടനെ തളര്‍ത്തി കളഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

താരങ്ങള്‍ വൈകാതെ വിവാഹിതരാവാനുള്ള മുന്നൊരുക്കത്തിലായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദാരുണമായ മരണങ്ങള്‍ സംഭവിക്കുന്നത്. അതേ സമയം ഭര്‍ത്താവിന്റെ വിയോഗത്തില്‍ പ്രതികരണവുമായി ചന്ദ്രകാന്തിന്റെ ഭാര്യയും രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

പവിത്രയുടെ മരണത്തിന് പിന്നാലെയാണ് ചന്തുവിന്റെ ഭാര്യ ശില്‍പ സംസാരിച്ചത്. ആ വേര്‍പാട് തനിക്ക് സഹിക്കാന്‍ കഴിയുന്നതല്ല. എന്നിരുന്നാലും പവിത്ര തങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെയാണ് ഭര്‍ത്താവും താനും തമ്മില്‍ അകല്‍ച്ച ഉണ്ടാവുന്നത്. പിന്നീട് വഴക്കുകള്‍ തുടങ്ങുകയായിരുന്നു. ഇപ്പോള്‍ കുറച്ച് കാലമായി ചന്തു തന്നില്‍ നിന്നും അകന്നാണ് ജീവിച്ചിരുന്നതെന്ന് ശില്‍പ പറയുന്നു.

താനും ചന്തുവും പ്രണയിച്ച് വിവാഹിതരായവരാണ്. 11 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നു. അതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് മാതാപിതാക്കളെയും ജ്യേഷ്ഠനെയും സമ്മതിപ്പിച്ചതിന് ശേഷം 2015 ലാണ് വിവാഹം കഴിക്കുന്നത്. എട്ടു വയസ്സുള്ള മകളും നാലു വയസ്സുള്ള മകനും നടനുണ്ട്.

chandrakanth

ചന്തു പ്രണയത്തിലായത് മുതല്‍ എന്നോട് എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന നല്ലവനായിരുന്നു. ഷൂട്ടിങ്ങിന് പോയി മടങ്ങി വന്നതിന് ശേഷം മിനിട്ട് ടു മിനിറ്റ് എല്ലാ കാര്യങ്ങളും എന്നോട് പറയുമായിരുന്നു. എന്നെയല്ലാതെ മറ്റാരെയും അവന്‍ ശ്രദ്ധിക്കാറ് പോലുമല്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്താണ് അയാള്‍ക്ക് മാറ്റങ്ങള്‍ വരുന്നത്.

ചന്തുവിന്റെ സുഹൃത്തുക്കള്‍ വഴിയാണ് ബാക്കിയുള്ള കഥകളൊക്കെ ഞാന്‍ അറിയുന്നത്. ഇതോടെ പുള്ളിയ്ക്ക് പെട്ടെന്ന് മാറ്റം വന്നു. അദ്ദേഹം എന്നെ തിരിഞ്ഞ് നോക്കുക പോലുമില്ലാതെയായി. പവിത്ര ജയറാമുമായി പ്രണയത്തിലായതോടെ അവിടെ സന്തോഷത്തോടെ ജീവിക്കാന്‍ ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഏകദേശം നാലുവര്‍ഷത്തോളമായിട്ട് തങ്ങള്‍ സംസാരിക്കാറില്ല.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കുട്ടികളോട് മാത്രം പറയുകയാണ് ചെയ്യുക. അവരത് പുള്ളിയോടും പറയും. അങ്ങനെയായിരുന്നു ജീവിതമെന്ന് പറയുകയാണ് ചന്ദ്രകാന്തിന്റെ ഭാര്യ ശില്‍പ.

ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപത്തു വച്ചായിരുന്നു പവിത്ര ജയറാമിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുന്നത്. പവിത്ര സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ നടി മരണപ്പെട്ടു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X