സ്ത്രീകള്‍ വിവാഹം കഴിക്കുന്നതിന് ഇതിനാണ്, പ്രിയങ്കയുടെ വാക്കുകള്‍ കടമെടുത്ത് വിമര്‍ശകരോട് നടി സാമന്ത

നാഗ ചൈതന്യയുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതല്‍ സാമന്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിരുന്നത്. നടിയുടെ വ്യക്തിത്വത്തെ പോലും മാനിക്കാതെ അനാവശ്യമായ പല ആരോപണങ്ങളും വന്നു. ആദ്യമൊക്കെ എല്ലാം ക്ഷമിച്ച് നടന്ന നടി പിന്നീട് വിമര്‍ശകര്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ സാമന്തയുടെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നത്.

അല്ലു അര്‍ജുന്റെ പുതിയ സിനിമയില്‍ സാമന്തയ്ക്ക് ഐറ്റം ഡാന്‍സ് ഉണ്ടെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹമോചനത്തിന് കാരണമായത് ഇതൊക്കെ ആവുമെന്ന പ്രചരണങ്ങളും അന്നേ ഉണ്ടായി. എന്നാലിപ്പോള്‍ വീണ്ടും ശക്തമായിട്ടുള്ള വിമര്‍ശനങ്ങളാണ് നടിയെ തേടജി എത്തി കൊണ്ടിരിക്കുന്നത്. ഇതിനിടെ തന്നെ കുറിച്ച് മോശം പറയുന്നവര്‍ക്കെല്ലാമുള്ള കിടിലന്‍ മറുപടിയുമായിട്ടാണ് സാമന്ത എത്തിയത്.

സാമന്തയ്ക്ക് നേരെ വീണ്ടും വിമർശനങ്ങൾ

പലപ്പോഴും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സാമന്ത തന്റെ പ്രതികരണങ്ങള്‍ ആരാധകരെ അറിയിക്കാറുള്ളത്. പുഷ്പ എന്ന സിനിമയുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ വസ്ത്രത്തിന്റെ പേരിലും സാമന്തയ്ക്ക് അധിഷേപങ്ങള്‍ കിട്ടി തുടങ്ങി. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും മറ്റുള്ളവര്‍ പറഞ്ഞ് തരേണ്ടതില്ലെന്നും അതൊക്കെ തീരുമാനിക്കാന്‍ തനിക്ക് സാധിക്കുമെന്നുമൊക്കെ പറഞ്ഞാണ് സാമന്ത വന്നത്. നടി പ്രിയങ്ക ചോപ്രയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇതു സൂചിപ്പിച്ച് കൊണ്ട് പങ്കുവെച്ചിരിക്കുന്നത്.

സ്ത്രീകളെ കുറിച്ചുള്ള മുൻധാരണകളിങ്ങനെയാണ്

''സ്ത്രീകളുടെ സൗന്ദര്യം ഇങ്ങനെ ആയിരിക്കണം, സ്ത്രീകള്‍ ഈ വേഷം മാത്രമേ ധരിക്കാവുകയുള്ളു, ഈയൊരു കാര്യത്തിന് വേണ്ടിയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ തന്നെ എല്ലായിപ്പോഴും പറയുന്നുണ്ട്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ തന്നെ തീരുമാനിച്ചോളാം. എനിക്കെന്റെ തീരുമാനങ്ങള്‍ എടുക്കാനുള്ള സാഹചര്യമാണ് വേണ്ടതെന്നും പ്രിയങ്ക ചോപ്ര പറയുന്നതാണ് സാമന്ത പങ്കുവെച്ച വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

പ്രിയങ്കയുടെ വാക്ക് കടമെടുത്ത് സാമന്ത

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പ്രിയങ്ക ചോപ്ര ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സ്ത്രീകള്‍ക്ക് സ്വയം തീരുമാനിക്കാനുള്ള കഴിവിനെ കുറിച്ചുള്ള ഈ വാക്കുകളാണ് സാമന്തയും തന്നെ വിമര്‍ശിക്കുന്നവരോട് പറയാന്‍ ഉദ്ദേശിച്ചതെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. നാഗ ചൈതന്യയുമായിട്ടുള്ള വിവാഹശേഷം ഗ്ലാമറസ് റോളുകള്‍ ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു സാമന്ത. എന്നാല്‍ ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ തന്നെ ഹോട്ട് ലുക്കില്‍ എത്തിയത് ആരാധകരെ ചൊടിപ്പിച്ചു.

Recommended Video

ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam
സാമന്തയുടെ ഐറ്റം ഡാൻസ്

സാമന്തയുടെ ഡാന്‍സ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയെങ്കിലും ഈ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നു എന്ന ആരോപണം ഉയര്‍ന്ന് വന്നിരിക്കുകയാണ്. പുരുഷന്മാരെ കാമസകതി ഉള്ളവരായി ചിത്രീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇത് പിന്‍വലിക്കണമെന്നുമാണ് ചില സംഘടനകളുടെ പരാതിയില്‍ പറയുന്നത്. ഒന്നര കോടിയോളം പ്രതിഫലം വാങ്ങിയാണ് സാമന്ത ഇതില്‍ അഭിനയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യൗവ്വന യുക്തമായ ശബ്ദത്തില്‍ എത്ര ഹൃദ്യമായാണ് ചിത്ര ആ ഭാവം പാട്ടില്‍ ആവിഷ്‌കരിച്ചത്; രവി മേനോന്‍ പറയുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X