'സാമന്തയ്ക്ക് ​ഗുരുതര ആ​രോ​ഗ്യ പ്രശ്നങ്ങൾ', ​ചികിത്സയിലാണെന്ന ​ഗോസിപ്പുകളിൽ വിശദീകരണവുമായി മാനേജർ!

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. ഈ വർഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ് നിന്നതും സാമന്ത തന്നെയായിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഭർത്താവ് നാ​ഗചൈതന്യയിൽ നിന്നും അകന്നാണ് സാമന്ത താമസിക്കുന്നത്. കരിയറിൽ കൂടുതൽ ശ്രദ്ധ നൽകി സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത. ഇതിനോടകം നിരവധി പുതിയ പ്രോജക്ടുകളുടെ ഭാ​ഗമാകാൻ പോകുന്നതിന്റെ വാർത്തകളും സാമന്ത പങ്കുവെച്ചിരുന്നു. താരം ഇപ്പോൾ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ ഇപ്പോൾ‌ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സാമന്ത അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണന്ന തരത്തിലാണ് റിപ്പോർട്ടുകളും ​ഗോസിപ്പുകളും പ്രചരിച്ചത്. ഇതോടെ താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരും ആശങ്കയിലായി. സാമന്തയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള കൃത്യമായ വിവരത്തിനായിരുന്നു ആരാധകരും കാത്തിരുന്നത്. സാമന്തയുടെ ആരോ​ഗ്യസ്ഥിതി സംബന്ധിച്ച് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ മാനേജർ മഹേന്ദ്ര. പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും വിശ്വസിക്കരുത് എന്നുമാണ് മഹേന്ദ്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

മുൻകരുതലായിരുന്നു ആശുപത്രി സന്ദർശനം

കഴിഞ്ഞ ദിവസം നടന്നത് ഒരു മുൻകരുതൽ പരിശോധന മാത്രമായിരുന്നുവെന്നും മഹേന്ദ്ര വ്യക്തമാക്കി. തിങ്കളാഴ്ച സാമന്ത ആശുപത്രിയിൽ പരിശോധനകൾക്ക് വിധേയയായപ്പോൾ മുതലാണ് വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. 'നടി സമാന്തപ്രഭു 2 ആരോഗ്യവതിയാണ്. ഇന്നലെ നേരിയ ചുമയെത്തുടർന്ന് എഐജി ഹോസ്പിറ്റലിൽ പരിശോധന നടത്തിയ ശേഷം വീട്ടിൽ വിശ്രമിക്കുകയാണ് അവർ. പ്രചരിക്കുന്ന ഊഹാപോഹങ്ങളോ ഗോസിപ്പുകളോ ഒന്നും വിശ്വസിക്കരുത്...' എന്നാണ് താരത്തിന്റെ മാനേജർ പറഞ്ഞത്. ചുമയെ തുടർന്നാണ് പരിശോധനയ്ക്ക് സാമന്ത വിധേയയായതെന്നും കൂടാതെ കൊവിഡ് പരിശോധന നടത്തി അണുബാധ ഇല്ലെന്ന് സ്ഥിരീകരിച്ചതായും മാനജേർ കൂട്ടിച്ചേർത്തു.

സാമന്ത ആരോ​ഗ്യവതിയാണ്

താരത്തിന്റെ ആരോ​ഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മാനേജർ അറിയച്ചതോടെ ആശ്വാസത്തിലാണ് ആരാധകരും. സാമന്തയുടെ ആരോ​ഗ്യസ്ഥിതി വേ​ഗത്തിൽ പൂർവസ്ഥിതിയിലാകട്ടെ എന്നാണ് ഇപ്പോൾ ആരാധകർ ആശംസിക്കുന്നത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് നാ​ഗചൈതന്യയുമായി സാമന്തയുടെ വിവാഹം നടന്നത്. ശേഷം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചുവരികയായിരുന്നു താരങ്ങൾ. എന്നാൽ വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ ഇരുവരും തങ്ങൾ വിവാഹമോചിതരാകാൻ പോവുകയാണ് എന്ന് അറിയിക്കുകയായിരുന്നു. നാ​ഗചൈതന്യയിൽ നിന്നും വേർപിരിഞ്ഞ ശേഷം സാമന്ത വലിയ വിഷാദത്തിലേക്ക് വീണിരുന്നു. ഏറെ നാൾ പ്രണയിച്ച ശേഷമുള്ള വിവാഹമായിരുന്നതിനാൽ വിവാഹമോചനം എന്നത് ഉൾക്കൊള്ളാൻ സമയം എടുത്തുവെന്ന് അടുത്തിടെ സാമന്ത വ്യക്തമാക്കിയിരുന്നു. യാത്രകളും മറ്റ് വിനോദ പരിപാടികളുമാണ് തിരികെ ജീവിതത്തിലേക്ക് വരാൻ തന്നെ സഹായിച്ചതെന്നും സാമന്ത വ്യക്തമാക്കിയിരുന്നു.

Recommended Video

ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam
പുഷ്പയിലെ നൃത്തരംഗം

വിവാഹമോചന ശേഷം അവിഹിതം, ​ഗർഭം എന്നിവ സംബന്ധിച്ചെല്ലാം നടിയുടെ പേരിൽ നിരവധി വ്യാജ വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ തന്നെ വല്ലാതെ വിഷമിപ്പിച്ചതായും താരം വ്യക്തമാക്കിയിരുന്നു. ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ട് തന്നെയാണ് തന്റെ സിനിമാ ജീവിതം കടന്ന് പോയതെന്നും ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങളെ ഇല്ലാതാക്കാനും തന്റെ കഠിന പ്രയത്‌നങ്ങൾക്ക് മാത്രമേ കഴിയൂവെന്നും വിശ്വസിക്കുന്നുണ്ടന്നും കൂടുതൽ മികച്ച സിനിമകൾ ചെയ്യണം എന്നതാണ് ഇപ്പോൾ‍ ലക്ഷ്യം വെക്കുന്നതെന്നും സാമന്ത വ്യക്തമാക്കിയിരുന്നു. പുഷ്പയിലെ ഒരു ഐറ്റം ഡാൻസ് സോങിന് ചുവടുവെക്കുന്നത് സാമന്തയാണ്. കോടികൾ പ്രതിഫലം വാങ്ങിയാണ് മിനിറ്റുകൾ മാത്രം ദൈർഘ്യം വരുന്ന ​ഗാനത്തിൽ സാമന്ത അഭിനയിക്കാമെന്ന് സമ്മതിച്ചത്. അല്ലു അർജുന്റെ സിനിമാ ജീവിത്തതിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് പുഷ്പയിലേത്. രശ്മിക മന്ദാനയാണ് സിനിമയിൽ നായിക. രണ്ട് ഭാ​ഗങ്ങളിലായി റിലീസിനെത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് നായകൻ.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X