എന്റെ അരികില്‍ ഒരു പുരുഷനെ കണ്ടാല്‍ ആളുകള്‍ കഥകളുണ്ടാക്കാന്‍ തുടങ്ങും! തുറന്നുപറഞ്ഞ് സുരേഖ
തെലുങ്ക്, തമിഴ് ഭാഷകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സുരേഖ വാണി. നായികയായും സഹനടിയായുമൊക്കെയാണ് സുരേഖ ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയത്. സൂപ്പര്‍താരങ്ങളുടെയെല്ലാം ചിത്രങ്ങളിലാണ് സുരേഖ കൂടുതലായി അഭിനയിച്ചിരുന്നത്. തമിഴില്‍ കഴിഞ്ഞ വര്‍ഷം അജിത്ത് ചിത്രം വിശ്വാസത്തിലും സുരേഖ അഭിനയിച്ചിരുന്നു. തെലുങ്ക് ചിത്രം ലിസയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സുരേഖ വാണി. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം താരം സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി നടി സിനിമയില്‍ അത്ര സജീവമല്ലായിരുന്നു. അമ്മ വേഷങ്ങള്‍ കൂടുതലായി തേടിയെത്തുന്നത് കൊണ്ടാണ് നടി സിനിമകള്‍ ചെയ്യാത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്ന് നടി പറയുന്നു. അടുത്തിടെ യുവതാരങ്ങളുടെ അമ്മ വേഷങ്ങളിലേക്കെല്ലാം സംവിധായകര്‍
സുരേഖയെ പരിഗണിച്ചിരുന്നു. എന്നാല്‍ ഈ വേഷങ്ങളൊക്കെയും നടി വേണ്ടെന്നുവെക്കുകയായിരുന്നു.
Recommended Video
കഴിഞ്ഞ വര്‍ഷം ഭര്‍ത്താവിന്‌റെ വിയോഗ ശേഷം നടിയെ കുറിച്ചുളള ഊഹാപോഹങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന അഭ്യുഹങ്ങള്‍ക്കെല്ലാം മറുപടിയുമായി നടി എത്തിയിരുന്നു. അത്തരം അഭ്യൂഹങ്ങള്‍ താന്‍ ഇപ്പോള്‍ കാര്യമാക്കാറില്ലെന്ന് നടി പറയുന്നു. എനിക്കൊപ്പം ഒരു പുരുഷനെ കണ്ടാല്‍ ആളുകള്‍ പലതരത്തിലുളള കഥകള്‍ പ്രചരിപ്പിക്കുകയാണ്. അത് എന്റെ ബന്ധുവോ, സഹോദരനോ, അച്ഛനനാണോ എന്നൊന്നും ഇവര്‍ നോക്കുന്നില്ല.
അതേസമയം താന്‍ പരിചയപ്പെട്ട ആണ്‍സുഹൃത്തുക്കളില്‍ എല്ലാവരുമായും ഇപ്പോഴും സൗഹൃദമുണ്ടെന്നും നടി പറയുന്നു. തന്റെ മകള്‍ സുപ്രിതയെ സിനിമയില്‍ പരിചയപ്പെടുത്താനുളള ഒരുക്കത്തിലാണ് താനെന്നും അഭിമുഖത്തില്‍ സുരേഖ വാണി തുറന്നുപറഞ്ഞു. അതേസമയം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സുരേഖ വാണി തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
മകള്‍ക്കൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എപ്പോഴും എത്താറുണ്ട്. സുരേഖയുടെ ഭര്‍ത്താവ് സുരേഷ് തേജ തെലുങ്കിലെ അറിയപ്പെട്ട സംവിധായകരില്‍ ഒരാളായിരുന്നു. മിനിസ്‌ക്രീന്‍ രംഗത്തായിരുന്നു സുരേഷ് തേജ സജീവമായിരുന്നത്. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. തെലുങ്കില്‍ അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് സുരേഖ വാണി.


Click it and Unblock the Notifications











