ഭാര്യയാവാന്‍ പോകുന്ന കുട്ടിയ്ക്ക് 9 വയസ് കൂടുതലുണ്ട്! താരകുടുംബത്തിലെ പുതിയ മരുമകളെ ട്രോളി സോഷ്യല്‍ മീഡിയ

നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹത്തിന് ഒരുങ്ങുകയാണ്. ഏറെക്കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പാണ് പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുന്നത്. പിന്നാലെ ഇരുവരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് ആകെ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന വെളിപ്പെടുത്തി. ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ വച്ചാണ് താരങ്ങളുടെ വിവാഹം.

നാഗ ചൈതന്യയുടെ വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ അനിയന്‍ അഖില്‍ അക്കിനേനിയും വിവാഹിതനാവാന്‍ പോവുകയാണെന്ന് വിവരം പുറത്തു വന്നു. തെലുങ്കിലെ യുവനടനായ അഖില്‍ നേരത്തെ വിവാഹിതനാവാന്‍ ഒരുങ്ങിയെങ്കിലും ഈ ബന്ധം മുടങ്ങി പോവുകയായിരുന്നു. ഇപ്പോള്‍ താന്‍ പുതിയ റിലേഷന്‍ഷിപ്പില്‍ ആയെന്നും തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്നും പറഞ്ഞാണ് അഖില്‍ എത്തിയത്.

akhil-akkineni

അഖിലിന്റെ പോസ്റ്റ് വൈറല്‍ ആയതിന് പിന്നാലെ നടന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബിസിനസുകാരനായ സുല്‍ഫി റാബ്ജിയുടെ മകള്‍ സൈനബ് റാവ്ജിയാണ് അഖിലിന്റെ പ്രതിശ്രുത വധു. ചിത്രകാരിയായ സൈനബ് വരച്ച പെയിന്റിങ്ങുകള്‍ നിരവധി എക്‌സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യ, ദുബായ്, ലണ്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ആര്‍ട്ടിസ്റ്റായ സൈനബ് പ്രവര്‍ത്തിക്കുന്നത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത്ര സുപരിചിത അല്ലെങ്കിലും അഖിലുമായിട്ടുള്ള വിവാഹവാര്‍ത്ത വന്നതോടെ സൈനബിയെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. അഖിലും സൈനബും തമ്മിലുള്ള പ്രായവ്യത്യാസം ആണ് പുതിയ ചര്‍ച്ചകള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുന്നത്.

സാധാരണ പുരുഷനെക്കാളും ഭാര്യയാവുന്ന പെണ്‍കുട്ടിയ്ക്ക് പ്രായം കുറവ് ആയിരിക്കണമെന്നാണ് ഇന്ത്യന്‍ രീതി. എന്നാല്‍ പല താരങ്ങളും പ്രായമൊന്നും കാര്യമാക്കാറില്ല. അത്തരത്തില്‍ അഖിലിന്റെ ഭാര്യയാവാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്കും നടനെക്കാളും പ്രായം കൂടുതലാണ്. ഇരുവരും തമ്മില്‍ ഒന്‍പത് വയസിന്റെ വ്യത്യാസം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

akhil-akkineni

അഖിലിനിപ്പോള്‍ മുപ്പത് വയസും സൈനബിന് 39 വയസുമുണ്ട്. വരനെക്കാളും വധുവിന് പ്രായം കൂടിയതാണെന്ന വിവരം വന്നതോടെ പലരും ഈ വിവാഹത്തിനെതിരെ നെറ്റി ചുളിക്കുകയാണ്. മാത്രമല്ല നെഗറ്റീവായ പ്രതികരണം ഉണ്ടാവുമെന്ന് മനസിലാക്കിയതോടെ അഖില്‍ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഒഴിവാക്കിയിട്ടാണ് ഫോട്ടോയുമായി എത്തിയത്.

ഇതിനിടെ ഡിസംബര്‍ നാലിന് നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹത്തിനൊപ്പം അഖിലിന്റെ വിവാഹവും ഒരുമിച്ച് നടന്നേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചേട്ടനും അനിയനും ഒരേ വേദിയില്‍ വിവാഹിതരാവാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കളഞ്ഞിരിക്കുകയാണ് പിതാവ് നാഗര്‍ജുന.

'ശോഭിതയെ തങ്ങളുടെ വീട്ടിലെ മരുമകളായി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഇതിനൊപ്പം അഖിലിന്റെ വിവാഹം ഉണ്ടാവില്ല. അഖിലും സൈനബും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷമായിരിക്കും. വളരെ നല്ല ജോഡികളാണ് ഇവരെന്നും സൈനബ് ജീവിതത്തിലേക്ക് വന്നതോടെയാണ് അഖിലിന്റെ ജീവിതം സന്തോഷത്തില്‍ സമ്പന്നമായതെന്നും', നാഗര്‍ജുന വ്യക്തമാക്കി.

More from Filmibeat

Read more about: akhil akkineni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X