For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി നാ​ഗചൈതന്യയുടെ സഹോദരൻ; മൗനം പാലിച്ച് മുൻ ഭർത്താവ്

  |

  തെന്നിന്ത്യൻ സിനിമകളിലെ ജനപ്രിയ നായികയായ സമാന്തയ്ക്ക് മയൊസെെറ്റിസ് എന്ന രോ​ഗം ബാധിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ഏറെനാൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ താരം തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. പേശികളെ ബാധിക്കുന്ന ഈ അപൂർവ രോ​ഗത്തിന്റെ ചികിത്സയിലാണെന്നും രോ​ഗമുക്തി നേടുമെന്ന പ്രതീക്ഷയിലാണ് താനെന്നുമാണ് സമാന്ത പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്.

  വൻ ആരാധക വൃന്ദമുള്ള നടിക്ക് ആരാധകരിൽ നിന്നും സിനിമാ ലോകത്ത് നിന്നും വലിയ പിന്തുണ ആണ് ലഭിക്കുന്നത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സമാന്തയെ തേടി ഇങ്ങനെ ഒരു വെല്ലുവിളി വന്നിരിക്കുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ച് വരികെയാണ് പുതിയൊരു പ്രതിസന്ധി സമാന്തയ്ക്ക് നേരെ വന്നിരിക്കുന്നത്.

  Also Read: പ്രണയിക്കാനായി ജിമ്മില്‍ പോയിട്ടുണ്ട്; സൗന്ദര്യമുള്ള നടിമാരോടൊക്കെ ഇഷ്ടം തോന്നിയിരുന്നുവെന്ന് നടന്‍ ഇന്ദ്രൻസ്

  തെലുങ്ക് സിനിമയിലെ ചിരഞ്ജീവി അടക്കമുള്ള പ്രമുഖ താരങ്ങൾ സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയിട്ടുണ്ട്. അതേസമയം മുൻ ഭർത്താവ് നാ​ഗാചൈതന്യ ഇതുവരെ പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല. നാ​ഗചൈതന്യയുടെ അർധ സഹോദരൻ അഖിൽ അക്കിനേനി മാത്രമാണ് അക്കിനേനി കുടുംബത്തിൽ നിന്നും സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്. പ്രിയപ്പെട്ട സമാന്തയ്ക്ക് എല്ലാ ശക്തിയും ആശംസിക്കുന്നു എന്നാണ് ​അഖിൽ അക്കിനേനി സമാന്തയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.

  നാ​​ഗാർജുനയുടെയും നടി അമലയുടെയും മകനാണ് അഖിൽ അഖിനേനി. നാ​ഗചൈതന്യയുടെ അമ്മ ലക്ഷ്മി ദ​ഗുബതിയുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് നാ​ഗാർജുന അമലയെ വിവാഹം കഴിച്ചത്. 2017 ലാണ് സമാന്തയും നാ​ഗചൈതന്യയും വിവാഹം കഴിച്ചത്. 2021 നവംബറോടെ ഇരുവരും വേർപിരിഞ്ഞു. സമാന്തയുടെ വിവാഹ മോചനം വലിയ തോതിൽ വാർത്ത ആയിരുന്നു.

  Also Read: കുഞ്ഞ് ജനിക്കുന്നതെല്ലാം തൊട്ടടുത്ത് നിന്ന് കണ്ടു; ഭാര്യയുടെ കൂടെ ലേബര്‍ റൂമില്‍ കയറിയ അനുഭവം പറഞ്ഞ് യുവ കൃഷ്ണ

  തെലുങ്കിൽ ഒരു പിടി സിനിമകളാണ് സമാന്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ. ഇതിൽ യശോദയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു, ബോളിവുഡ് അരങ്ങേറ്റത്തിനും നടി തയ്യാറെടുക്കുന്നുണ്ട്. അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയിലും നടി അഭിനയിക്കുന്നുണ്ട്.

  ഫാമിലി മാൻ എന്ന ആമസോൺ പ്രെെം സീരിസിന്റെ രണ്ടാം സീസണിലൂടെ ആണ് സമാന്ത വൻ പ്രശസ്തി നേടിയത്. ചിത്രത്തിൽ നടി ചെയ്ത വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂപ്പർ ഡീലക്സ്, ഓ ബേബി തുടങ്ങിയവയാണ് നടിയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട വ്യത്യസ്തമായ സിനിമകൾ. തെന്നിന്ത്യയിൽ ഇന്ന് താരമൂല്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന നടിയാണ് സമാന്ത. പ്രതിഫലത്തിലും നടി മുൻനിരയിലാണ്. നവംബർ നാലിനാണ് സമാന്തയുടെ പുതിയ ചിത്രം യശോദ റിലീസ് ചെയ്യുന്നത്.

  മലയാള താരം ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വാടക​ഗർഭ ധാരണം നടത്തുന്ന യുവതിയെ ആണ് സമാന്ത സിനിമയിൽ അവതരിപ്പിക്കുന്നത്.

  Read more about: samantha
  English summary
  Akhil Akkineni Support Samantha After She Diagnosed With Myositis; His Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X