താര കുടുംബത്തിൽ വീണ്ടും വിവാഹം, ചേട്ടന്റെ ഭാര്യയേക്കാൾ പ്രായം; അഖിലും സൈനബും ഒന്നിക്കുന്നു
കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായത്. പരമ്പരാഗത ആചാര പ്രകാരം ലളിതമായ ചടങ്ങുകളോടെയായായിരുന്നു വിവാഹം. രണ്ട് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. അക്കിനേനി കുടുംബത്തിലേക്ക് എത്തിയ പുതിയ മരുമകളാണ് ശോഭിത. നാഗ ചൈതന്യ രണ്ടാമത് വിവാഹ ജീവിതത്തിലേക്ക് കടന്നതിൽ പിതാവ് നാഗാർജുനയ്ക്കും ഏറെ സന്തോഷമുണ്ട്. ആദ്യ വിവാഹ ബന്ധം തകർന്നപ്പോൾ ചൈതന്യ നിരാശനായിരുന്നെന്ന് നാഗാർജുന നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ താര കുടുംബത്തിൽ രണ്ടാമത് വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനിയെയാണ് വിവാഹിതനാകുന്നത്. നേരത്തെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. മാർച്ച് 24 ന് ഇരുവരും വിവാഹിതരാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അന്നപൂർണ സ്റ്റുഡിയോയിൽ വെച്ചായിരിക്കും വിവാഹം. നാഗ ചൈതന്യയുടെ വിവാഹവും ഇവിടെ വെച്ചാണ് നടന്നത്.

വിവാഹം വലിയ ആഘോഷമാക്കുന്നില്ലെന്നാണ് വിവരം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും കുറച്ച് പ്രമുഖരും മാത്രമായിരിക്കും വിവാഹത്തിനുണ്ടാകുകയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വിവാഹ ചടങ്ങുകൾക്കും മറ്റുമുള്ള ഒരുക്കങ്ങൾ നാഗാർജുനയും കുടുംബവും തുടങ്ങിക്കഴിഞ്ഞു. സൈനബ് റവ്ദ്ജീ എന്നാണ് അഖിൽ അക്കിനേനിയുടെ വധുവിന്റെ പേര്. ഇരുവരും കുറച്ച് കാലമായി പ്രണയത്തിലാണ്. വ്യവസായി സുൽഫി റവ്ദ്ജീയുടെ മകളാണ് സെെനബ്. പെയിന്റിംഗ് ആർട്ടിസ്റ്റാണ് സൈനബ്.
തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അഖിൽ അക്കിനേനിയേക്കാൾ 9 വയസ് കൂടുതലാണ് സൈനബിന്. 30 കാരനാണ് അഖിൽ അക്കിനേനി. സൈനബിന്റെ പ്രായം 39 ഉം. അഭിനയ രംഗത്തും സൈനബ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ മീനാക്ഷി എ ടെയിൽ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമയിലാണ് അഭിനയിച്ചത്. സ്കിൻ കെയറിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന വൺസ് അപോൺ ദ സ്കിൻ എന്ന ബ്ലോഗും സെെെനബ് നടത്തുന്നുണ്ട്.

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാൻ അഖിലും സെെനബും തീരുമാനിക്കുന്നത്. ശോഭിത ധുലിപാല അക്കിനേനി കുടുംബത്തിലേക്ക് കടന്ന് വന്നിട്ട് രണ്ട് മാസമാകുന്നേയുള്ളൂ. ശോഭിതയേക്കാൾ പ്രായം സൈനബിനുണ്ട്. 32 കാരിയാണ് ശോഭിത. വിവാഹത്തിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ശോഭിതയ്ക്ക് നേരിടേണ്ടി വന്നത്. നാഗ ചൈതന്യയുടെ മുൻ ഭാര്യ സമാന്തയുടെ ആരാധകരാണ് ശോഭിതയെ കുറ്റപ്പെടുത്തിയത്.
അഖിൽ അക്കിനേനി നേരത്തെ വിവാഹം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഈ വിവാഹം മുടങ്ങി. ശ്രിയ ഭൂപാലെന്നായിരുന്നു അഖിൽ അക്കിനേനിയുമായി 2016 ൽ വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടിയുടെ പേര്. വിവാഹ നിശ്ചയത്തിന് ശേഷം ഇവർക്കിടയിൽ പ്രശ്നങ്ങൾ വന്നു. ഇതോടെ ബന്ധം വേണ്ടെന്ന് രണ്ട് പേരും തീരുമാനിച്ചു. വർഷങ്ങൾക്കിപ്പുറമാണ് നടൻ വിവാഹം ചെയ്യുന്നത്. സൈനബിനൊപ്പമുള്ള വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച അഖിൽ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











