എസ് എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ നിന്ന് അലിയ ഭട്ട് പിന്മാറി, പകരം ആര്?

ബാഹുബലി എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം വളരെ അധികം പ്രതീക്ഷോടെ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍. തെലുങ്കിലെ മുന്‍നിര നായികന്മാരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്. നായികയായി ബോളിവുഡില്‍ നിന്ന് അലിയ ഭട്ട് എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തില്‍ അലിയ ഇല്ല. ചിത്രത്തില്‍ നിന്ന് അലിയ ഭട്ട് പിന്മാറി എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റിന്റെ പ്രശ്‌നം കൊണ്ടാണ് അലിയ ഭട്ട് പിന്മാറുന്നത് എന്നാണ ഔദ്യോഗിക വിശദീകരണം. സിനിമ സംഭവിച്ചിരുന്നുവെങ്കില്‍ ആര്‍ ആര്‍ ആര്‍ ആലിയ ഭട്ടിന്റെ ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമയാകുമായിരുന്നു.

rrrandaliabhatt

അലിയ പിന്മാറിയപ്പോള്‍ തന്നെ എസ് എസ് രാജമൗലി അടുത്ത നായികയെ അന്വേഷിച്ചു തുടങ്ങിയിരുന്നു. ബോളിവുഡില്‍ നിന്ന് തന്നെ വേണം എന്ന നിര്‍ബന്ധം സംവിധായകനുണ്ട്. അങ്ങനെ പ്രിയങ്ക ചോപ്രയെ കണ്ട് സംസാരിച്ചുവത്രെ. ആലിയയ്ക്ക് പകരം പ്രിയങ്ക ചോപ്ര ആര്‍ ആര്‍ ആറില്‍ എത്തുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

Recommended Video

Remaster Old Footages to 4K UHD

രാം ചരണിന്റെ നായികയായിട്ടാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. അതേ സമയം ഇത് പ്രിയങ്കയുടെ ആദ്യത്തെ തെലുങ്ക് ചിത്രമല്ല. കരിയറിന്റെ തുടക്കത്തില്‍ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായിരുന്നു പ്രിയങ്ക. എസ് എസ് രാജമൗലി സംവിധാനം ചെയ്ത സന്‍ജീര്‍ എന്ന ചിത്രത്തിലെ നായികയും പ്രിയങ്കയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സിനിമ ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

സ്വാതന്ത്ര സമര സേനാനികളായ അല്ലുരി സീതരാമരാജുവിന്റെയും കോമറാം ഭീമന്റെയും കഥ പറയുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അജയ് ദേവ്ഗണും ശ്രിയ ശരണും അതിഥി താരങ്ങളായി സിനിമയില്‍ എത്തുന്നുണ്ട്. തെലുങ്കില്‍ അണിയിച്ചൊരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബിങ് വേര്‍ഷന്‍ തമിഴ്, കന്നട, മലയാളം, ബോളിവുഡ് ഭാഷകളിലും റിലീസ് ചെയ്യും.

350 കോടി മുതല്‍ 400 കോടി വരെ ചെലവാക്കി സിനിമ നിര്‍മിയ്ക്കുന്നത് ഡിവിവി എന്റെര്‍റ്റൈന്‍മെന്റ് ആണ്. 2021 ജനുവരി 8 ന് സിനിമ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയില്‍ തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X