നായയെ പോലെ കൂടെ ജീവിക്കാം, നടൻ മോഹനോട് നടി ലക്ഷ്മി ആവശ്യപ്പെട്ടതിങ്ങനെ! ഒടുവിൽ വലിയ തെറ്റുകൾ ആ ബന്ധം പിരിച്ചു
തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുപോലെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയാണ് ലക്ഷ്മി. ഒരു കാലത്ത് സൂപ്പര്‍ നായികയായിരുന്നെങ്കില്‍ ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളാണ് നടി അവതരിപ്പിക്കുന്നത്. സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമാണ് ലക്ഷ്മി. നടിയുടെ വ്യക്തി ജീവിതം സംബന്ധിക്കുന്ന പല കഥകളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ മൂന്ന് തവണ വിവാഹിതയായ ലക്ഷ്മിയെ കുറിച്ചുള്ള ചില വിവരണങ്ങളാണ് പ്രചരിക്കുന്നത്.
ലക്ഷ്മിയുടെ ആദ്യ വിവാഹബന്ധത്തില്‍ ജനിച്ച മകളാണ് നടി ഐശ്വര്യ. എന്നാല്‍ ആ ബന്ധം അവസാനിപ്പിച്ച് നടന്‍ മോഹനെ ലക്ഷ്മി വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ ബന്ധവും ഇടയ്ക്ക് തകര്‍ന്ന് പോയി. അതിന് കാരണമായത് ലക്ഷ്മി ചെയ്ത വലിയ ചില തെറ്റുകളായിരുന്നു. അത്തരത്തില്‍ ലക്ഷ്മിയുടെ ജീവിതത്തെ പറ്റി താന്‍ കേട്ട കഥകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

നടി ലക്ഷ്മി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യം വിവാഹം കഴിച്ചത് ഭാസ്‌കര്‍ എന്ന ഇന്‍ഷൂറന്‍സ് കമ്പനി ഉടമയെയായിരുന്നു. പക്ഷേ ആ ജീവിതം അധികകാലം മുന്നോട്ട് പോയില്ല. അയാളില്‍ നിന്നും മാനസിക, ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കുട്ടി പത്മിനി ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ലക്ഷ്മിയെ മദ്രാസിലെ ബീച്ചിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതോടെ ലക്ഷ്മിയെ അവിടെ ഇട്ടിട്ട് അയാള്‍ കാറുമെടുത്ത് പോയി.
രാത്രി ബീച്ചില്‍ നിന്നും മൈലുകള്‍ നടന്നാണ് ലക്ഷ്മി വീട്ടിലേക്ക് തിരിച്ച് വരുന്നത്. നിരന്തരം വഴക്കും പ്രശ്‌നങ്ങളുമായപ്പോള്‍ ആ ബന്ധം വിവാഹമോചനത്തിലേക്ക് എത്തുന്നത്. ആ സമയത്ത് ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. അതാണ് നടി ഐശ്വര്യ. ഐശ്വര്യയ്ക്ക് രണ്ടോ മൂന്നോ വയസുള്ളപ്പോഴാണ് ലക്ഷ്മി നടന്‍ മോഹനെ വിവാഹം കഴിക്കുന്നത്. മോഹന്‍ സ്വന്തം മകളെ പോലെ ഐശ്വര്യ നോക്കി വളര്‍ത്തി. അവരുടേത് ഒരു പ്രണയവിവാഹമായിരുന്നു.
ചട്ടക്കാരി എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയുടെ ഹിന്ദി റീമേക്കായ ജൂലി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ലക്ഷ്മിയ്ക്ക് അവസരം ലഭിച്ചു. ആ ചിത്രം പുറത്ത് വന്നതിന് ശേഷം ലക്ഷ്മിയ്ക്ക് ഹിന്ദിയില്‍ വേറെയും അവസരങ്ങള്‍ ലഭിച്ചു. അന്ന് മോഹന്‍ കുടുംബസമേതം ബോംബെയിലാണ് താമസം. ഒരു ദിവസം ലക്ഷ്മി ബോംബെയില്‍ വന്നപ്പോള്‍ ഷോപ്പിങ്ങിന് കൂടെ വരാമോ എന്ന് മോഹനോട് ചോദിച്ചു.

സിനിമയില്‍ ഒരുമിച്ച് നായികയായി അഭിനയിച്ച ആളാണല്ലോ എന്ന് കരുതി മോഹന്‍ അവര്‍ക്കൊപ്പം പോയി. ലക്ഷ്മി ഒത്തിരി സാധനങ്ങള്‍ വാങ്ങി. കൂട്ടത്തില്‍ കുറെ പെര്‍ഫ്യൂമകളും വാങ്ങിയിരുന്നു. ഇടയ്ക്ക് നായയുടെ രൂപത്തിലുള്ള ബോട്ടില്‍ മോഹന്‍ എടുത്ത് നോക്കി. അതൊരു ആഫ്റ്റര്‍ ഷേവ് ലോഷന്‍ ആയിരുന്നു. അതിന്റെ വില കേട്ടതോടെ വാങ്ങിക്കാതെ മോഹന്‍ ആ ബോട്ടില്‍ അവിടെ തന്നെ വെച്ചു. ഷോപ്പിങ്ങിന് ശേഷം ലക്ഷ്മിയെ ഹോട്ടലില്‍ കൊണ്ട് വിട്ട് മോഹന്‍ വീട്ടിലേക്ക് പോകാന്‍ നേരം ലക്ഷ്മി ഒരു സമ്മാനപ്പൊതി കൊടുത്തു. അവിടെ വെച്ച് തന്നെ അദ്ദേഹമത് തുറന്ന് നോക്കിയപ്പോള്‍ നേരത്തെ വില ചോദിച്ച നായയുടെ രൂപമുള്ള ബോട്ടിലാണ്.
ആ ബോട്ടിലിലേക്ക് കൈ ചൂണ്ടി കൊണ്ട് ലക്ഷ്മി മോഹനോട് പറഞ്ഞു, നിങ്ങളുടെ ജീവിതത്തിലേക്ക് എന്നെ കൂട്ടുകയാണെങ്കില്‍ ഞാന്‍ അതുപോലെ ജീവിച്ച് കൊള്ളാമെന്ന്. അത് അയാള്‍ക്ക് ഷോക്ക് ആയി. ഓര്‍ത്ത്‌ഡോക്‌സ് ബ്രാഹ്‌മിന്‍സ് കുടുംബത്തിലെ അവിവിഹിതനായ തന്നോട് വിവാഹമോചിതയും ഒരു പെണ്‍കുട്ടിയുടെ മാതാവുമായ ലക്ഷ്മി നടത്തിയ വിവാഹാഭ്യര്‍ഥന അദ്ദേഹത്തെ വല്ലാതെ ഉലച്ചു. ശേഷം ലക്ഷ്മിയെ ഫോണില്‍ വിളിച്ച് ഉടനെ കാണണമെന്ന് പറഞ്ഞു. ഹോട്ടലിലേക്ക് വന്നോളാന്‍ ലക്ഷ്മിയും.
അവിടെ ചെല്ലുമ്പോഴാണ് അന്നത്തെ ഷൂട്ടിങ്ങൊക്കെ നടി ക്യാന്‍സല്‍ ചെയ്തതായി മോഹന്‍ അറിയുന്നത്. അന്ന് അവിടെ തുടങ്ങിയതാണ് അവരുടെ ബന്ധമെന്നാണ് മോഹന്‍ പറഞ്ഞത്. നിയമപരമായി തന്നെ ഇരുവരും വിവാഹം കഴിച്ചു. ലക്ഷ്മിയുടെ ബംഗ്ലാവില്‍ താമസവും ആരംഭിച്ചു. വിവാഹശേഷം ലക്ഷ്മിയ്ക്ക് കൈനിറയെ അവസരം കിട്ടിയപ്പോള്‍ മോഹന്റെ അവസരങ്ങള്‍ കുറഞ്ഞു. അദ്ദേഹം മകളുടെ കാര്യമൊക്കെ നോക്കി വീട്ടില്‍ താമസമായി. ഇതോടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വന്നു. ലക്ഷ്മിയുടെ ഭാഗത്തുണ്ടായ വലിയ തെറ്റുകളാണ് തങ്ങള്‍ പിരിയാന്‍ കാരണമെന്നും അതൊരിക്കലും താന്‍ പറയില്ലെന്നുമാണ് മോഹന്‍ വ്യക്തമാക്കിയതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.


Click it and Unblock the Notifications











