'ക്ലൈമാക്സിൽ അല്ലുവും ഫഹദും ന​ഗ്നരായിരുന്നു, പേടികൊണ്ടാണ് പുതിയ ക്ലൈമാക്സെടുത്തത്'; സുകുമാർ

ഇക്കഴിഞ്ഞ ഡിസംബർ 17ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത പാൻ ഇന്ത്യൻ സിനിമ പുഷ്പ സമ്മിശ്ര പ്രതികരണത്തോടെ വിവിധ ഭാഷകളിൽ പ്രദർശനം തുടരുകയാണ്. അല്ലു അർജുൻ എന്ന തെലുങ്ക് സൂപ്പർസ്റ്റാറിന്റെ ബി​ഗ് ബജറ്റ് സിനിമയായിരുന്നു പുഷ്പ. ഇതുവരെ അല്ലു അർജുൻ ചെയ്തിട്ടുള്ള സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു പുഷ്പയിലെ പുഷ്പരാജ് എന്ന താരത്തിന്റെ കഥാപാത്രം എന്നത് കൊണ്ട് തന്നെ എല്ലാവരും ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരുന്നത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിൽ അല്ലുവിന്റെ വില്ലനായി എത്തിയത്.

director sukumar, pushpa movie , pushpa movie  news, Allu Arjun and Fahadh Fassil, Allu Arjun  Fahadh Fassil, അല്ലു അർജുൻ ഫഹദ് ഫാസിൽ, പുഷ്പ സിനിമ, അല്ലു അർജുൻ, സംവിധായകൻ സുകുമാർ

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർ താരമാക്കിയ സുകുമാറാണ് പുഷ്പ സംവിധാനം ചെയ്തിരിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ബഡ്ജറ്റ് 250 കോടി രൂപയായിരുന്നു.

ഇപ്പോൾ സിനിമയെ കുറിച്ച് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സുകുമാർ. ചിത്രത്തിനായി ആദ്യം എടുത്ത ക്ലൈമാക്സിൽ അല്ലു അർജുനും ഫഹദ് ഫാസിലും ന​ഗ്നരായിട്ടാണ് അഭിനയിച്ചത് എന്നാണ് സുകുമാർ പറയുന്നത്. തെലു​ങ്ക് സിനിമാ പ്രേമികൾ ആ രം​ഗങ്ങൾ എത്തരത്തിലായിരിക്കും സ്വീകരിക്കുക എന്നതിൽ ഒരു ഭയമുണ്ടായിരുന്ന കൊണ്ടാണ് ക്ലൈമാക്സ് ഏറെ ആലോചിച്ച ശേഷം വീണ്ടും ചിത്രീകരിച്ചതെന്നും സുകുമാർ വെളിപ്പെടുത്തുന്നു. ആദ്യം ഷൂട്ട് ചെയ്ത ക്ലൈമാക്സ് ഇപ്പോഴും തങ്ങളുടെ കൈയ്യിലുണ്ടെന്നും ഇപ്പോൾ തിയേറ്ററിലോടുന്ന ക്ലൈമാക്സ് രണ്ടാമത് ചിത്രീകരിച്ചതാണെന്നും സുകുമാർ പറയുന്നു.

ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും പരമാവധി റിയലിസ്റ്റിക്കായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സുകുമാർ പറയുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസിലെ വരികൾ വിവാദമായിരുന്നു. ശേഷം സിനിമ പ്രദർശനത്തിന് എത്തിയപ്പോൾ അല്ലു അർജുനും രശ്മികയുമുള്ള ഒരു രം​ഗവും വിവാദങ്ങൾക്ക് വഴിവെച്ചു. അല്ലു അർജുനും രശ്മികയും ഒന്നിച്ച് അഭിനയിച്ച സീനിലെ രംഗമായിരുന്നു തെലുങ്ക് പ്രേക്ഷകരിൽ ചിലർക്ക് ഇഷ്ടപ്പെടാതിരുന്നത്. പ്രേക്ഷകരുടെ എതിർപ്പ് മാനിച്ച് ഈ രംഗം ചിത്രത്തിൽ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ പിന്നീട് തീരുമാനിച്ചു. അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ രാജും രശ്മികയുടെ ശ്രീവല്ലിയും ചേർന്നുള്ള ഇന്റിമേറ്റ് സീനാണ് കുടുംബ പ്രേക്ഷകരുടെ നെറ്റിചുളിപ്പിച്ചത്. ശ്രീവല്ലിയുടെ കഥാപാത്രത്തിന്റെ ദേഹത്ത് പുഷ്പ രാജ് തൊടുന്നതാണ് വിവാദ സീൻ. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ഈ രംഗം നീക്കം ചെയ്തതായി ബോളിവുഡ് ലൈഫ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

അതേസമയം റീലാസായി ദിവസങ്ങൾക്കുള്ള നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം 200 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. ആദ്യ ആഴ്ച്ചയിൽ തന്നെ ബുക്ക് മൈ ഷോ വഴി 2.6 മില്യൺ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. അല്ലു അർജുന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിങ്ങും പുഷ്പയ്ക്കാണ് ലഭിച്ചത്. ആദ്യ ദിനം 71 കോടിയായിരുന്നു പുഷ്പയുടെ കളക്ഷൻ. മഹാരാഷ്ട്രയിൽ സിംഗിൾ സ്‌ക്രീനുകൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചിത്രം ആദ്യ ദിവസം 3 കോടി നേടുകയും ചെയ്തു. മുംബൈയിൽ നിന്ന് മാത്രം ചിത്രം 1.50 കോടി നേടി. പുഷ്പയുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷൻ നേടി കെജിഎഫിന്റെ ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നു.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X