കാത്തിരിപ്പിന് വിരാമം, പുഷ്പയും ബന്‍വാര്‍ സിങ് ഷെഖാവത്തും ഉടൻ എത്തും, റിലീസിങ് തീയതി പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പഷ്പ. അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ആര്യയുടെ സംവിധായകൻ സുകുമാറാണ് ഈ ചിത്രവും ഒരുക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. അല്ലു അർജുനോടൊപ്പം ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.

pushpa

ഇപ്പോഴിത സിനിമയുടെ റിലീസിങ്ങ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. രണ്ട് ഭാഗങ്ങളിലായി പുറത്ത് വരുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനായി എത്തുന്നത് 2021 ഡിംസബർ 17 ന് ആണ്. സിനിമയുടെ അണിയറ പ്രവർത്തകരാണ് റിലീസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്. ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ തന്നെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടി രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സിനിമയിൽ എത്തുന്നത്.

ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പോസ്റ്ററിന് ലഭിച്ചത്. ദിവസങ്ങൾക്ക് മുന്‍പായിരുന്നു രശ്മികയുടെ പോസ്റ്റർ പുറത്ത് വന്നത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അല്ലു അർജുന്റെ കഥാപാത്രമായ പുഷ്പയുടെ കാമുകിയായിട്ടാണ് നടി എത്തുന്നത്. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. മൊട്ടയടിച്ച് ഗംഭീര ലുക്കിലാണ് ഫഹദ് എത്തുന്നത്.

നടന്റെ ലുക്ക് ആഘോഷമാക്കുകയായിരുന്നു ഫഹദ് ആരാധകർ. അല്ലു വിയർക്കുമെന്നായിരുന്നു ആരാധകർ പറഞ്ഞത്. അലോഷിക്ക് ഷമ്മിയിൽ ഉണ്ടായ ഐറ്റം,പോലിസ് വേഷമായാലും പട്ടാളമായാലും ശരീരഘടന ഒരു അനിവാര്യ ഘടകമായിരുന്നു, ഈ നടൻ വരുന്നത് വരെ,Big-B ആയി അടുത്ത പാർട്ടിൽ ഇനി എന്ത്കൊണ്ടും ഫഹദ് യോഗ്യനാണ്. സൗത്ത് ഇന്ത്യ മൊത്തത്തിൽ തൂഫാൻ ആക്കാനുള്ള പരിപാടിയാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ക്യാരക്ടർ പോസ്റ്ററിന് ലഭിച്ചത്. നടന്റെ പിറന്നാൾ ദിവസമായിരുന്നു ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് നടൻ പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്താണ്. വലിയ ചിത്രമായത് കൊണ്ട് തന്നെ രണ്ട് ഭാഗങ്ങളായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഹിന്ദി, മലയാളം, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. 2021 ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം െത്തുന്നത് . രണ്ടാം ഭാഗം 2022ല്‍ ആയിരിക്കും പുറത്തെത്തുക എന്നാണ് പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2020ല്‍ റിലീസ് ചെയ്ത 'അങ്ങ് വൈകുണ്ഠപുരത്ത് (അല വൈകുണ്ഠപുരമുലൂ) എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അല്ലു അർജുൻ ചിത്രം. ചിത്രം കേരളത്തിൽ മികച്ച ആരാധകരെ നേടിയിരുന്നു. 'ആര്യ' എന്ന ചിത്രത്തിലൂടെയാണ് അല്ലു മലയാളികളുടെ പ്രിയങ്കരനായത്. ചിത്രം വൻ കേരളത്തിൽ വിജയമായിരുന്നു.

More from Filmibeat

Read more about: allu arjun fahadh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X