മാസ് ലുക്കിൽ അല്ലുവും സഹോദരന്മാരും, സഹോദരി നിഹാരികയുടെ കല്യാണത്തിനായി താരങ്ങൾ, ചിത്രം കാണാം

തെലുങ്ക് സിനിമാ ലോകം വീണ്ടും ഒരു വിവാഹത്തിനായി ഒരുങ്ങുകയാണ്. നടൻ റാണയ്ക്ക് പിന്നാലെ നടിയും നിർമ്മാതാവുമായ നിഹാരിക കൊനിഡേലയും വിവാഹത്തിനായി തയ്യാറെടുക്കുകയാണ്. നടിയുടെ വിവാഹത്തിനായി കൊനിഡേല കുടുംബം സിനിമ തിരക്കുകൾക്ക് അവധി പ്രഖ്യാപിച്ച് ഒന്നടങ്കം ഉദയ്‌പൂരിലെത്തിയിട്ടുണ്ട്. തെന്നിന്ത്യൻ നടനും നിർമ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക കൊനിഡേല. ഡിസംബർ 9 നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹം നടക്കുക.

ഇപ്പോൾ സോഷ്യൽ മീഡിയയിലും കോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് വിവാഹത്തിന് തയ്യാറെടുക്കുന്ന കൊനിഡേല കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ്. നിഹാരികയുടെ സഹോദരനും നടനുമായ വരുണും നടൻ അല്ലു അർജുനും ഉദയ്പൂരിലേയ്ക്കുളള യാത്ര ചിത്രങ്ങളും മറ്റും പങ്കുവെച്ചിട്ടുണ്ട്.

 ഞങ്ങൾ പോകുന്നു

സ്വകാര്യ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങൾ പോകുന്നു എന്ന അടിക്കുറിപ്പോടെയാണ് വരുൺ യാത്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുടുംബ സമേതമുള്ള ചിത്രമാണ് നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരൻ ചൈതന്യ ജൊഗന്നലഗെഡ്ഡയാണ് ചിത്രം പകർത്തിയിരിക്കുന്നത്. വിവാഹത്തിനായി താരകുടുംബം ഉദയ്പൂരിൽ എത്തിച്ചേർന്നിട്ടുണ്ട്. എയർപോർട്ടിന് പുറത്തുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

    കുടുംബസമേതം അല്ലുവും

സഹോദരിയുടെ വിവാഹം ആഘോഷിക്കാനായി നടൻ അല്ലു അർജുനും കുടുംബ സമേതം ഉദയ്പൂരിൽ എത്തിയിട്ടുണ്ട്. നടൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. സ്വകാര്യ ജെറ്റിൽ തന്നെയാണ് താരങ്ങളുടേയും യാത്ര. ഭാര്യ സ്നേഹയുടേയും മക്കളുടേയും മാതാപിതാക്കാളുടേയും ചിത്രങ്ങളും ഉദയ്പൂരിൽ നിന്ന് അല്ലു സഹോദരന്മാരുടെ ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്. താരങ്ങളുടെ ഫോട്ടോ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. സ്റ്റൈലീഷ് ലുക്കിലാണ് അല്ലു വിവാഹത്തിന് എത്തിയിരിക്കുന്നത്. നടന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

കുടുംബാംഗങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും താരപുത്രിയുടെ വിവാഹം നടക്കുക. വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും ഉദയ്പൂരിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു നിഹാരികയുടേയും ചൈതന്യയുടേയും വിവാഹ നിശ്ചയം. കൊവിഡ് മാനദണ്ഡങ്ങൾപാലിച്ചാണ് നടന്നതെങ്കിലും താരസമ്പന്നമായിരുന്നു ചടങ്ങ്. നടി എന്നതിൽ ഉപരി നിർമ്മാതാവ് കൂടിയാണ് നിഹാരിക. മൂന്ന് വെബ് സീരിസുകൾ നിർമ്മിച്ചിട്ടുണ്ട്. ഒങ്ക മനസു ആണ് നിഹാരികയുടെ ആദ്യ സിനിമ. ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. സെയ്റാ നരസിംഹ റെഡ്ഡിയിലും നിഹാരിക വേഷമിട്ടിട്ടുണ്ട്.

   കസിൻസ് ആഘോഷമാക്കിയ നിശ്ചയം‌

നടിയുടെ വിവാഹ നിശ്ചയം ഇന്നും ടോളിവുഡ് കോളങ്ങളിൽ വൈറലാണ്. നിഹാരികയുടെ വിവാഹ നിശ്ചയം താരകുടംബം ആഘോഷമാക്കിയിരുന്നു. കൊവിഡ് കാലമായതിനാൽ കുടുംബാംഗങ്ങൾ മാത്രമാണ് അന്ന് ചടങ്ങിൽ പങ്കെടുത്തത്. ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലില്‍ വെച്ചായിരുന്നു നിശ്ചയം നടന്നത്. സഹോദരങ്ങളായ അല്ലു അര്‍ജുന്‍, സായ് ധരം തേജ്, അല്ലു സിരിഷ്, രാംചരണ്‍ എന്നിവരെല്ലാം വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. ലൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അല്ലു അർജുൻ ഒഴികെ മറ്റെല്ലാവരും അന്ന് ധരിച്ചിരുന്നത്. വരുൺ തേജയാണ് സഹോദരിയുടെ വിവാഹ നശ്ചയ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. നടിയ്ക്ക് ആശംസയുമായി തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു. വിവാഹ നിശ്ചയം ആഘോഷമാക്കിയ താരങ്ങൾ ഉദയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹം ഗംഭീരമാക്കുമെന്നാണ് ആരാധകരുടെ ഭാഷ്യം.

Recommended Video

കൊറോണ കാലത്ത് വീടിനുള്ളിൽ മമ്മൂക്ക ചെയ്തതെന്ത് ?എമ്മാരി ലുക്കാ നോയ്‌ക്കേ ?

ചിത്രം, അല്ലു അർജുൻ ഇൻസ്റ്റഗ്രാം പോസ്റ്റ്

വരുൺ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X