അറസ്റ്റിന് മുന്‍പ് ഭാര്യയെ ചേര്‍ത്ത് പിടിച്ച് അല്ലു അര്‍ജുന്റെ മുത്തം; നടന്റെ ശക്തിയായി എന്നും സ്‌നേഹ റെഡ്ഡി

അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന നിലയിലാണ് പുഷ്പയുടെ രണ്ടാം ഭാഗം കഴിഞ്ഞ ആഴ്ച റിലീസ് ചെയ്യുന്നത്. എന്നാല്‍ റിലീസിന് തൊട്ടു മുന്‍പ് വരെ ഉണ്ടായിരുന്ന ആഘോഷമെല്ലാം ആദ്യ ഷോ കഴിഞ്ഞതോടെ അവസാനിച്ചു. സിനിമ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് ഒരു സ്ത്രീ മരണപ്പെട്ടത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

സിനിമയെ മാത്രമല്ല അല്ലു അര്‍ജുന്റെ ജീവിതത്തെ പോലും ഈ സംഭവം ബാധിച്ചു. ഇതിനോട് അനുബന്ധിച്ച് നടനെതിരെ കേസെടുക്കുകയും ഇന്ന് താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാദങ്ങള്‍ക്കിടയിലും അല്ലു അര്‍ജുനെ ചേര്‍ത്ത് പിടിച്ച് ഭാര്യ സ്‌നേഹ റെഡ്ഡി കൂടെ തന്നെയുണ്ടായിരുന്നു.

allu-arjun

അറസ്റ്റിന് തൊട്ടുമുന്‍പായി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന സ്‌നേഹയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. മാത്രമല്ല, ഭാര്യയുടെ പിന്തുണയെ കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ഒക്കെ മുന്‍പും നടന്‍ സംസാരിച്ചിരുന്നു. ഈ ചേര്‍ത്ത് പിടിക്കലിന് പിന്നിലെ സ്‌നേഹയുടെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ആരാധകരും.

തെന്നിന്ത്യയിലെ റൊമാന്റിക് ഹീറോയായി അല്ലു അര്‍ജുന്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് സ്‌നേഹയുമായി പരിചയത്തിലാവുന്നത്. അന്ന് ലക്ഷക്കണക്കിന് ആരാധികമാരുള്ള സ്റ്റാര്‍ ആയിരുന്നെങ്കിലും അല്ലു പ്രണയം കണ്ടെത്തിയത് സ്‌നേഹയിലായിരുന്നു. അങ്ങനെ ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2011 ല്‍ താരങ്ങള്‍ വിവാഹിതരായി. ദമ്പതിമാര്‍ക്ക് ഒരു മകനും മകളുമുണ്ട്.

താരദമ്പതിമാര്‍ക്കിടയില്‍ വഴക്കും പിണക്കവുമൊക്കെ ഉള്ളത് പോലെ തങ്ങള്‍ക്കിടയിലുമുണ്ട്. എന്നിട്ടും കുഴപ്പങ്ങളൊന്നുമില്ലാതെ ഇത് മുന്നോട്ട് പോവുന്നതിനെ കുറിച്ച് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ അല്ലു അര്‍ജുന്‍ വെളിപ്പെടുത്തിയിരുന്നു.

allu-arjun-sneha-

'എനിക്കും ഭാര്യയ്ക്കും ഒരു പേഴ്സണല്‍ ചാറ്റ് ബോക്സ് ഉണ്ട്. ഞങ്ങള്‍ വഴക്ക് ഉണ്ടാക്കി കഴിഞ്ഞാല്‍ പരസ്പരം പറയാനുള്ള കാര്യങ്ങള്‍ അതില്‍ എഴുതിയിടും. രണ്ട് പേര്‍ക്കും ഒരുപോലെ സംസാരിക്കാന്‍ ഒരു സ്പേസ് കിട്ടുന്നതോടെ ആ വഴക്കുകള്‍ അവിടെ അവസാനിക്കും. അല്ലാതെ വരുമ്പോഴാണ് പരസ്പരമുള്ള വഴക്കുകള്‍ കൂടുന്നതെന്നും', അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചയാളാണ് അല്ലു അര്‍ജുന്‍. സിനിമ നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകനുമൊക്കെയാണ് താരം. അതേ സമയം സ്‌നേഹ റെഡ്ഡി ഹൈദരബാദിലെ പ്രമുഖ ബിസിനസുകാരന്റെ മകളാണ്. സ്‌നേഹ അമേരിക്കയിലാണ് പഠിച്ചതും വളര്‍ന്നതുമെല്ലാം.

അല്ലു അര്‍ജുന്‍ വലിയൊരു താരമാകുന്നതിന് മുന്‍പായിരുന്നു സ്‌നേഹയുമായി ഇഷ്ടത്തിലാവുന്നത്. ഒരു താരവിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ കണ്ടുമുട്ടിയ താരങ്ങള്‍ ആദ്യ കാഴ്ചയില്‍ തന്നെ പരസ്പരം അടുപ്പത്തിലായി. പിന്നീട് ഡേറ്റിങ്ങിലാവുകയായിരുന്നു.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X