അല്ലു അര്‍ജുന്റെ വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷം! വിവാഹ വാര്‍ഷികത്തില്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി താരം
മലയാളികള്‍ക്കും ഏറ്റവും പ്രിയമുള്ള തെലുങ്ക് സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍. ഒരു കാലത്ത് അല്ലു അര്‍ജുന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതായിരുന്നു. അതുപോലെ തന്നെ അല്ലുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരുപാട് ആരാധികമാര്‍ കേരളത്തിലും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞ് സ്‌നേഹ റെഡ്ഡി അല്ലുവിന്റെ ജീവിതത്തിലേക്ക് വന്നു.
2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും വിവാഹം. വീണ്ടുമൊരു മാര്‍ച്ച് ആറ് വരുമ്പോള്‍ ഇരുവരും ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇത്തവണ പ്രിയതമയ്ക്ക് ആശംസകള്‍ അറിയിച്ച് അല്ലു എത്തിയിരിക്കുകയാണ്. 'വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷങ്ങള്‍, സമയം അതിവേഗം കടന്ന് പോകുന്നു. പക്ഷെ സ്‌നേഹം അതിനനുസരിച്ച് ഓരോ ദിവസവും കൂടി വരുന്നു' എന്നുമായിരുന്നു അല്ലു പറഞ്ഞത്.

വിവാഹദിനത്തില്‍ സ്‌നേഹയ്‌ക്കൊപ്പം നില്‍ക്കുന്നൊരു ചിത്രമായിരുന്നു അല്ലു പങ്കുവെച്ചത്. ഇതിന് താഴെ നിരവധി ആളുകളാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. കുടുംബസമേതം സന്തോഷത്തോടെ കഴിയുകയാണ് താരമിപ്പോള്‍. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അയാന്‍ എന്ന മകനും അര്‍ഹ എന്ന മകളും.
ആര്യ സിനിമയില്‍ നായകനായി അഭിനയിച്ചതോടെയാണ് അല്ലുവിന്റെ കരിയര്‍ മാറിയത്. യുവാക്കള്‍ക്കിടയില്‍ തരംഗമായതോടെ അല്ലു അര്‍ജുന് ധാരാളം ആരാധകരെ നേടിക്കൊടുത്ത ചിത്രവും ഇതായിരുന്നു. സിനിമയിലെത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അല്ലു ഇപ്പോഴും സൂപ്പര്‍ നായകനായി തുടരുകയാണ്. അല വൈകുന്തപുറംലോ എന്ന ചിത്രമാണ് അവസാനമായി അല്ലുവിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്. മലയാളത്തില്‍ നിന്നും നടന്‍ ജയറാം ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications