പിറന്നാൾ ദിനത്തിൽ ഭാര്യ സ്നേഹയോട് അല്ലു ആവശ്യപ്പെട്ടത് ഇത്രമാത്രം, ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. തെലുങ്കിലാണ് താരം സജീവമെങ്കിലും തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുണ്ട്. അല്ലുവിന്റെ ഭൂരിഭാഗം ചിത്രങ്ങളും മലയാളത്തിൽ മികച്ച പ്രേക്ഷകരെ നേടാറുണ്ട്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. അല്ലുവിനെ പോലെ താരത്തിന്റെ കുടുംബത്തിനും കൈനിറയെ ആരാധകരാണ്ട്.

ഇന്ന് അല്ലു അർജുന്റെ പ്രിയപ്പെട്ട പത്നി സ്നേഹ റെഡ്ഡിയുടെ പിറന്നാളാണ്. സ്നേഹയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് അല്ലുവും കുടുംബാംഗങ്ങളും. സ്നേഹയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കൂടാതെ അല്ലു അർജുൻ സ്നേഹയ്ക്കായി പങ്കുവെച്ച് പിറന്നാൾ ആശംസയും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

 സ്പെഷ്യൽ വ്യക്തി

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ഇനിയും ഇതുപോലുള്ള ദിവസങ്ങൾ ഒരുമിച്ച് ആഘോഷിക്കണമെന്നും അല്ലു പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു. സ്നേഹ പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ ചിത്രമാണ് ആരാധകർക്കായി താരം ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരിക്കുന്നത്. സ്നേഹക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളു മാത്രമാണ് അല്ലുവിന്റെ പാർട്ടിയിൽ പങ്കെടുത്തത്.

 2011 ൽ വിവാഹം

അടുത്ത സുഹൃത്തുക്കളായിരുന്ന അല്ലുവും സ്നേഹയും 2011 മാർച്ചിലാണ് വിവാഹിതരായത്. തങ്ങളുടെ 9ാം വിവാഹ വാർഷിക ദിനത്തിൽ അല്ലു പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷങ്ങള്‍, സമയം അതിവേഗം കടന്ന് പോകുന്നു. പക്ഷെ സ്‌നേഹം അതിനനുസരിച്ച് ഓരോ ദിവസവും കൂടി വരുന്നു' ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് താരം ഇന്ന് കുറിച്ചു. അല്ലു അർജുൻ ദമ്പതികൾക്ക് അയാൻ, അർഹ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

 കുടംബത്തോടൊപ്പമുള്ള യാത്ര

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം യാത്ര പോകാൻ അല്ലു സമയം കണ്ടെത്താറുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു കുടുംബാംഗങ്ങളോടൊപ്പം കുന്തള വെള്ളച്ചാട്ടം കാണാണെത്തിയതാണ് താരം എത്തിയത്. . താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കുന്തള വെള്ളച്ചാട്ടം കൂടാതെ ഇതിന്റെ പ്രാന്തപ്രദേശത്തുള്ള ഹരിത വന പാർക്കും അല്ലുവു കുടുംബവും സന്ദർശിച്ചിരുന്നു. കൂടാതെ പാര്‍ക്കിനുള്ളില്‍ ഒരു ചുവന്ന ചന്ദനമരത്തൈയും നടൻ നട്ടിരുന്നു. അതിനടുത്തായി "12-09-2020 ന് അല്ലു അർജുൻ ഗാരു നട്ടുപിടിപ്പിച്ചു" എന്നെഴുതിയ ഒരു ബോർഡും സ്ഥാപിച്ചിട്ടുണ്ട് .

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
പതിനഞ്ച് വർഷത്തെ സിനിമ ജീവിതം

1985 ൽ പുറത്തു വന്ന വിജേത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് അല്ലു തന്റെ സിനിമാ പ്രവേശനം. പിന്നീട് സിംഹകുട്ടി എന്ന ചിത്രത്തിലൂടെ നായക നടനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രമായിരുന്നു അല്ലു അർജുന്റെ കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രം തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വലിയ വിജയമായിരുന്നു.യുവാക്കൾക്കിടയിൽ അദ്ദേഹത്തിന്‌ ധാരാളം ആരാധകരെ നേടിക്കൊടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും യുവാക്കൾ തന്നെയാണ്. അല്ലു അർജുന്റെ ഏറ്റവും ഒടുവിലായി പുറത്തു വന്ന ചിത്രമാണ് അല വൈകുന്തപുറംലോ. ചിത്രം വൻ വിജയമായിരുന്നു. മലയാളി താരങ്ങളായ നടന്‍ ജയറാമും ഗോവിന്ദ് പദ്മസൂര്യയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

വീഡിയോ കാണാം

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X