നിഹാരികയുടെ വിവാഹ നിശ്ചയത്തിൽ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും, ചിത്രങ്ങൾ വൈറൽ

ടോളിവുഡിൽ വലിയ ആഘോഷമായിരുന്നു നടനും നിർമാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളും നടിയുമായ നടി നിഹാരിക കോനിഡേലയുടെ വിവാഹ നിശ്ചയം. . ചൈതന്യ ജൊഗന്നലഗെഡ്ഡ ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു നിശ്ചയത്തിൽ പങ്കെടുത്തത് തെലുങ്ക് സിനിമ ലോകവു ആരാധകരും ആഘോഷമാക്കുകയായിരുന്നു നിഹാരിക-ചൈതന്യ ജൊഗന്നലഗെഡ്ഡ വിവാഹ നിശ്ചയം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

allu

വരനേയും വധുവിനെക്കാളും സോഷ്യൽ മീഡിയയിലും ടോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നത് നടൻ അല്ലു അർജുന്റേയും ഭാര്യ സ്നേഹയുടേയും ലുക്കാണ്. . പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ വസ്ത്രങ്ങൾ ധരിച്ച് കൊണ്ടാണ് ഇരുവരും ചടങ്ങിന് എത്തിയത്. കറുപ്പ് നിറത്തിലുളള സൈഡ് പ്രിന്റ് ഷർട്ടാണ് അല്ലു ധരിച്ചത്. ഗ്ലിറ്റര്‍ പേസ്റ്റല്‍ വസ്ത്രമാണ് സ്‌നേഹ അണിഞ്ഞത്. വളരെ സിമ്പിൾ ആഭരണങ്ങളാണ് സ്നേഹ ഉപയോഗിച്ചിരുന്നത് . താരദമ്പതിമാരുടെ ലുക്ക് വൈറലായിട്ടുണ്ട്.

allu 2

നടൻ വരുൺ തേജിന്റെ സഹോദരിയാണ് നിഹരിക. നടൻ ചിരഞ്ജീവി,യുടേയും പവന്‍ കല്യാണിന്റെയും അനന്തരവള്‍ കൂടിയാണ്.അല്ലു അര്‍ജുന്‍, സായ് ധരം തേജ്, അല്ലു സിരിഷ്, രാംചരണ്‍ എന്നിവര്‍ കസിന്‍ സഹോദരങ്ങളാണ്. ഇവരെല്ലാവരും വിവാഹഹ നശ്ചയത്തിന് എത്തിയിരുന്നു. ലൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അല്ലു അർജുൻ ഒഴികെ മാറ്റുള്ള കസിൻസ് എല്ലാം ധരിച്ചിരുന്നത് . വരുൺ തേജയാണ് സഹോദരിയുടെ വിവാഹ നശ്ചയ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത് നടിയ്ക്ക് ആശംസയുമായി തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.

allu 3

നടി എന്നതിൽ ഉപരി നിർമ്മാതാവ് കൂടിയാണ് നിഹരിക. മൂന്ന് വെബ് സീരിസുകളാണ് നിർമ്മിച്ചിരിക്കുന്നത്.ഒക മനസു ആണ് നിഹാരികയുടെ ആദ്യ സിനിമ. ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. സെയ് റാ നരസിംഹ റെഡ്ഡിയിലും നിഹാരിക വേഷമിട്ടിട്ടുണ്ട്.

allu 4

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X