പ്രെെവറ്റ് ജെറ്റും കോടികളുടെ കാരവാനും; അ‌ടിമു‌ടി ആഡംബരത്തിൽ അല്ലു അർജുൻ; നടന്റെ സമ്പാദ്യങ്ങൾ

തെലുങ്ക് താരമാണെങ്കിലും മലയാളികൾക്ക് പ്രത്യേക മമതയുള്ള നടനാണ് അല്ലു അർജുൻ. ഒരു കാലത്ത് അല്ലു അർജുൻ ചിത്രങ്ങൾ മോളിവുഡിലുണ്ടാക്കിയ തരം​ഗം ചെറുതല്ല. മലയാളി താരങ്ങളുടെ സിനിമകളെ പിന്നിലാക്കി അല്ലു അർജുൻ ബോക്സ് ഓഫീസിൽ വിജയം കൊയ്തു. ആര്യ, ഹാപ്പി, കൃഷ്ണ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ഒരു ഘ‌ട്ടത്തിൽ അല്ലു തരം​ഗം മലയാളത്തിൽ അവസാനിക്കുകയും ചെയ്തു.

പുഷ്പ എന്ന സിനിമയുടെ വിജയത്തോടെ അല്ലുവിന്റെ പ്രശസ്തി പാൻ ഇന്ത്യൻ തലത്തിൽ ഉയർന്നിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും പുഷ്പയിലൂടെ അല്ലുവിന് ലഭിച്ചു. അല്ലുവിന്റെ സമ്പാദ്യങ്ങളാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. 41 കാരനായ അല്ലു സിനിമാ രം​ഗത്ത് നിന്നുമുണ്ടാക്കായ സമ്പാദ്യം ചെറുതല്ല.

Allu Arjun

ഒരു സിനിമയ്ക്ക് 65 കോടി രൂപയോളമാണ് അല്ലു അർജുൻ ഇന്ന് കൈപ്പറ്റുന്ന പ്രതിഫലം. 12 ബ്രാൻഡുകളെ അല്ലു അർജുൻ പ്രതിനിധീകരിക്കുന്നുണ്ട്. 10 കോടി രൂപയാണ് പരസ്യത്തിന് വാങ്ങുന്ന തുക. ഹൈദരാബാദിൽ കോൾ​ഹെൽത്ത് സർവീസ് എന്ന സ്റ്റാർട്ട് അപ്പിൽ അല്ലുവിന് നിക്ഷേപമുണ്ട്. ടോളിവുഡിലെ പ്രമുഖരുടെ വീടുകളുള്ള ജൂബിലി ഹിൽസിലാണ് അല്ലുവിന്റെ ആഡംബര വസതി. പിതാവ് സമ്മാനിച്ച സ്ഥലത്താണ് ന‌ടൻ വീണ് പണിതത്. 40 കോടി രൂപ ചെലവി‌ട്ടാണ് വീട് പണിതത്.

പിതാവ് അല്ലു അരവിന്ദിനൊപ്പം ആന്ധ്രയിലും തെലങ്കാനയിലുമായി നിരവധി പ്രോപ്പർട്ടികൾ താരത്തിനുണ്ട്. 2015 ൽ മുംബൈയിലും ഒരു അപാർ‌‌ട്മെന്റ് വാങ്ങിയിട്ടുണ്ട്. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ താരത്തിന്റെ പക്കലുണ്ട്. 7 കോടി രൂപ വിലമതിക്കുന്ന ആഡംബര വാനിറ്റി വാനും നട‌നുണ്ട്.

Allu Arjun

ഇതിന് പുറമെ 80 കോടി വില വരുന്ന പ്രെെവറ്റ് ജെറ്റും നടൻ വാങ്ങി. ‌ആകെ 460 കോടിയുടെ ആസ്തിയാണ് അല്ലു അർജുന് സ്വന്തമായുള്ളത്. കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ ധനികരാണ് അല്ലുവും ബന്ധുക്കളും. പിതാവ് അല്ലു അരവിന്ദ് വർഷങ്ങളായി നിർമാണ രം​ഗത്ത് പ്രവർത്തിക്കുന്നു. മെ​ഗാസ്റ്റാർ ചിരഞ്ജീവിയുടെ ഭാര്യാ സഹോദരനാണ് അല്ലു അരവിന്ദ്.

സ്നേഹ റെഡ്ഡിയെന്നാണ് അല്ലു അർജുന്റെ ഭാര്യയുടെ പേര്. 2010 ലാണ് അല്ലു സ്നേഹ റെഡ്ഡിയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. അല്ലു അയാൻ, അല്ലു അർഹ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു. കഴിഞ്ഞ ദിവസമാണ് സ്നേഹ റെഡ്ഡി ഭർത്താവിനൊപ്പം പിറന്നാൾ ദിനം ആഘോഷിച്ചത്. പുഷ്പ 2 ദ റൂളിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അല്ലു അർജുൻ ആരാധകർ. ചിത്രത്തിന്റെ ആദ്യ ഭാ​ഗം വൻ വിജയമാണ് നേടിയത്. 365 കോടി രൂപയാണ് സിനിമ നേടിയ കലക്ഷൻ.

രശ്മിക മന്ദാന, ഫഹദ് ഫാസിൽ തു‌ടങ്ങി വലിയ താരനിര അണിനിരന്ന സിനിമ ആരാധകർ ആഘോഷമാക്കി. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം പുഷ്പയിൽ അല്ലുവിന് ദേശീയ പുരസ്കാരം ലഭിച്ചതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നുണ്ടായത്. ന‌ടൻ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പുഷ്പ പുരസ്കാരത്തിന് അർഹമായ സിനിമയല്ലെന്നാണ് ഉയർന്ന വന്ന വിമർശനം.

എന്നാൽ അല്ലു അർജുന്റെ ആരാധകർ ഈ വാ​ദത്തെ അം​ഗീകരിച്ചില്ല. ദിവസങ്ങളോളം ഇത് സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീ‍ഡിയയിൽ നടന്നു. ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന തെലുങ്ക് നടനാണ് അല്ലു അർജുൻ.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X