India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുഷ്പ 2 നെ നോട്ടമിട്ട് പ്രമുഖ നിർമാണ കമ്പനി,വാഗ്ദാനം ചെയ്തത് വൻ തുക, നിലപാട് അറിയിച്ച് നിർമാതാക്കൾ

  |

  തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ. പോയവർഷം ഡിസംബർ 17 ന് ആണ് സിനിമ തിയേറ്ററുകളിൽ എത്തിയത്.. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. നല്ല അഭിപ്രായമാണ് എല്ലാ ഭാഷകളിൽ നിന്നും ലഭിക്കുന്നത്. ആര്യയ്ക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒന്നിച്ച ചിത്രമായിരുന്നു.

  സംവിധായകൻ ജോഷിയെ ഞെട്ടിച്ച് മുക്തയുടെ മകൾ കിയാര, സംഭവം ഇങ്ങനെ....

  അല്ലു അർജുൻ ചിത്രം എന്നതിൽ ഉപരി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഫഹദ് പാസിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വില്ലൻ കഥാപാത്രമായിരുന്നു ഇത്. നടന്‌റെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു പുഷ്പ. അല്ലുവിനോപ്പെ തന്നെ ഫഹദിനേയും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. നല്ല അഭിപ്രായമാണ് തെലുങ്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

  പ്രണവിനെ വിമർശിക്കുന്നവരോട് പറയാനുളളത് ഇതാണ്; ലൊക്കേഷൻ അനുഭവം പങ്കുവെച്ച് സൂരജ്

  രണ്ട് ഭാഗങ്ങളിലായി എത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് സംവിധായകൻ സുകുമാർ നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഭാഗം വൻ വിജയമായത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിത പുഷ്പ രണ്ടാംഭാഗവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മ്മാണ കമ്പനി ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ സമീപിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. 400 കോടിയുടെ ഓഫർ അണിയറ പ്രവർത്തകർ നിരസിച്ചുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

  പുഷ്പ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി വാഗ്ദാനം ചെയ്ത 400 കോടിയുടെ ഓഫറാണ് സിനിമയുടെ നിര്‍മാതാക്കള്‍ നിരസിച്ചത്. ഇന്ത്യയാകെയുള്ള വിതരണത്തിനായാണ് പ്രമുഖ കമ്പനി പുഷ്പയുടെ നിര്‍മാണകമ്പനിയായ മൈത്രി മൂവിസിനെ സമീപിച്ചത്. എന്നാല്‍ ഈ വമ്പന് ഓഫർ സിനിമയുടെ നിര്‍മാതാക്കള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. വിതരണാവകാശം ഇപ്പോഴേ വിൽക്കുന്നില്ല എന്നാണ് നിർമാതാക്കളുടെ തീരുമാനം. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിച്ചത്. രണ്ടാം ഭാഗത്തിൽ അല്ലു അർജുനും ഫഹദ് ഫാസിലും തമ്മിലുള്ള പോരാട്ടമാകും എന്നാണ് സൂചന.കഴിഞ്ഞ ഡിസംബര്‍ 29 തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു.

  കഴിഞ്ഞ ഡിസംബര്‍ 29ന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍
  പുഷ്പ റിലീസ് ചെയ്തതിന് പിന്നാലെ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധമായ റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. അല്ലു അർജുൻ 50 കോടി രൂപയാണ് ചിത്രത്തിന് വാങ്ങിയതെന്നായിരുന്നു പ്രചരിച്ചത്. ഫഹദ് മൂന്നര കോടി, സാമന്ത ഐറ്റം ഡാൻസിന് ഒന്നര കോടിയും വാങ്ങി എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്. എന്നാൽ താരങ്ങളുടെ പ്രതിഫലം പുഷ്പ ടീം പുറത്ത് വിട്ടിട്ടില്ല.

  പുഷ്പ ആദ്യഭാഗം ഹിറ്റായതോടെ നായിക രശ്മികയും തന്റെ പ്രതിഫലം വർധിപ്പിച്ചായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. ടോളിവുഡ് മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ഭാഗം വൻ വിജയമായതോടെ നടി പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. വാർത്ത ശരിയാണെങ്കിൽ മൂന്ന് കോടി രൂപയാണ് രശ്മി ചോദിച്ചിരിക്കുന്നത്. പുഷ്പയിലെ നടിയുടെ പ്രകടനവും നൃത്തവും വളരെ ചർച്ചയായിരുന്നു. അല്ലുവിനോടൊപ്പമുള്ള സാമി... എന്ന ഗാനവും നൃത്ത ചുവടുകളും ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ ഈ ഗാനം ട്രെൻഡിങ്ങാണ്.

  റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. അഞ്ച് ദിവസം കൊണ്ട് 203 കോടിയാണ് ചിത്രം നേടിയത്. കൂടാതെ ആദ്യ ആഴ്ച്ചയിൽ തന്നെ ബുക്ക് മൈ ഷോയിലൂടെ 2.6 മില്യൺ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അർജുന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിങ്ങും പുഷ്പയ്ക്കാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ദിനം 71 കോടിയായിരുന്നു 'പുഷ്പ' നേടിയത്. ‌‌ ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിക്കു മുകളില്‍ ചിത്രം നേടിയിട്ടുണ്ട്

  Read more about: allu arjun
  English summary
  Allu Arjun Movie Pushpa 2 Producers Reject 400 Cr Offer From Bollywood Production Company
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X