അല്ലു അർജുന്റെ പുഷ്പയെ നെഞ്ചിലേറ്റി പ്രേക്ഷകർ, പുതിയ നേട്ടവുമായി ചിത്രം..
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അല്ലു അർജുൻ നായകനായി എത്തുമ്പോൾ വില്ലനാകുന്നത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഫഹദ് ഫാസിലാണ്. ടോളിവുഡും മലയാള സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. സുകുമാറാണ് പുഷ്പ സംവിധാനം ചെയ്യുന്നത്.

റിലീസിന് മുൻപ് തന്നെ പുഷ്പ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം ഇപ്പോൾ. ഐഎംഡിബി പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് ചിത്രം ഇടം പിടിച്ചിട്ടുണ്ട്. തൊട്ട് പിന്നാലെ കെജിഎഫ് ചാപ്റ്റർ 2 വും ഉണ്ട്. രണ്ട് ഭാഗങ്ങളായിട്ടാണ് പുഷ്പ ഒരുക്കുന്നത്. നടന്റെ ഗെറ്റപ്പ് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.
ചിത്രത്തിൽ വൻ തുകപ്രതിഫലം വാങ്ങിയാണ് നടൻ അഭിനയിക്കുന്നത്. 70 കോടി രൂപയാണ് താരം വാങ്ങിയത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി എടുക്കുന്നത് കൊണ്ട് ചിത്രീകരണത്തിനൊപ്പം എഡിറ്റിങ്ങും നടന്നുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണിന് ശേഷം ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനം.
Recommended Video
250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.


Click it and Unblock the Notifications











