അല്ലു അർജുൻ പൊളിയാണ്, പുഷ്പയിലെ ആദ്യ ഗാനത്തിന്റെ പ്രെമോ വീഡിയോ വൈറലാകുന്നു, കാണൂ
ഭാഷവ്യത്യാസമില്ലാതെ മികച്ച ചിത്രങ്ങളേയും താരങ്ങളേയും പിന്തുണയ്ക്കുന്നവരാണ് മലയാളി പ്രേക്ഷകർ. മലയാളി താരങ്ങളെ നെഞ്ചിലേറ്റുന്നത് പോലെ തന്നെ അന്യഭാഷാ താരങ്ങൾക്കും മികച്ച സ്വീകാര്യതയാണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത്. ചിത്രങ്ങൾ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. അല്ലു അർജുൻ, സൂര്യ, വിജയ്, വിക്രം തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളെല്ലാം മലയാളത്തിലും റിലീസിനെത്താറുണ്ട്. മികച്ച കാഴ്ചക്കാകരെ നേടാറുമുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. തെലുങ്കിലാണ് സജീവമെങ്കിലും അല്ലുവിന്റെ ഒട്ടുമിക്ക ചിത്രങ്ങളും കേരളത്തിലും സൂപ്പർ ഹിറ്റാണ്. 2014 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ചിത്രം വലിയ കാഴ്ചക്കാരെ നേടുകയും ചെയ്തിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ ബണ്ണി, ഹാപ്പി തുടങ്ങിയ ചിത്രങ്ങൾ നടനെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാക്കി മാറുകയായിരുന്നു. ഇന്നും ആര്യയും ഹപ്പിയുമെല്ലാം മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. 2020 ൽ പുറത്ത് ഇറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് കേരളത്തിൽ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ തെലുങ്ക് പ്രേക്ഷകർ മാത്രമല്ല കേരളീയരും പാടി നടന്നിരുന്നു. ചിത്രത്തിൽ അല്ലു അർജുനോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജിപിയും ജയറാമും അഭിനയിച്ചിരുന്നു. ജിപിയായിരുന്നു ചിത്രത്തിലെ വില്ലൻ. അച്ഛൻ വേഷമായിരുന്നു ജയറാം അവതരിപ്പിച്ചത്.
അങ്ങ് വൈകുണ്ഠപുരത്തിന് ശേഷം ടോളിവുഡും അതുപോലെ മലയാളി പ്രേക്ഷരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ.പ്രഖ്യാപനം മുതൽ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമയുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അർജുൻ ചിത്രം എന്നതിൽ ഉപരി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട് താരം ഫഹദ് ഫാസിലും പുഷ്പയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്ലുവിന്റെ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ചത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. അല്ലുവിന്റെ ലുക്കും ഫഹദിന്റെ വില്ലൻ വേഷവുമൊക്കെ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിത ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയിലെ ആദ്യ ഗാനത്തിന്റെ പ്രെമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആദ്യ ഗാനം ഉടൻ എത്തുമെന്ന് പുഷ്പ ടീം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. പുറത്തു വന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഗാനം ആഘോഷമാക്കിയിരിക്കുകയാണ്.മല്ലു അർജുൻ പൊളിയാണ്, അല്ലുവിന്റെ മികച്ച ഗാനങ്ങളില്‍ ഒന്നാകും ഇത്..' എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ഗാനം അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാടിയിരിക്കുന്നത്. രാഹുൽ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.
രണ്ട് ഭാഗങ്ങളായിട്ടാണ് പുഷ്പ റിലീസ് ചെയ്യുന്നത് . രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കാൻ പ്രയാസമാണെന്നും അതിനാലാണ് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നുമായിരുന്നുള്ള റിപ്പോർട്ടുകൾ. 2021 ക്രിസ്തുമസിനാകും ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുകക. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications











