പുഷ്പയുടെ ഹൃദയം ഇവളാണ് ; ശ്രീവല്ലിയായി രശ്മിക മന്ദാന, ചിത്രം വൈറൽ

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ഫഹദിന്റെ ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. നടി രശ്മിക മന്ദാനയാണ് പുഷ്പയിലെ നായിക എത്തുന്നത്. ഇപ്പോഴിത ചിത്രത്തിലെ രശ്മിക മന്ദാനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. പുഷ്പയുടെ കാമുകിയായ ശ്രീവല്ലി ആയിട്ടാണ് രശ്മിക ചിത്രത്തിലെത്തുന്നത്. തെലുങ്കിലാണ് രശ്മിക സജീവമെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്ത് നടിയ്ക്ക് കൈനിറയ ആരാധകരുണ്ട്. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് രശ്മിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

pushpa

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ചിത്രത്തിൽ വില്ലനായിട്ടാണ് ഫഫദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. മൊട്ടയടിച്ച് വ്യത്യസ്ത ലുക്കിലാണ് നടൻ എത്തുന്നത്. ഫഹദിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് എത്തിയിരുന്നു. നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.
. അല്ലു വിയർക്കുമെന്നായിരുന്നു ആരാധകർ പറഞ്ഞത്. അലോഷിക്ക് ഷമ്മിയിൽ ഉണ്ടായ ഐറ്റം,പോലിസ് വേഷമായാലും പട്ടാളമായാലും ശരീരഘടന ഒരു അനിവാര്യ ഘടകമായിരുന്നു, ഈ നടൻ വരുന്നത് വരെ,Big-B ആയി അടുത്ത പാർട്ടിൽ ഇനി എന്ത്കൊണ്ടും ഫഹദ് യോഗ്യനാണ്. സൗത്ത് ഇന്ത്യ മൊത്തത്തിൽ തൂഫാൻ ആക്കാനുള്ള പരിപാടിയാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ക്യാരക്ടർ പോസ്റ്ററിന് ലഭിച്ചത്.

രണ്ട് ഭാഗങ്ങളായാണ് പുഷ്പ റിലിസ് ചെയ്യുന്നത്. ഹിന്ദി, മലയാളം, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. 2021 ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്ലുവിന് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്.2020ല്‍ റിലീസ് ചെയ്ത റൊമാന്റിക് ആക്ഷന്‍ ഫാമിലി ഡ്രാമയായ 'അങ്ങ് വൈകുണ്ഠപുരത്ത് (അല വൈകുണ്ഠപുരമുലൂ) എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അല്ലു അർജുൻ ചിത്രം. ചിത്രത്തില്‍ മലയാളി നടന്‍ ജയറാമും ഗോവിന്ദ് പത്മസൂര്യയും പ്രധാന വേഷത്തിലെത്തിയിരുന്നു. .ചിത്രം കേരളത്തിൽ മികച്ച ആരാധകരെ നേടിയിരുന്നു. 'ആര്യ' എന്ന ചിത്രത്തിലൂടെയാണ് അല്ലു മലയാളികളുടെ പ്രിയങ്കരനായത്. ചിത്രം വൻ കേരളത്തിൽ വിജയമായിരുന്നു. ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ഹാപ്പി, ആര്യ 2 , കൃഷ്ണ , ബണ്ണി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് വരെ മികച്ച കാഴ്ചക്കാരെ കേരളത്തിൽ നേരിടയിരുന്നു. ഭാഷവ്യത്യാസമില്ലാതെ നല് മികച്ച താരങ്ങളേയും ചിത്രങ്ങളേയും പിന്തുണക്കുന്നവരാണ് മലയാളി പ്രേക്ഷകർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X