ആ ച‌ടങ്ങിൽ വെച്ച് അല്ലു അർജുനെ പിതാവ് തല്ലി; അന്ന് ചോദിച്ചത് പോലെ പിന്നീട് സംഭവിച്ചു; തിരക്കഥാകൃത്ത് പറഞ്ഞത്

കരിയറിലെ സുവർണ കാലഘട്ടത്തിലൂടെയാണ് നട‌ൻ അല്ലു അർജുൻ കടന്ന് പോകുന്നത്. പുഷ്പ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ അല്ലു അർജുൻ തെലുങ്ക് സിനിമാ ലോകത്തിന്റെ അഭിമാനമായി മാറി. ആദ്യമായാണ് ഒരു തെലുങ്ക് നടന് മികച്ച ന‌ടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന അല്ലു ഏറെക്കാലം മുമ്പേ മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. അല്ലു അർജുൻ ചിത്രങ്ങൾ മലയാളത്തിൽ മൊഴിമാറ്റിയെത്തിയപ്പോൾ വലിയ തോതിൽ സ്വീകരിക്കപ്പെട്ടു.

കേരളത്തിൽ നിന്നും ലഭിച്ച സ്നേഹത്തെക്കുറിച്ച് നേരത്തെ അല്ലു അർജുൻ സംസാരിച്ചിട്ടുമുണ്ട്. 41 കാരനായ അല്ലുവിന് സിനിമാ ലോകത്ത് ഇന്ന് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനമുണ്ട്. തെലുങ്ക് സിനിമാ ലോകത്തെ പ്രബല കുടുംബത്തിലെ അം​ഗമാണ് അല്ലു അർജുൻ. നടന്റെ പിതാവ് അല്ലു അരവിന്ദ് പ്രമുഖ നിർമാതാവാണ്. മെ​ഗാ സ്റ്റാർ ചിരഞ്ജീവി അല്ലു അർജുന്റെ ബന്ധുവുമാണ്. അല്ലു അർജുന്റെ ചെറുപ്പകാലത്തെക്കുറിച്ച് തിരക്കഥാകൃത്ത് ഭൂപതി പറഞ്ഞ വാക്കുകളാാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Allu Arjun

അരവിന്ദ് സാറുമായി എനിക്ക് വലിയ അടുപ്പമുണ്ട്. എന്റെ ​ഗോഡ്ഫാദറാണ്. കഴിഞ്ഞ 32 വർഷമായി എനിക്ക് അറിയാം. അന്ന് ബണ്ണിയൊക്കെ ചെറിയ കുട്ടികളാണ്. മാസ്റ്റർ എന്ന ഒരു പടം ഞാൻ ചെയ്തിരുന്നു. വലിയ ഹിറ്റായി. അതിന്റെ ഫംങ്ഷൻ നടന്നിരുന്നു. അവിടെ ബണ്ണി വന്നിട്ടുണ്ട്. കുറച്ച് വൈകിയാണ് വന്നത്. അരവിന്ദ് സർ അവനെ അടിച്ചു. എന്താ വലിയ സ്റ്റെെൽ സ്റ്റാറാണ് എന്നാണോ വിചാരമെന്ന് ചോദിച്ചു. ഇന്ന് സ്റ്റെലിഷ് സ്റ്റാർ എന്ന പട്ടം അല്ലു അർജുന് ലഭിച്ചു. ഒരിക്കൽ നടനെ കണ്ടപ്പോൾ ഇക്കാര്യം ഓർമ്മിപ്പിച്ചിരുന്നെന്നും ഭൂപതി രാജ വ്യക്തമാക്കി.

അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷും തെലുങ്കിലെ യുവ താരമാണ്. 2013 ൽ ​ഗൗരവം എന്ന സിനിമയിലൂടെയാണ് അല്ലു സിരിഷ് അഭിനയ രം​ഗത്തേക്ക് കട‌ന്ന് വന്നത്. അടുത്തിടെ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് കന്നഡ സൂപ്പർതാരം യാഷിനെക്കുറിച്ച് ന‌ടത്തിയ പരാമർശം ചർച്ചയായിരുന്നു. കെജിഎഫിന് മുമ്പ് യാഷ് ആരായിരുന്നു? കെജിഎഫിന്റെ ബി​ഗ് ബജറ്റ് പ്രൊഡക്ഷനാണ് സിനിമയെ തുണച്ചതെന്നും ഹീറോ ആരായാലും മേക്കിം​ഗാണ് പ്രേക്ഷകരെ ആകർഷിക്കുന്നതെന്നും അല്ലു അരവിന്ദ് അഭിപ്രായപ്പെട്ടു.

Allu Arjun

പരാമർശം യാഷിന്റെ ആരാധകരെ ചൊടിപ്പിച്ചു. സ്വന്തം കഠിനാധ്വാനത്തിൽ വളർന്ന് വന്ന താരമാണ് യാഷെന്നും അല്ലു അർജുനെ പോലെ കുടുംബത്തിന്റെ സ്വാധീനമല്ല ന‌ടനെ തുണച്ചതെന്നും യാഷിന്റെ ആരാധകർ തുറന്നടിച്ചു. യാഷ് ആരാധകരുടെ അധിക്ഷേപങ്ങൾക്കെതിരെ അല്ലു അർജുന്റെ ആരാധകരും രം​ഗത്തെത്തി. തെലുങ്ക്, കന്നഡ താരങ്ങൾക്ക് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുണ്ട്.

തെലുങ്കിലെയും കന്നഡയിലെയും ഒരുപിടി സിനിമകൾ ബോക്സ് ഓഫീസിൽ റെക്കോഡുകൾ സൃഷ്ടിച്ചതോടെയാണ് ഈ മാറ്റം വന്നത്. ബാഹുബലി, ആർആർആർ, പുഷ്പ, കെജിഎഫ്, കാന്താര തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ഇത് ഈ ഭാഷകളിലെ താരങ്ങളെ വലിയ തോതിൽ സഹായിക്കുന്നുണ്ട്. അല്ലു അർജുനെ തുണച്ചത് പുഷ്പ എന്ന സിനിമയാണ്. ഈ സിനിമയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X