For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറെ കഷ്ടപ്പെട്ടാണ് നൃത്തം ചെയ്യുന്നത്, തന്റെ അധ്വാനം ആർക്കും അറിയില്ല, വെളിപ്പെടുത്തി അല്ലു അർജുൻ

  |

  ഭാഷാവ്യത്യാസമില്ലാതെ മികച്ച അഭിനേതാക്കളേയും സിനിമയേയും നെഞ്ചിലേറ്റുന്നവരാണ് മലയാളി പ്രേക്ഷകർ. മലയാള ചിത്രങ്ങൾക്കൊപ്പം മറ്റുള്ള ഭാഷ ഭാഷാ സിനിമകളും കേരളത്തിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, വിജയ്, സൂര്യ, അല്ലു അർജുൻ, ഐശ്വര്യ റായി, ദീപിക പദുകോൺ, സാമന്ത തുടങ്ങിയ അന്യഭാഷ താരങ്ങൾക്കും മലയാളത്തിൽ മികച്ച ആരാധകരുണ്ട്. മലയാളി പ്രേക്ഷകരോട് ഇവർക്കും വളരെ അടുത്ത ബന്ധമാണുള്ളത്.

  വേദികയെ പോലീസിൽ എടുത്തോ, കുടുംബവിളക്കിൽ ഗംഭീര സംഭവങ്ങൾ, സൂചനയുമായി ശരണ്യ

  റീമേക്ക് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അല്ലു അർജുൻ. 2004 ൽ പുറത്ത് ഇറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മല്ലു ആയി മാറുന്നത്. പിന്നീട് പുറത്ത് ഇറങ്ങിയ ബണ്ണി, ഹാപ്പി, ആര്യ 2, ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ പുഷ്പവരെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്തിട്ടുണ്ട്. കേരളത്തോടും മലയാളി പ്രേക്ഷകരുടെ വളരെ അടുത്ത ബന്ധമാണ് അല്ലു അർജുനുമുള്ളത്. സിനിമ പ്രെമോഷന് വേണ്ടി താരം കേരളത്തിൽ എത്താറുണ്ട്.

  നടക്കാത്ത ആ സ്വപ്നങ്ങളെ കുറിച്ച് ഭാവന, ആശ്വസിപ്പിച്ച് മഞ്ജു വാര്യർ....

  അഭിനേതാവ് എന്നതിൽ ഉപരി അല്ലു അർജുന്റെ നൃത്ത ചുവടുകൾക്കും ആരാധകർ ഏറെയാണ്. പ്രായവ്യത്യാസമില്ലാതെയാണ് നടന്റെ നൃത്തചുവടുകൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇപ്പോഴിത നൃത്തം അഭ്യസിക്കാതെ ഡാൻസറായ കഥ പങ്കുവയ്ക്കുകയാണ് അല്ലു അർജുൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ എനർജിയെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തുന്നുണ്ട്. ചുറ്റുമുള്ള ആളുകളാണ് തന്നെ പോസിറ്റീവായി നിർത്തുന്നതെന്നാണ് നടൻ പറയുന്നത്.

  തന്റെ ഡാൻസിനെ അഭിനന്ദിക്കുന്ന ഒരുപാടു പേരുണ്ട്. എന്നാൽ ആ ന‍ൃത്തം ചെയ്യാനെടുക്കുന്ന അധ്വാനത്തെക്കുറിച്ചു പലർക്കും അറിയില്ല. ഞാൻ നൃത്തം പഠിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാലം മുതൽക്കേ അതിനോട് ഇഷ്ടമണ്ടായിരുന്നു. കൂടാതെ സിനിമയിലെത്തിക്കഴിഞ്ഞാണ് ഡാൻസ് ചെയ്യാൻ തുടങ്ങുന്നത്. സ്വന്തമായി പഠിച്ചു. ആദ്യമൊക്കെ ഓരോ സ്റ്റെപ്പും കണ്ണാടിക്കു മുന്നിൽ ചെയ്തു നോക്കുമായിരുന്നു. ഇപ്പോഴും വലിയ ഹോംവർക്കുകൾ നടത്തിയിട്ടാണ് ലൊക്കേഷനിലെത്താറുള്ളത്.

  കൂടാതെ കുട്ടിക്കാലത്ത് അനിമേറ്റർ ആകാനായിരുന്നു അല്ലുവിന്റെ ആഗ്രാഹം. കൂടാതെ ഒരിക്കൽ പോലും സിനിമയിൽ എത്തുമെന്നോ ഇത്രയും ആരാധകർ ഉണ്ടാകുമെന്നോ കരുതിയില്ലെന്നും അല്ലു പറയുന്നു. കുറച്ചു കൂടി മുതിർന്നു കഴിഞ്ഞപ്പോഴാണ് എന്റെ കുടുംബം സിനിമയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ച് തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് ആളുകൾ ഞങ്ങളെ സ്നേഹിക്കുന്നത്. എന്നിലൂടേയും അത് മുന്നോട്ടു കൊണ്ടുപോകണമെന്ന ആഗ്രഹം വന്നു. അങ്ങനെ നടനാകാൻ തീരുമാനിച്ചതെന്നും സിനിമയിൽ എത്തിയതിനെ കുറിച്ച് അല്ലു പറയുന്നു. സിനിമകളിൽ അഭിനയിക്കും തോറും പ്രേക്ഷകരിൽ നിന്നുള്ള സ്നേഹം തിരിച്ചറിയാൻ തുടങ്ങും. ഒരിക്കൽ അതു കിട്ടിയാൽ വീണ്ടും അനുഭവിക്കാൻ ആഗ്രഹം തോന്നുമെന്നും താരം കൂട്ടിച്ചേർത്തു.

  Recommended Video

  Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam

  കൂടാതെ താരകുടുംബം എന്ന ലേബൽ ആദ്യ ചിത്രത്തിന് മാത്രമേയുണ്ടാവുകയുളളൂവെന്നും അല്ലു വ്യക്തമാക്കി. താരകുടുംബം എന്ന ലേബൽ ആദ്യ സിനിമയ്ക്കു മാത്രമേ സഹായിക്കൂ. രണ്ടാമത്തെ സിനിമ മുതൽ കഥ മാറും. സിനിമയിലായാലും ജീവിതത്തിലായാലും സാധാരണക്കാരനായി തന്നെയാണ് വളർന്നതെന്നും താരം കൂട്ടിച്ചേർത്തു. ഒരിക്കൽ പോലും തോൽവിയെക്കുറിച്ച് ഭയപ്പെട്ടിട്ടില്ലെന്നും അല്ലു അഭിമുഖത്തിൽ പറയുന്നു. ആ പേടിയുണ്ടായാൽ സമാധാനത്തോടെ അഭിനയിക്കാനാകില്ല. കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. ഓരോ വേഷത്തിനും വേണ്ടി അധ്വാനിച്ചു. കൂടാതെ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതെ ഞാൻ ചെയ്യാറുള്ളുവെന്നും അഭിമുഖത്തിൽ അല്ലു വ്യക്തമാക്കി. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ,

  Read more about: allu arjun
  English summary
  Allu Arjun Opens Up About His Movie Dance, Interview Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X