പുഷ്പയിൽ ഫഹദിനെ ക്ഷണിക്കാനുള്ള കാരണം വെളിപ്പെടുത്തി അല്ലു അർജുൻ, ഇതൊരു സാധാരണ വില്ലൻ അല്ല

മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. സിനിമ കുടുംബത്തിൽ ജനിച്ച നടൻ ബാലതാരമായിട്ടാണ് ആദ്യം സിനിമയിൽ എത്തുന്നത്. 2003 ൽ പുറത്ത് ഇറങ്ങിയ ഗംഗോത്രിയിലൂടെയാണ് നായകനായി സിനിമയിൽ ചുവട് വയ്ക്കുന്നത്. എന്നാൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് ആര്യ എന്ന ചിത്രത്തിലൂടെയാണ്. തെലുങ്ക് റീമേക്ക് ചിത്രം മലയാളത്തിൽ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ആര്യ എന്ന ഒറ്റ ചിത്രം കൊണ്ട് അല്ലു അർജുൻ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. നടന്റെ കരിയർ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ആര്യയ്ക്ക് ശേഷം പുറത്ത് വന്ന അല്ലുവിന്റെ എല്ലാ ചിത്രങ്ങളും ടോളിവുഡിനോടൊപ്പം തന്നെ മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ബണ്ണി, ഹാപ്പി, കൃഷ്ണ,ബദ്രിനാഥ് തുടങ്ങി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അല... വൈകുണ്ഠപുരമുലോ... എന്ന ചിത്രം വരെ കേരളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. അല്ലുവിനും മലയാളി പ്രേക്ഷകരോട് പ്രത്യേക അടുപ്പമാണ്. ഭാഷാവ്യത്യാസമില്ലാതെ നല്ല ചിത്രങ്ങളേയും താരങ്ങളേയും പിന്തുണക്കുന്നവരാണ് മലയാളി പ്രേക്ഷകർ.

പുഷ്പ

ടോളിവുഡിലെ പോലെ മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ.ആര്യ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ സുകുമാർ ആണ് ഈചിത്രം സംവിധാനം ചെയ്യുന്നത്.നടന്റെ കരിയർ മാറ്റിയ സംവിധായകനാണ് സുകുമാർ.വീണ്ടും അത് പുഷ്പയിലൂടെ ആവർത്തിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അല്ലിവിന്റെ ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ചിത്രമായിരിക്കും പുഷ്പയെന്നാണ് സിനിമയുടെ ടീസറും ട്രെയിലറും നൽകുന്ന സൂചന. ഏറെ പ്രതീക്ഷയോടെയാണ് തെന്നിന്ത്യൻ സിനിമ ലോകം പുഷ്പയെ കാണാൻ വേണ്ടി ഡിസംബർ 17ന് തിയേറ്ററുകളിൽ എത്തുന്നത്.

ഫഹദിനെ കുറിച്ച്

അല്ലു അർജുൻ ചിത്രം എന്നതിൽ ഉപരി മലയാളി പ്രേക്ഷകർക്ക് ചിത്രം കാണാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നെഗറ്റീവ് കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. ഇപ്പോഴിത ഫഹദിനെ കുറിച്ച് അല്ലു അർജുൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഫഹദിനെ ചിത്രത്തിലേയ്ക്ക് ക്ഷണിക്കാനുള്ള കാരണത്തെ കുറിച്ചാണ് നടൻ പറയുന്നത്. ഇതൊരു സാധരാണ വില്ലൻ വേഷമല്ലെന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് പറയുന്നത്.

പുഷ്പയിലേയ്ക്ക് എത്തിയത്

ഫഹദിന്റെ പുഷ്പയിലേയ്ക്കുള്ള വരവിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു നടൻ മറുപടി നൽകിയത്. ഇതൊരു സാധാരണ വില്ലൻ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു വെന്നാണ് അല്ലു പറയുന്നത്.. '' ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലൻ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാർ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനതു ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു.

ഫഹദ്  അത്ഭുതപ്പെടുത്തി

ഫഹദിനോടെപ്പമുള്ള എക്സ്പീരിയൻസും അല്ലും പങ്കുവെയ്ക്കുന്നുണ്ട്. ''ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. അദ്ദേഹത്തിന്റെ രീതികൾ എന്നെ വല്ലാതെ ആകർഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹം തന്റെ ഡയലോഗുകൾ സ്വയം എഴുതി പഠിച്ചാണ് പറയുന്നത്. ഭാഷ അറിയാത്ത ഒരു നടൻ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എനിക്കും സംവിധായകനും മറ്റു അണിയറപ്രർത്തകർക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയതെന്നും അല്ലു പറയുന്നു..

ലുക്ക്

2021 ൽ തെന്നിന്ത്യൻ സിനിമ ലോകം ചർച്ച ചെയ്ത ലുക്കും കൂടിയായിരുന്നു അല്ലുവിന്റേത്. സാധാരണ സ്റ്റൈലൻ ലുക്കിലാണ് നടൻ ഓരോ സിനിമയിലും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി റഫ് ലുക്കിലാണ് അല്ലു ചിത്രത്തിൽ എത്തുന്നത്. തന്റെ ലുക്കിനെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു നടൻ എന്ന നിലയിൽ ഏപ്പോഴും പരീക്ഷണങ്ങൾ നടത്താനാണ് തനിക്ക് ഇഷ്ടമാണെന്നാണ് ലുക്കിനെ കുറിച്ച് നടൻ പറയുന്നത്. കൂടാതെ ആളുകൾ എങ്ങനെ സ്വീകരിക്കും എന്നുള്ള ആകാംക്ഷയും ഉണ്ടെന്നും അല്ലു പറയുന്നു

പരീക്ഷണം

നടന്റെ വാക്കുകൾ ഇങ്ങനെ...''ഒരു നടൻ എന്ന നിലയിൽ ഏപ്പോഴും പരീക്ഷണങ്ങൾ നടത്താനാണ് എനിക്കിഷ്ടം. ആളുകൾ എന്നെ സ്റ്റൈലിഷ് ലുക്കിൽ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. പക്ഷേ ഇൗ ഒരു റഫ് ലുക്കിൽ ഇതുവരെ അവർ എന്നെ കണ്ടിട്ടില്ല. പുഷ്പയിലെ ചേരുവകളുള്ള തെലുങ്ക് സിനിമകൾ പോലും കുറവാണ്. കോമേഴ്സ്യൽ സിനിമകളിൽ സാധാരണ കണ്ടു വരുന്ന രീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇൗ സിനിമ. കൊമേഴ്സ്യൽ ചേരുവകൾ പൊളിച്ചെഴുതാൻ ഇൗ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. അത് ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാനുള്ള'' ആകാംക്ഷയിലാണ് ഞങ്ങളെന്നും പറയുന്നു.

Recommended Video

Pushpa Trailer Reaction | Allu Arjun | Rashmika | Fahadh Faasil | Sukumar | FilmIbeat Malayalam
പേടിയില്ല

ജനങ്ങളുടെ പ്രതികരണം അറിയാൻ ആകാംക്ഷയുണ്ടെങ്കിലും ആളുകൾ സ്വീകരിക്കുമോ എന്നുള്ള കാര്യത്തിൽ പേടിയില്ലെന്നും അല്ലു പറയുന്നു.'' സിനിമയെ സിനിമയായി കാണാൻ കഴിയുന്നവരാണ് പ്രേക്ഷകർ. ചന്ദനക്കൊള്ളയും മറ്റും ആളുകൾ വാർത്തകളിൽ സാധാരണയായി കാണുന്നതാണ്. പിന്നെ കഥാപാത്രം ചന്ദനക്കടത്തുകാരൻ ആണെങ്കിലും സിനിമ കാണുമ്പോഴെ അതെക്കുറിച്ച് ഒരു വ്യക്തത ലഭിക്കൂള്ളൂവെന്നാണ് പറയുന്നത്. .

More from Filmibeat

Read more about: allu arjun fahad fasil movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X