ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും, നിസാരമായി കാണില്ല, ആരാധകരോട് അല്ലു അര്‍ജുന്‍

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. പ്രഖ്യാപനം മുതൽ തന്നെ ചിത്രം വാർത്തകളിൽ ഇട് പിടിച്ചിരുന്നു. നടന്റെ ലുക്കും സിനിമയുടെ പ്രമേവുമായിരുന്നു വാർത്ത പ്രധാന്യം ന നേടി കൊടുത്തത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.നടനോടൊപ്പം ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ കഥാപാത്രത്തെയാണ് അവതരപ്പിക്കുന്നത്. ഫഹദിന്റെ ആദ്യത്ത തെലുങ്ക് ചിത്രമാണിത്. കൂടാതെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

Allu Arjun


ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആല്ലു അർജുന്റെ വാക്കുകളാണ്. ഹൈദരാബാദിലെ മദാപൂരിലെ എന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു അത് റദ്ദാക്കിയിരുന്നു. ഇതിന്റെ വിശദീകരണവുമായിട്ടാണ് നടൻ എത്തിയിരിക്കുന്നത്. "ഇനി മുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കും'' എന്നാണ് അല്ലു പറയുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ...'' "ഇന്നത്തെ ഒരു ഫാന്‍സ് മീറ്റ് പരിപാടിയില്‍ വെച്ച് എന്റെ ആരാധകര്‍ക്ക് പരിക്ക് പറ്റിയ നിര്‍ഭാഗ്യകരമായ സംഭവത്തെ കുറിച്ച് ഞാന്‍ അറിഞ്ഞു. എന്റെ ടീം വ്യക്തിപരമായി സാഹചര്യം നിരീക്ഷിക്കുകയും എന്നെ അറിയിക്കുകയും ചെയ്യുന്നു."ഇനി മുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കും. നിങ്ങളുടെ സ്നേഹവും ആരാധനയുമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്, ഞാന്‍ ഒരിക്കലും അവയെ നിസ്സാരമായി കാണില്ല" എന്ന് അല്ലു അർജുൻ കുറിച്ചു.

200 പേരെ മാത്രം അനുവദിച്ചതിന് പൊലീസിന്റെ അനുമതി വാങ്ങിയ പരിപാടിയുടെ സംഘാടകര്‍ രണ്ടായിരത്തോളം പേരെ വേദിയിലേക്ക് കടത്തി വിട്ടതോടെയാണ് താരം പരിപാടി റദ്ദാക്കിയത്. പ്രോഗ്രാമും ഫോട്ടോ സെക്ഷനും താരം റദ്ദാക്കുകയായിരുന്നു.അതേസമയം, അല്ലുവിന്റെ പുഷ്പ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ് ഹൈദരാബാദ് പൊലീസ്. 5000 പേര്‍ക്ക് മാത്രം പ്രവേശമുള്ള ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ 15000 പേരെ പങ്കെടുപ്പിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിനെതിരെ കേസടുത്തിരിക്കുന്നത്.

പുഷ്പയിലെ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസും വലിയ വിവാദമായിരിക്കുകയാണ്. ഈ ഗാനം പുരുഷന്മാരെ പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന രംഗത്ത് എത്തിയിരിക്കുകയാണ്. കൂടാതെ പരാതിയും നൽകിയിട്ടുണ്ട്.പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ദിവസങ്ങൾക്ക് മുൻപാണ് പാട്ട് റിലീസ് ചെയ്തത്. സാമന്തയുടെ ആദ്യത്തെ ഐറ്റം നമ്പറാണ്. ഒരു കോടിയിലധികം രൂപയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം പുറത്ത് വരുന്നത്. ആദ്യ ഭാഗമായ പുഷ്പ ദ റൈസ് ഡിസംബർ 17 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. രശ്മികയാണ് നായിക. ചിത്രത്തിനായി റെക്കോർഡ് പ്രതിഫലമാണ് അല്ലു വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 50 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X