അവര്‍ കോടികള്‍ വാഗ്ദാനം ചെയ്തു, പക്ഷെ അത് ഞാന്‍ ഏറ്റെടുക്കില്ല; അല്ലു അര്‍ജ്ജുന്‍
അല്ലു അര്‍ജ്ജുന്‍ എന്ന് പറയുമ്പോള്‍ ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് താരത്തിന്റെ കിടിലം ഡാന്‍സ് പെര്‍ഫോമന്‍സ് ആണ്. തെലുങ്ക് സിനിമാ ലോകത്തിന്റെ അതിര്‍ത്തി കടന്ന് അല്ലുവിന് ആരാധകര്‍ വന്നതും ഇക്കാരണം കൊണ്ട് തന്നെ. അല്ലു അര്‍ജ്ജുന്റെ ഡാന്‍സിനുള്ള മികവ് കണ്ട് പല സ്റ്റേജ് പരിപാടികളിലും ക്ഷണിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ താരം എല്ലാം നിരസിക്കുകയായിരുന്നു. പല പരിപാടികള്‍ക്കും കോടികള്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ സ്റ്റേജ് പ്രോഗ്രാമുകളില്‍ ഡാന്‍സ് ചെയ്യാന്‍ ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല- അല്ലു അര്‍ജ്ജുന്‍ പറഞ്ഞു.
പുതിയ ചിത്രമായ അല വൈകുന്തപുറമുലുവി (എ വി പി എല്‍) ന്റെ സംഗീത പരിപാടിയില്‍ ഞാന്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്. അത് പെട്ടന്ന് സംഭവിച്ചതാണ്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല. എന്തോ ഒരു പ്രേരണയ്ക്ക് പുറത്ത് ചെയ്തതാണ്- അല്ലു അര്‍ജ്ജുന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.

എ വി പി എല്‍ എന്ന ചിത്രമാണ് അല്ലു അര്‍ജ്ജുന്റെ അടുത്ത റിലീസിങ് ചിത്രം. ത്രി വിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 12 ന് തിയേറ്ററുകളിലെത്തും. പൂജ ഹെഡ്ജയാണ് ചിത്രത്തിലെ നായിക. തബു ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു.


Click it and Unblock the Notifications











