ആ ശീലം ഒഴിവാക്കി, രണ്ട് കുട്ടികളുടെ അച്ഛനായതിന് ശേഷം ജീവിത്തിൽ വന്ന മാറ്റം ഇതാണ്...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. ടോളിവുഡിലാണ് സജീവമെങ്കിലും അല്ലുവിന് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്. തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് നടൻ മലയാളത്തിൽ ആരാധകരെ നേടിയത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളോടൊപ്പം തന്നെ കേരളത്തിലും അല്ലു അർജുൻ ചിത്രങ്ങൾക്ക് മികച്ച ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലാകുന്നത് നടന്റെ ഒരു അഭിമുഖത്തിന്റെ ചെറിയ ഭാഗമാണ്. അച്ഛനായതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ചാണ് നടൻ പറയുന്നത്.

allu arjun

നടി സാമന്ത അക്കിനേനി അവതാരകയായ ചാറ്റ് ഷോയിലാണ് അല്ലു അച്ഛനായതിന് ശേഷം ജീവിത്തിൽ വന്ന മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നടിയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. താൻ ചീത്ത വിളിക്കുന്നത് നിർത്തി എന്നാണ് താരം ഉത്തരം നൽകിയത്. അല്ലു അയാൻ, അല്ലു അർഹ എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിനുള്ളത്. ബാല്യകാല സുഹൃത്തായ സ്നേഹ റെഡ്ഡിയാണ് നടന്റെ ഭാര്യ. 2011 ൽ ആയിരുന്നു ഇവരുടെ വിവാഹം.

മികച്ച നടൻ എന്നതിൽ ഉപരി നല്ലൊരു ഫാമിലിമാൻ കൂടിയാണ് താരം. സിനിമാ തിരിക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം ഇരിക്കാൻ നടൻ സമയം കണ്ടെത്താറുണ്ട്. അല്ലുവിന്റെ എല്ലാ ആഘോഷങ്ങളും അദ്ദേഹത്തിന്റെ കുടുംബത്തിനോടൊപ്പമാണ് ആഘോഷിക്കാറുള്ളത്. ലോക്ക്ഡൗണിന് ശേഷം കുടുംബത്തോടൊപ്പമായിരുന്നു നടന്റെ ആദ്യത്തെ ഔട്ടിങ്ങ്. തെലങ്കാനയിലെ ആദിലാബാദിലെ കുന്തള വെള്ളച്ചാട്ടം കാണാനാണ് നടൻ കുടുംബ സമേതം എത്തിയത്. അല്ലുവിന്റെ യാത്ര വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സിനിമാ കുടുംബത്തിൽ ജനിച്ചു വളർന്ന അല്ലു ബാലതാരമായിട്ടായിരുന്നു സിനിമയിൽ എത്തിയത്. 1985 ൽ പുറത്തു വന്ന വിജേത ആയിരുന്നു നടന്റെ ആദ്യ ചിത്രം. 2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രത്തിലൂടെ നായക നടനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രമായിരുന്നു അല്ലു അർജുന്റെ കരിയർ തന്നെ മാറ്റി മറിച്ചത്. ഈ ചിത്രം തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വലിയ വിജയമായിരുന്നു. ആര്യയിലൂടെ അല്ലു മലയാളികളുടേയും പ്രിയങ്കരനായി മാറുകയായിരുന്നു
ആര്യയ്ക്ക് ശേഷംപുറത്തിറങ്ങിയ നടന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിലും സൂപ്പർ ഹിറ്റായിരുന്നു. അല... വൈകുണ്ഠപുരമുലോ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രം. മൊഴിമാറ്റം ചെയ്ത മലയാളത്തിലും ചിത്രം എത്തിയിരുന്നു.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X