ആദ്യ ആഴ്ചയില്‍ റെക്കോര്‍ഡ് കളക്ഷനുമായി അല്ലു അര്‍ജുന്‍ ചിത്രം! കേരളത്തിലും മികച്ച പ്രതികരണം
അല്ലു അര്‍ജുന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അല വൈകുന്ദപുരംലോ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് മുന്നേറുന്നത്. തെലുങ്കിലെന്ന പോലെ മലയാളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിലാണ് ചിത്രം മോളിവുഡില്‍ ഇറങ്ങിയത്. മലയാളത്തില്‍ നിന്നും ജയറാം, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംക്രാന്തി റിലീസായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. നടന്റെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് സിനിമ.
നിലവില്‍ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് കളക്ഷനുമായിട്ടാണ് സിനിമ മുന്നേറികൊണ്ടിരിക്കുന്നത്. ആദ്യ വാരത്തില്‍ 180 കോടി രൂപ ആഗോള തലത്തില്‍ ചിത്രം നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാഹുബലി 2 അല്ലാതെ ഒരു തെലുങ്ക് ചിത്രം ആദ്യ വാരത്തില്‍ നേടുന്ന എറ്റവും ഉയര്‍ന്ന കളക്ഷനാണിത്. റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തബു, പൂജ ഹെഗ്‌ഡെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications