അല്ലു അര്‍ജുന്റെ ആക്ഷനും മാസും! അല വൈകുന്ദപുരംലോ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍
അല്ലു അര്‍ജുന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അല വൈകുന്ദപുരംലോ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമ സംക്രാന്തി റീലിസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അല്ലു അര്‍ജുന്റെ പിതാവായി ജയറാം എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഗോവിന്ദ് പത്മസൂര്യയുമുണ്ട്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. അല്ലു അര്‍ജുന്‍ തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്. പൂജ ഹെഗ്ഡ നായികയായി എത്തുന്ന ചിത്രത്തില്‍ നടി തബുവും അഭിനയിച്ചിട്ടുണ്ട്. തമന്‍ എസാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. തമന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
നൂറ് മില്യണിലധികം ആളുകളാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ യൂടുബില്‍ കണ്ടത്. നിവേദ പേതുരാജ്, നവ്ദീപ്, സുശാന്ത്, സുനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളത്തില്‍ അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിലും സിനിമ റിലീസ് ചെയ്യും. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications