അല്ലു അര്‍ജുന്റെ ഡാന്‍സ് സ്റ്റെപ് അനുകരിച്ച് മകള്‍ അര്‍ഹ! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും കേരളത്തിലും വിജയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം അല്ലു അര്‍ജുന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് അല വൈകുന്തപുരംലോ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമയില്‍ മലയാളത്തില്‍ നിന്നും ജയറാം, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

allu arjun-arha

സംക്രാന്തി റിലീസായി ജനുവരി 12നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. കൂട്ടത്തില്‍ രാമുലോ രാമുലോ എന്നു തുടങ്ങുന്ന ഗാനവും ആരാധകര്‍ ഏറ്റെടുത്തു. യൂടൂബില്‍ മില്യണ്‍ കണക്കിന് ആളുകളാണ് ഗാനം കണ്ടത്.

ഗാനരംഗത്തിലെ അല്ലു അര്‍ജുന്റെ ഡാന്‍സ് സ്റ്റെപ് അനുകരിച്ചുകൊണ്ടുളള മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അല്ലുവിന്റെ മകള്‍ അര്‍ഹയാണ് ദോശ സ്‌റ്റെപ് എന്ന് പറഞ്ഞുകൊണ്ട് ഡാന്‍സ് അവതരിപ്പിച്ചത്. അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഡിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X