അച്ഛനെ പോലെ താരമായി മകളും, അല്ലു അര്‍ഹയുടെ വീഡിയോ വൈറല്‍

By Midhun Raj

തെലുങ്ക് താരങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അല്ലു അര്‍ജുന്‍. സൂപ്പര്‍താരത്തിന്റെതായി വരാറുളള മിക്ക സിനിമകള്‍ക്കും മികച്ച സ്വീകാര്യതയാണ് കേരളത്തിലും ലഭിക്കാറുളളത്. ആര്യ, ഹാപ്പി പോലുളള സിനിമകള്‍ക്ക് ശേഷമാണ് അല്ലു അര്‍ജുന് കേരളത്തില്‍ ആരാധകര്‍ കൂടിയത്. നടന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അല വൈകുന്ദപുരംലോയും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ.

allu arjun

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. അല്ലുവിനൊപ്പം ഭാര്യ സ്‌നേഹയും മക്കളായ അയാനും അര്‍ഹയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സൂപ്പര്‍ താരത്തിനൊപ്പം മിക്ക ചിത്രങ്ങളിലും ഇവരും തിളങ്ങാറുണ്ട്.

അര്‍ഹയുടെ ജന്മദിനത്തില്‍ അല്ലു അര്‍ജുന്‍ പങ്കുവെച്ച പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ ഒരു ഗാനത്തിനൊപ്പമുളള മകളുടെ വീഡിയോ ആണ് അല്ലു പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ജലി അഞ്ജലി എന്ന ഗാനം പുനരാവിഷ്‌കരിച്ചുകൊണ്ടാണ് അല്ലുവിന്റെ മകളെ വീഡിയോയില്‍ കാണിക്കുന്നത്. അച്ഛനെ വെല്ലുന്ന പ്രകടനവുമായിട്ടാണ് അര്‍ഹ വീഡിയോയിലുളളത്.

മകളുടെ പിറന്നാളിനാണ് ഈ വീഡിയോ ആരാധകര്‍ക്കായി അല്ലു പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ അര്‍ഹയ്‌ക്കൊപ്പം സഹോദരനും മറ്റ് കുടുംബാഗങ്ങളുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. എന്റെ പ്രിയപ്പെട്ട മാലാഖയ്ക്ക് ജന്മദിനാശംസകള്‍ എന്ന കുറിച്ചുകൊണ്ടാണ് അല്ലു അര്‍ജുന്‍ ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ട് അച്ഛനെ പോലെ മകളും വളര്‍ന്ന് വലുതായി ഒരു നടിയായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്.

ലോക്ഡൗണ്‍ സമയത്തും മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം അല വൈകുന്ദപുരംലോയ്ക്ക് ശേഷമുളള നടന്റെ പുതിയ സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുഷ്പ എന്ന പേരിട്ട ചിത്രം ആര്യ, ആര്യ 2 തുടങ്ങിയ അല്ലു ചിത്രങ്ങളൊരുക്കിയ സുകുമാറാണ് സംവിധാനം ചെയ്യുന്നത്. രാഷ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് സൂപ്പര്‍താര ചിത്രം പുറത്തിറങ്ങുന്നത്‌.

വീഡിയോ കാണാം

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X