'ഇന്നെനിക്കറിയാം,നീയാണ് സ്‌നേഹം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അയാന്‍! മകനെക്കുറിച്ച് അല്ലു അര്‍ജുന്‍
തെലുങ്ക് പ്രേക്ഷകര്‍ക്കെന്ന പോലെ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക സിനിമകളും കേരളത്തിലെ ആരാധകരും സ്വീകരിക്കാറുണ്ട്. മല്ലു അര്‍ജുന്‍ എന്നാണ് സ്‌നേഹത്തോടെ അദ്ദേഹത്തെ ആരാധകര്‍ വിളിക്കാറുളളത്. അല്ലു അര്‍ജുന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

നടന്റെ കരിയറിലെ എറ്റവും വലിയ വിജയമായാണ് സിനിമ മാറിയത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവുന്നത്. ഭാര്യ സ്‌നേഹയ്ക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളെല്ലാം അല്ലു പങ്കുവെക്കാറുണ്ട്. അതേസമയം മകന്‍ അയാന്റെ പിറന്നാള്‍ ദിനത്തില്‍ നടന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.
"എന്താണ് സ്‌നേഹമെന്ന് ഞാന്‍ എന്റെ ജീവിതത്തിലുടനീളം ചിന്തിക്കാറുണ്ടായിരുന്നു. ഭൂതകാലത്ത് പല സമയത്തും ആ വികാരം എനിക്ക് കരുത്തോടെ അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ അതെല്ലാം സ്‌നേഹമാണോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ നീയെന്റെ ജീവിതത്തില്‍ വന്നതിന് ശേഷം എന്താണ് സ്‌നേഹമെന്ന് ഇന്നെനിക്കറിയാം. നീയാണ് സ്‌നേഹം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അയാന്‍. എന്റെ കുഞ്ഞിന് ജന്മദിനാശംസകള്‍. അല്ലു അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അയാന് പുറമെ അല്ലു അര്‍ജുന് ഒരു മകള്‍ കൂടിയുണ്ട്. അര്‍ഹ അല്ലു അന്നാണ് കുഞ്ഞിന്റെ പേര്. 2011ലാണ് അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും വിവാഹം നടന്നത്. 2003ല്‍ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് നടന്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് സുകുമാര്‍ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.
ആര്യ വലിയ വിജയമായതിന് പിന്നാലെയാണ് അല്ലുവിന് കേരളത്തിലും ആരാധകരുണ്ടായത്. തുടര്‍ന്ന് തെലുങ്ക് സൂപ്പര്‍ താരത്തിന്റെ മിക്ക ചിത്രങ്ങളും മലയാളത്തില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദ് തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളാണ് അല്ലു അര്‍ജുന്റെതായി പുറത്തിറങ്ങാറുളളത്. വര്‍ഷത്തില്‍ ഒറ്റ സിനിമ മാത്രം ചെയ്യാറുളള നടന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കാറുളളത്.


Click it and Unblock the Notifications











