ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി അല്ലു അര്‍ജുന്‍! പുഷ്പ ഫസ്റ്റ്‌ലുക്ക് പുറത്ത്‌

By Midhun Raj

ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. അലാ വൈകുന്ദപുരംലോയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുഷ്പ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അല്ലു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.

allu arjun

തെലുങ്ക് പതിപ്പിനൊപ്പം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദാണ് ഇത്തവണ അല്ലു അര്‍ജുന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു ചിത്രമായിരിക്കും പുഷ്പ. അതേസമയം രാംചരണിനെ നായകനാക്കിയുളള രംഗസ്ഥലത്തിന് ശേഷമാണ് സുകുമാര്‍ പുതിയ സിനിമയുമായി എത്തുന്നത്.

അല്ലു അര്‍ജുന്റെ മുന്‍ചിത്രമായ അങ്ങ് വൈകൂണ്ഠപുരത്ത് ബോക്‌സോഫീസില്‍ നിന്നും 200 കോടിയിലധികമാണ് സ്വന്തമാക്കിയത്. തെലുങ്കില്‍ വലിയ വിജയമായ സിനിമ മറ്റു സംസ്ഥാനങ്ങളിലും ആരാധതകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മഹേഷ് ബാബു ചിത്രത്തെ പിന്തളളിയാണ് അല്ലു അര്‍ജുന്‍ ബോക്‌സോഫീസ് പോരാട്ടത്തില്‍ മുന്നിലെത്തിയത്

അതേസമയം സുകുമാര്‍ സംവിധാനം ചെയ്ത ആര്യ അല്ലുവിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്. നടന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു സിനിമ പുറത്തിറങ്ങിയത്‌. ആര്യയുടെ വിജയത്തിന് പിന്നാലെയാണ് അല്ലു അര്‍ജുന് കേരളത്തിലും ആരാധകരുണ്ടായത്. തുടര്‍ന്ന് നടന്റെ മിക്ക ചിത്രങ്ങള്‍ക്കും കേരളത്തിലും സ്വീകാര്യത ലഭിച്ചിരുന്നു. ആര്യയ്ക്ക് പിന്നാലെ ആര്യ 2ഉം അല്ലു അര്‍ജുന്‍-സുകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഊ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നത്.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് പുഷ്പയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രാഷ്മിക മന്ദാന അല്ലുവിന്റെ നായികയായി എത്തുന്നു. പ്രകാശ് രാജ്, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ്, അനീഷ് കുരുവിള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X