സിനിമകളില്‍ എന്തും ചെയ്യാനുളള എന്റെ പ്രചോദനം ആരാധകര്‍! മനസ് തുറന്ന് അല്ലു അര്‍ജുന്‍
തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. പ്രണയ ചിത്രങ്ങളിലൂടെയാണ് നടന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയത്. അല്ലുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അല വൈകുന്ദപുരംലോ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പൊങ്കല്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിനിമയുടെ വിജയത്തിനിടെ തന്റെ ആരാധകരെക്കുറിച്ച് സ്റ്റൈലിഷ് സ്റ്റാര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഡാന്‍സും ഫൈറ്റുമെല്ലാമുളള സിനിമകള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമാകാറുളളത് ആരാധകര്‍ തന്നെയാണെന്ന് നടന്‍ പറയുന്നത്. അവരെ സന്തോഷിപ്പിക്കുക, തന്നെ സ്‌നേഹിക്കുന്ന ഒരോ പ്രേക്ഷകനും സന്തോഷം നല്‍കുക എന്നതാണ് തന്റെ ലക്ഷ്യം, അതിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്.
എത്ര പണവും പ്രശസ്തിയും ലഭിച്ചാലും നമ്മളെ സ്‌നേഹിക്കുന്നവരെ സന്തോഷിപ്പിക്കാനോ നമ്മുടെ പ്രകടനം കൊണ്ട് തൃപ്തിപ്പെടുത്താനോ സാധിച്ചില്ലെങ്കില്‍ ആ പണത്തിനും പ്രശസ്തിക്കും ഒന്നും യാതൊരു അര്‍ത്ഥവും ഉണ്ടാവില്ല, അല്ലു പറഞ്ഞു. തെലുങ്കിലെ അല്ലു അര്‍ജുന്‍ മലയാളികള്‍ക്ക് മല്ലു അര്‍ജുനാണ്. നടന്റെ പുതിയ ചിത്രം കേരളത്തിലെ ആരാധകരും ഏറ്റെടുത്തിരുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമയില്‍ മലയാളത്തില്‍ നിന്നും ജയറാം,ഗോവിന്ദ് പത്മസൂര്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications