മലയാളി സംവിധായകന്റെ വരവിനായി കാത്തിരിക്കുന്നു! സിനിമയിലെ ഉയര്‍ച്ചയും താഴ്ചയും ബാധിക്കാറില്ല: അല്ലു

By Prashant V R

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടന്‍ കേരളത്തിലും ശ്രദ്ധേയനായത്. തെലുങ്ക് താരങ്ങളില്‍ കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കാറുളളത് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്കാണ്. അല്ലുവിന് പിന്നാലെയാണ് മറ്റ് തെലുങ്ക് താരങ്ങളും മലയാളത്തിലേക്ക് എത്തിയത്. കരിയറിന്റെ തുടക്കത്തില്‍ ഇറങ്ങിയ ആര്യയ്ക്ക് ശേഷമാണ് അല്ലുവിന് കേരളത്തിലും ആരാധകരുണ്ടായത്.

തുടര്‍ന്ന് നടന്റെ മിക്ക ചിത്രങ്ങളും ഇവിടെയും വിജയം നേടിയിരുന്നു. മല്ലു അര്‍ജുന്‍ എന്ന വിളിപ്പേരും ആരാധകര്‍ നടന് നല്‍കിയിരുന്നു. അല്ലു അര്‍ജുന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് കേരളത്തിലെ വിജയമായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് സിനിമയുണ്ടാക്കിയത്.

മലയാള സിനിമയെയും താരങ്ങളെക്കുറിച്ചും

മലയാള സിനിമയെയും താരങ്ങളെക്കുറിച്ചും പലപ്പോഴും മനസുതുറക്കാറുളള താരം കൂടിയാണ് അല്ലു അര്‍ജുന്‍. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഒരു മലയാളി സംവിധായകന്റെ വരവിനായി താന്‍ കാത്തിരിക്കുകയാണെന്ന് നടന്‍ പറഞ്ഞിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന്‌
നല്‍കിയ അഭിമുഖത്തിലായിരുന്നു അല്ലു ഇക്കാര്യം പറഞ്ഞത്.

കുറെക്കാലമായി

കുറെക്കാലമായി ഒരു മലയാളി സംവിധായകന്റെ വരവിനായി താന്‍ കാത്തിരിക്കുകയാണെന്ന് അല്ലു പറയുന്നു. എന്നാള്‍ ഇതുവരെ ഒരാള്‍ പോലും എന്റെയടുത്ത് കഥ പറഞ്ഞിട്ടില്ല. സിനിമാ മേഖലയിലുളള എല്ലാവര്‍ക്കും പരസ്പരം കണക്ഷനുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതല്ലെങ്കില്‍ ചെറിയൊരു പരിശ്രമത്തിന്റെ ആവശ്യമേയൂളളൂ. എന്റെ ഓഫീസില്‍ ഒന്ന് വിളിക്കുക. ഈയൊരു ശ്രമം നടത്താന്‍ എല്ലാ മലയാളി സംവിധായകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അല്ലു പറയുന്നു.

റോളുകള്‍ യോജിച്ചാല്‍

റോളുകള്‍ യോജിച്ചാല്‍ ആരുടെ കൂടെ അഭിനയിക്കുന്നതിലും എനിക്ക് പ്രശ്‌നമില്ലെന്നും നടന്‍ പറയുന്നു. എന്നാല്‍ അരുടെ കൂടെ എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിക്കൊപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവനിരയില്‍ ആര്‍ക്കൊപ്പം എന്ന് ചോദിച്ചാല്‍ അത് പൃഥ്വിരാജിനൊപ്പമോ ദുല്‍ഖറിനൊപ്പമോ എന്നായിരിക്കും ഉത്തരം.

ഒരുപാട് നല്ല നടന്‍മാരുളള

ഒരുപാട് നല്ല നടന്‍മാരുളള നാടാണ് കേരളമമെന്നും അല്ലു പറയുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഒരുപാട് മികച്ച യുവതാരങ്ങളുണ്ട്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, നിവിന്‍ പോളി എല്ലാവരും ഒരുപാട് കഴിവുളള നടന്‍മാര്‍. ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ

ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയും നിവിന്‍ പോളിയുടെ പ്രേമവുമെല്ലാം ആസ്വദിച്ച് കണ്ട സിനിമകളാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സാണ് ഒടുവിലായി കണ്ട സിനിമ. മലയാള സിനിമ ഒരുപാട് മാറിയെന്നും മികച്ച സിനിമകള്‍ സൃഷ്ടിക്കുന്ന ഹബ്ബായി മലയാളം ഇന്‍ഡസ്ട്രി മാറിയെന്നും നടന്‍ പറഞ്ഞു.

സിനിമയിലെ ഉയര്‍ച്ചയും

സിനിമയിലെ ഉയര്‍ച്ചയും താഴ്ചയും ജീവിതത്തെ ബാധിക്കാറില്ലെന്നും അല്ലു പറയുന്നു. ഉയര്‍ച്ചയില്‍ കൂടുതല്‍ സന്തോഷിക്കുകയും താഴ്ചയില്‍ കൂടുതല്‍ ദുഖിക്കുകയും ചെയ്യുന്ന ഒരാളല്ല ഞാന്‍. സിനിമയും വ്യക്തിജീവിതവും വേറെയായിട്ടാണ് കാണുന്നത്. അല്ലു അര്‍ജുന്‍ എപ്പോഴും അല്ലു അര്‍ജുനാണ്. ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അല്ലു പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X