മകൾക്ക് ഉമ്മ കൊടുത്തിട്ട് നാല് വർഷമായി; അവൾ എന്റെ അടുത്തേക്ക് വരാത്തതിന് കാരണം; അല്ലു അർജുൻ

പുഷ്പ 2 ദ റൂളിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്താൻ പോകുകയാണ് അല്ലു അർജുൻ. താരത്തിന്റെ ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് പുഷ്പ 2. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ഭാ​ഗം പുഷ്പ ദ റൈസ് അല്ലു അർജുന് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടിക്കൊടുത്തു. രണ്ടാം ഭാ​ഗത്തിന്റെ വിജയം താരത്തിന് അനിവാര്യമാണ്. കരിയറിലെ പ്രധാനപ്പെട്ട കുറച്ച് വർഷങ്ങൾ അല്ലു അർജുൻ ഈ സിനിമയ്ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്.

പുഷ്പ 2 വിജയിച്ചാൽ താരത്തിന് പാൻ ഇന്ത്യൻ തലത്തിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ലഭിക്കും. സിനിമ പൂർത്തിയാക്കി റിലീസിനെത്തുമ്പോൾ അല്ലു അർജുന് പ്രതീക്ഷകളും ഒപ്പം ആശ്വാസവുമുണ്ട്. പുഷ്പ രാജ് എന്ന കഥാപാത്രത്തിന് വേണ്ടി കഴിഞ്ഞ അഞ്ച് വർഷക്കാലം തന്നെ നടൻ പൂർണമായും സമർപ്പിച്ചിരുന്നു. പുഷ്പ പൂർത്തിയപ്പോഴുള്ള തന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് അല്ലു അർജുൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Allu Arjun

ഇനി തനിക്ക് താടി ഷേവ് ചെയ്യാമെന്നും താടിയുള്ളത് കാരണം തന്റെ മകളെ ഉമ്മ വെക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി.
രണ്ട് ഭാ​ഗങ്ങളും ഉൾപ്പെ‌ടുത്തി അഞ്ച് വർഷത്തോളമായി ഈ സിനിമ ഷൂട്ട് ചെയ്യുന്നു. ഈ സിനിമ പൂർത്തിയാകാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇനി ക്ലീൻ ഷേവ് ചെയ്യാം. മകൾ എനിക്കടുത്തേക്ക് വരുന്നില്ലായിരുന്നു കാരണം എനിക്കവളെ ചുംബിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ മൂന്ന് നാല് വർഷമായി മകളെ മര്യാദയ്ക്ക് ഉമ്മ വെക്കാൻ തനിക്ക് താടി കാരണം പറ്റുന്നില്ലായിരുന്നെന്നും അല്ലു അർജുൻ വ്യക്തമാക്കി.

മുംബെെയിൽ ന‌ടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു നടൻ. സ്നേഹ റെഡ്ഡി എന്നാണ് അല്ലു അർജുന്റെ ഭാര്യയുടെ പേര്. അർഹ എന്നാണ് മകളുടെ പേര്. മകൻ അയാനും. 2011 ലാണ് അല്ലു അർജുനും സ്നേഹ റെഡ്ഡിയും വിവാഹം ചെയ്തത്. വർഷങ്ങളോളം ഷൂട്ടിം​ഗ് നീണ്ടതിനാൽ പുഷ്പയുടെ ഷൂട്ടിം​ഗ് അവസാനിക്കുന്നതിൽ അഭിനയിച്ച താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും വിഷമവുമുണ്ട്.

Allu Arjun

നായിക രശ്മിക മന്ദാന കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് വൈകാരികമായി സോഷ്യൽ മീഡിയയിൽ കുറിച്ചു. പുഷ്പ 2 ഷൂട്ടിം​ഗിന്റെ അവസാന ദിവസം താൻ കരഞ്ഞിരുന്നെന്ന് രശ്മിക പറഞ്ഞു. അഞ്ച് വർഷത്തോളം ഈ സെറ്റിലായിരുന്നു. ഇൻ‍ഡസ്ട്രിയിലെ എന്റെ വീടായി സെറ്റ് മാറിയിരുന്നെന്നും രശ്മിക മന്ദാന പറഞ്ഞു. ഡിസംബർ അഞ്ചിന് പുഷ്പ 2 ദ റൂൾ റിലീസ് ചെയ്യും.

അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീല ഡാൻസ് നമ്പറുമായെത്തുന്നു. സുകുമാർ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഭാ​ഗം റിലീസ് ചെയ്തത് 2021 ഡിസംബർ 17 നാണ്. മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുന് പുഷ്പയിലൂടെ ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടനാണ് അല്ലു അർജുൻ.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X