എന്റെ അച്ഛന്‍ ആരെയും പറ്റിച്ച് പണമുണ്ടാക്കിയതല്ല, വികാരഭരിതനായി നടന്‍ അല്ലു അര്‍ജുന്‍

തെലുങ്ക് നാട്ടിലെ സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍. പ്രതിവര്‍ഷം ഒരു സിനിമ മാത്രമേ അല്ലു അര്‍ജുന്റേതായി വരാറുള്ളു. എങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കീഴടക്കാന്‍ അല്ലുവിന് സാധിച്ചിരുന്നു. അല്ലു അര്‍ജുന് നായകനാവുന്ന അല വൈകുണ്ഠപുരമുലു എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. അതിനിടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ വികാരഭരിതനായി സംസാരിച്ചിരിക്കുകയാണ് താരം. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളും അല്ലുവിന്റെ പിതാവുമായ അല്ലു അരവിന്ദിനെ കുറിച്ചാണ് താരം പറഞ്ഞത്.

allu-arjun

ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛനോട് നന്ദി പറയാന്‍ തനിക്ക് അവസരം കിട്ടിയിട്ടില്ല. എന്നാല്‍ ഈ വേദി അതിനായി ഞാന്‍ ഉപയോഗിക്കുകയാണെന്നും അല്ലു അര്‍ജുന്‍ പറയുന്നു. ഒരു അച്ഛനായതിന് ശേഷമാണ് അദ്ദേഹത്തിന്റെ വില മനസിലാക്കുന്നത്. ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്റെ പിതാവ് മറ്റുള്ളവരെ പറ്റിച്ചാണ് ഇത്രയും പണമുണ്ടാക്കിയതെന്നും ഇന്ന് ഈ നിലയില്‍ എത്തിയതെന്നും. അത് തികച്ചും വാസ്തവ വിരുദ്ധമാണ്.

ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് അദ്ദേഹം. സര്‍ക്കാര്‍ അദ്ദേഹത്തെ പത്മ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം അതിന് അര്‍ഹനാണെന്നും അല്ലു അര്‍ജുന്‍ പറയുന്നു.

വൈറൽ വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X