അല്ലു അര്‍ജുന് വിജയ് നല്‍കിയ സ്‌നേഹ സമ്മാനം, നന്ദി പറഞ്ഞ് സൂപ്പര്‍താരം
തെലുങ്ക് സിനിമാലോകത്ത് നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളാണ് അല്ലു അര്‍ജുനും വിജയ് ദേവരകൊണ്ടയും. ആര്യ, ഹാപ്പി പോലുളള സിനിമകളിലൂടെയാണ് അല്ലു അര്‍ജുന്‍ മലയാളികളുടെയും ഇഷ്ടതാരമായത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയും തരംഗമായി. ഇരുവരുടെയും പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. അല്ലു അര്‍ജുന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ അല വൈകുന്ദപുരംലോ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷനില്‍ ഇരുനൂറ് കോടി ക്ലബിലെത്തിയ അല്ലു അര്‍ജുന്‍ ചിത്രം കൂടിയായിരുന്നു ഇത്. വേള്‍ഡ് ഫേമസ് ലവറാണ് വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം വിജയ് ദേവരകൊണ്ടയുടെ സ്‌നേഹ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ടുളള അല്ലു അര്‍ജുന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിജയ് സമ്മാനിച്ച ഡ്രസ് അണിഞ്ഞുളള ചിത്രങ്ങളാണ് അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റൗഡി വെയര്‍ എന്ന പേരില്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് വിജയ് ദേവരകൊണ്ട തുടങ്ങിയിരുന്നു. ഈ ബ്രാന്‍ഡ് പ്രൊഡക്റ്റാണ് പ്രിയ സുഹൃത്തിന് വിജയ് ദേവരകൊണ്ട സമ്മാനിച്ചത്. അല്ലുവിന്‌റെ ട്വീറ്റിന് പിന്നാലെ സ്റ്റണിംഗ് അണ്ണോ എന്ന് ട്വീറ്റ് ചെയ്ത് വിജയദേവരകൊണ്ടയും എത്തി. അടുത്തിടെ ഇതേ മോഡലിലുളള വസ്ത്രങ്ങള്‍ അണിഞ്ഞ് വിജയ് ദേവരകൊണ്ടയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് സഹോദരനും സുഹൃത്തിനുമൊപ്പമുളള ചിത്രങ്ങളാണ് നടന്‍ പങ്കുവെച്ചത്.
Recommended Video
അതേസമയം അല വൈകുന്ദരപുരംലോയ്ക്ക് ശേഷം പുഷ്പ എന്ന ചിത്രമാണ് അല്ലു അര്‍ജുന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഇറങ്ങുക. തെലുങ്ക് പതിപ്പിനൊപ്പം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദാണ് ഇത്തവണ അല്ലു അര്‍ജുന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു ചിത്രമായിരിക്കും പുഷ്പ. രാഷ്മിക മന്ദാന അല്ലുവിന്റെ നായികയായി എത്തുന്നു.


Click it and Unblock the Notifications