For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോക്കി ഭായിക്ക് കയ്യടിച്ച് അല്ലു അര്‍ജുന്‍, അഭിനന്ദനത്തിനൊപ്പം നന്ദിയും... നടന്റെ വാക്കുകള്‍ വൈറല്‍

  |

  ഇന്ത്യന്‍ സിനിമ ലോകം ആഘോഷമാക്കുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. നിറഞ്ഞ കൈയ്യടികളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ഭാഷ-ദേശം വ്യത്യാസമില്ലാതെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നത്. പ്രേക്ഷകരെ നിരാശപ്പെടുത്താതെയായിരുന്നു റോക്കി ഭായും ടീം എത്തിയത്. ദിവസങ്ങള്‍ കഴിയുന്തേറും ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. കെജിഎഫിലൂടെയാണ് യഷ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

  allu arjun

  യഷിനോടൊപ്പം വന്‍ താരനിരയാണ് കെജിഎഫില്‍ അണിനിരന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്ത അവതരിപ്പിക്കുന്നുണ്ട്. അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ,ജോണ്‍ കൊക്കര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  മെന്റലിയും ഫിസിക്കലിയും ഈ പ്രശ്നം ബാധിച്ചു, മുഖത്തിന് ചെയ്ത സര്‍ജറിയെ കുറിച്ച് ശില്‍പ ബാല

  ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് കന്നഡ ചിത്രം കെജിഎഫ് 2 മുന്നോട്ട് പോകുമ്പോള്‍ യാഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍ രംഗത്ത് എത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത് താരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയും പേര് എടുത്ത് പറഞ്ഞ് കൊണ്ടാണ് ആശംസ നേര്‍ന്നിരിക്കുന്നത്. 'പ്രശാന്ത് നീല്‍ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റര്‍ 2. ഈ സിനിമാ അനുഭവത്തിനും ഇന്ത്യന്‍ സിനിമയുടെ പതാക വാനോളം നിലനിര്‍ത്തിയതിനും എല്ലാവര്‍ക്കും നന്ദി.' ട്വീറ്റിന് താഴെ അല്ലു അര്‍ജുന്‍ കുറിച്ചു.

  ഈ വീട്ടില്‍ ഒറ്റപ്പെടുന്നത് ഞാനാണ്; പണി തരുന്നത് കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍, വെളിപ്പെടുത്തി ലക്ഷ്മി പ്രിയ

  കെജി.എഫ് ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 700 കോടിയാണ്. 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്റെ ഹിന്ദി പതിപ്പ്.

  മേക്കിംഗിലെ മികച്ച നിലവാരവും ചടുലവും ആകര്‍ഷണീയവുമായ ആഖ്യാനവും കെജിഎഫിനെ പ്രേക്ഷകരുടെ പ്രിയപെട്ടതാക്കുന്നു.
  തിയറ്ററുകളില്‍ വന്‍ വിജയമായി തീര്‍ന്ന കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ. കന്നട, മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോണ്‍ സ്വന്തമാക്കിയത്.

  2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.

  പുഷ്പയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന അല്ലു അര്‍ജുന്‍ ചിത്രം. തെന്നിന്ത്യന്‍ സിനിമ ലോകം ഉറ്റുനോക്കിയിരുന്ന ഒരു സിനിമയായിരുന്നു ഇത്. ഡിസംബര്‍ 7 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. നിലവില്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. ജൂലൈയോട് കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിങ്ക് വില്ലയാണ് ഇതുസംബന്ധമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ
  2023 മധ്യത്തോടെ സിനിമ തിയേറ്ററുകൡ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  പുഷ്പ ബോക്‌സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. തിയേറ്റര്‍ റിലീസായി എത്തിയ ചിത്രം ജനുവരി ഏഴിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്. തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തിയത്.

  രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

  Read more about: allu arjun yash
  English summary
  Allu Arjun Thanked To Yash For KGF Chapter 2 Movie,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X