മദ്യക്കടയിൽ പോയത് ഞാന്‍ തന്നെയാണ്, ലീക്കായ വീഡിയോയിലെ സത്യം പറയാൻ അവസരം കിട്ടിയില്ല; അല്ലു അര്‍ജുന്‍

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. ഒരു കാലത്ത് മലയാളി പെണ്‍കുട്ടികളെല്ലാം വളരെ ആരാധനയോടെയാണ് അല്ലുവിനെ കണ്ടിരുന്നത്. ഇപ്പോഴും അതിന് മാറ്റമില്ലാതെ തുടരുകയാണ്. പുഷ്പ 2 എന്ന സിനിമയിലൂടെ വൈകാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുകയാണ് നടന്‍.

ഇതിനിടെ തന്റെ വൈറലായ വീഡിയോയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വൈന്‍ ഷോപ്പിനു മുന്നില്‍ നിന്നും മദ്യം വാങ്ങുന്ന അല്ലു അര്‍ജുന്റെ ഒരു വീഡിയോ വൈറലായിരുന്നു. അത് അല്ലു അര്‍ജുന്‍ ആണെന്നും അല്ലെന്നും തരത്തില്‍ പ്രചരണം ഉണ്ടായി. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

allu-arjun

നടന്റെ ആരാധകരെ ഈ സംഭവം ഞെട്ടിപ്പിക്കുകയും ചെയ്തു. ശരിക്കും അന്ന് കണ്ട വീഡിയോയില്‍ ഉണ്ടായിരുന്നത് ഞാന്‍ തന്നെയാണെന്നാണ് അല്ലു അര്‍ജുനിപ്പോള്‍ പറയുന്നത്. നന്ദമുരി ബാലകൃഷ്ണ അവതാരകനായ എന്‍ബികെ സീസണ്‍ 4 ല്‍ പങ്കെടുത്ത് സംസാരിക്കവേ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍.

നവംബര്‍ 15 ന് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡില്‍ നിന്നുള്ള പ്രൊമോ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ അല്ലു അര്‍ജുനും ബാലകൃഷ്ണയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് അല്ലു അര്‍ജുന്റെ വൈറലായ വീഡിയോയേ കുറിച്ച് താരം ചോദിച്ചത്.

'അന്ന് പ്രചരിച്ച വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് അല്ലു സ്ഥിരീകരിച്ചിരിക്കുകയാണ്. എങ്കിലും അന്ന് തനിക്കുവേണ്ടി മദ്യം വാങ്ങാന്‍ പോയതല്ലെന്നാണ് നടന്‍ വ്യക്തമാക്കുന്നത്. അന്ന് ഗോവയില്‍ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തിന് വേണ്ടിയാണ് താന്‍ മദ്യം വാങ്ങിക്കാന്‍ പോയത്. ആ വീഡിയോ വന്നിട്ട് ഒരുപാട് നാളായി, അതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല. ഞാനാണ് അന്ന് മദ്യം വാങ്ങിയത്. പക്ഷേ എനിക്ക് വേണ്ടിയായിരുന്നില്ല. പക്ഷേ ഈ സംഭവം ആളുകള്‍ ഊതിപ്പെരുപ്പിക്കുകയായിരുന്നു.' നടന്‍ പറയുന്നു.

allu-arjun

അതേ സമയം ഇതേ പരിപാടിയില്‍ തന്റെ ബാല്യകാലത്തെക്കുറിച്ചും ദേശീയ അവാര്‍ഡ് വാങ്ങാന്‍ ആഗ്രഹിക്കുന്നതിനെ കുറിച്ചും അല്ലു അര്‍ജുന്‍ സംസാരിച്ചു. 'ചെറുപ്പത്തില്‍ ഞാന്‍ വളരെ കുസൃതിയായിരുന്നു. അമ്മ തന്നെ നിരന്തരം ശകാരിക്കുമായിരുന്നു. പിന്നീട് ഞാന്‍ വിവാഹിതനായി, ഭാര്യ സ്‌നേഹ റെഡ്ഡി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ഞാന്‍ കൂടുതല്‍ അച്ചടക്കമുള്ളവനായതെന്നാണ്,' അല്ലു പറഞ്ഞത്.

ദേശീയ പുരസ്‌കാരം കിട്ടുന്നതിന് വേണ്ടി താന്‍ വളരെക്കാലമായി പരിശ്രമിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ചരിത്രത്തില്‍ ഇതുവരെ ഒരു തെലുങ്ക് നടനും ഇത് നേടാന്‍ സാധിച്ചിട്ടില്ല, അത് എന്നെ വേദനിപ്പിച്ചു. ഇതോടെയാണ് താന്‍ വിജയിക്കണമെന്ന് തീരുമാനിച്ചത്. അങ്ങനെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുഷ്പ: ദ റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുന്‍ നേടിയെടുത്തു. ഈ അവാര്‍ഡ് നേടുന്ന ആദ്യ തെലുങ്ക് നടനായി അല്ലു ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

നിലവില്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലുടനീളം സിനിമയുടെ പ്രൊമോഷന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അല്ലു അര്‍ജുന്‍.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X