വെള്ളച്ചാട്ടം കാണാൻ കുടുംബത്തിനോടൊപ്പം അല്ലു അർജുൻ!

തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. തെലുങ്കിലാണ് താരം സജീവമെങ്കിലും മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നടന് ആരാധകർക്ക് കുറവെന്നുമില്ല. തിരിച്ചും അങ്ങനെ തന്നെയാണ്. ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കാൻ അല്ലുവും ശ്രമക്കാറുണ്ട്. ആരാധകരോട് താരപദവി മറുന്നുകൊണ്ടുള്ള താരത്തിന്റെ സഹകരണം പലപ്പോഴും സിനിമാ കോളങ്ങളിൽ ചർച്ചയാകാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് അല്ലുവിനെ കാണാൻ തടിച്ച് കൂടിയ ആരാധകരുടവീഡിയോയാണ്. തന്റെ പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാൻ കിട്ടിയ അവസരം വേണ്ടവിധത്തിൽ തന്ന ആരാധകർ വിനിയോഗിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം തെലങ്കാനയിലെ ആദിലാബാദിലേക്ക് പോകുകയായിരുന്നു താരം.

 വെള്ളച്ചാട്ടം  കാണാനായുള് യാത്ര

ലോക്ക് ഡൗണിന് ശേഷം കുടുംബാംഗങ്ങളോടും ഫിലിം പ്രൊഡക്ഷൻ ടീമിലെ അംഗങ്ങൾക്കുമൊപ്പം തെലങ്കാനയിലെ ആദിലാബാദിലേക്ക പോകുകയായിരുന്നു താരം. വെള്ളച്ചാട്ടം കാണാനായിട്ടായിരുന്നു താരകുടുംബം എത്തിയത്. നടനെ തിരിച്ചറിഞ്ഞതോടെ കൊവിഡ് ഭീതിയെല്ലാം മറന്ന് കൊണ്ട് ആരാധകർ തടിച്ച് കൂടുകയായിരുന്നു. നൂറു കണക്കിന് പേരാണ് അവിടെ എത്തിയത്. തന്നെ കാണൻ എത്തിയവരെ അഭിവാദ്യം ചെയ്യാനും അല്ലു മറന്നില്ല. ആരാധകർക്കൊപ്പം ഫോട്ടോയ്ക്കും താരം പോസ് ചെയ്ത് കൊടുത്തു. ആദിലാബാദിലെത്തിയ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് .

കറുത്ത വസ്ത്രവും മാസ്ക്കും

കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് ഗംഭീര ലുക്കിലായിരുന്നു അല്ലു അർജുൻ എത്തിയത്. എ.എ എന്ന് പേരിന് സൂചകമായ മാസ്ക്കും അല്ലും അണിഞ്ഞിട്ടുണ്ട്. താരത്തിനെ കാണാൻ തടിച്ച് കൂടിയ ആരാധകരോട് സാമൂഹിക അകലം പാലിക്കാനും സുരക്ഷ ഉദ്യോഗസ്ഥ അഭ്യർഥിച്ചിരുന്നു. താരത്തിനെ കാണാനായി വണ്ടിക്കും ചുറ്റും നിരവധി പേർ തടിച്ച് കൂടിയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം കുന്തള വെള്ളച്ചാട്ടം കാണാണെത്തിയതാണ് താരം.

ചന്ദനമരം നട്ട്  അല്ലു

കുന്തള വെള്ളച്ചാട്ടം കൂടാതെ ഇതിന്റെ പ്രാന്തപ്രദേശത്തുള്ളഹരിത വന പാർക്കും അല്ലുവു കുടുംബവും സന്ദർശിച്ചിരുന്നു. കൂടാതെ പാര്‍ക്കിനുള്ളില്‍ ഒരു ചുവന്ന ചന്ദനമരത്തൈയും നടൻ നട്ടിരുന്നു. അതിനടുത്തായി "12-09-2020 ന് അല്ലു അർജുൻ ഗാരു നട്ടുപിടിപ്പിച്ചു" എന്നെഴുതിയ ഒരു ബോർഡും സ്ഥാപിച്ചിട്ടുണ്ട് . കൊവിഡ് പ്രതിസന്ധിയെ കുറിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും സർക്കാർ തുറന്നിട്ടില്ല.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
 ബാലതാരമായി  തുടക്കം

1985 ൽ പുറത്തു വന്ന വിജേത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് അല്ലു തന്റെ സിനിമാ പ്രവേശനം. പിന്നീട് സിംഹകുട്ടി എന്ന ചിത്രത്തിലൂടെ നായക നടനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രമായിരുന്നു അല്ലു അർജുന്റെ കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രം തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വലിയ വിജയമായിരുന്നു.യുവാക്കൾക്കിടയിൽ അദ്ദേഹത്തിന്‌ ധാരാളം ആരാധകരെ നേടിക്കൊടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും യുവാക്കൾ തന്നെയാണ്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനങ്ങളും ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X