പ്രണയിതാക്കളായി അല്ലു സിരിഷും അനു ഇമ്മാനുവലും; പ്രേമ കടന്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത് . പ്രേമ കടന്ത എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം അനു ഇമ്മാനുവല്‍ ആണ് നായിക.അല്ലു സിരിഷിന്റെ ജന്മദിനമായ മെയ് 30 നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. . പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററുകള്‍ തരുന്ന സൂചന. പുറത്തു വന്ന ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.

Allu Sirish-Anu emmanel-prema Kadanta,

ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നതിന് മുമ്പായി പ്രീ-ലുക്ക് ഇറക്കി ടോളിവുഡ് സിനിമാ ലോകത്ത് ഇതൊരു പുതിയ ട്രെന്റിന് അണിയറ പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഈ ദിവസമാണ് പുറത്തിറക്കുക. വിജേത എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിഎ 2 പിക്‌ചേഴ്‌സിന്റെ ബാനറില്‍ താരത്തിന്റെ പിതാവും തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിരിഷിന്റെ ആറാമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ്ടാഗില്‍ ഇതിനോടകം വൈറലായിരുന്നു. അല്ലു സിരിഷിന്റെ അവസാന ചിത്രം എ.ബി.സി.ഡി പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി.

Recommended Video

സന്തോഷം പങ്കുവച്ച് ആശ ശരത് | FilmiBeat Malayalam

സിരിഷിന്റെ 'വിലയതി ശരാബ്' എന്ന ഒരു ഹിന്ദി സിംഗിള്‍ വൈറലായിരുന്നു. ഇതിനോടകം അത് 100 മില്ല്യണ്‍ കാഴ്ച്ചക്കാരെ നേടിയിട്ടുണ്ട്. മലയാളത്തിലും നടന് ആരാധകരുണ്ട്. മോഹന്‍ലാലിന്റെ 1971 ബിയോഡ് ദി ബോര്‍ഡര്‍ എന്ന ചിത്രത്തില്‍ അല്ലു സിരിഷ് അഭിനയിച്ചിരുന്നു. നടന്റെ ആദ്യത്തെ മലയാള ചിത്രമാണത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

More from Filmibeat

Read more about: allu sirish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X