മകനായി നാഗ ചൈതന്യയെ അംഗീകരിക്കാന്‍ കഴിയില്ല, മാറ്റി നിര്‍ത്തി രണ്ടാനമ്മയായ നടി അമല! തെളിവുമായി ആരാധകര്‍
തെലുങ്കിലെ പ്രമുഖ താരകുടുംബമാണ് നാഗാര്‍ജുനയുടേത്. നടന്‍ രണ്ടുതവണ വിവാഹിതനായതും ഇപ്പോള്‍ നടി അമലയുടെ കൂടെ ജീവിക്കുന്നതുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നിര്‍മ്മാതാവ് ദഗുപതി രാമനായിഡുവിന്റെ മകള്‍ ലക്ഷ്മിയായിരുന്നു നാഗര്‍ജുനയുടെ ആദ്യ ഭാര്യ.
ഇന്ന് തെന്നിന്ത്യയിലെ യുവ നടന്മാരില്‍ പ്രമുഖനായ നാഗ ചൈതന്യ ഈ ബന്ധത്തില്‍ ജനിച്ച മകനാണ്. നടി സാമന്തയെ വിവാഹം കഴിക്കുകയും ആ ബന്ധം വേര്‍പിരിയുകയും ചെയ്തതോടെയാണ് നാഗ ചൈതന്യ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ നടി ശോഭിത ധുലിപാലയമായി വിവാഹത്തിന് ഒരുങ്ങുകയാണ് നടന്‍.

ഓഗസ്റ്റിലായിരുന്നു ഇരുവരുടെ വിവാഹനിശ്ചയം. ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ വച്ചായിരിക്കും താരവിവാഹം നടക്കുക. ഇതിനോട് അനുബന്ധിച്ച് നാഗാര്‍ജുനയുടെ കുടുംബത്തിലെ ചില കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ നാഗ ചൈതന്യയെ അംഗീകരിക്കാന്‍ ഇനിയും അമലയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നത്.
നാഗര്‍ജുന ഭാര്യ ലക്ഷ്മിയുമായി വര്‍ഷങ്ങളോളം നീണ്ട അടുപ്പത്തിന് ശേഷമാണ് വിവാഹം കഴിച്ചതെങ്കിലും ഈ ബന്ധം അധികകാലം കൊണ്ട് പോകാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. മകന്‍ ജനിച്ച് നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇതിനിടയിലാണ് തെന്നിന്ത്യയില്‍ നായികയായി തിളങ്ങി നിന്ന നടി അമലയുമായി നാഗാര്‍ജുന അടുപ്പത്തിലാവുന്നത്. ശേഷം വിവാഹിതരായ ദമ്പതിമാര്‍ക്ക് അഖില്‍ എന്നൊരു മകനും ജനിച്ചു.
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ താരപുത്രന്‍ അമ്മയോടൊപ്പം ചെന്നൈയിലേക്ക് പോയി. പിന്നീട് നാഗാര്‍ജുനയുടെ ആദ്യ ഭാര്യ ലക്ഷ്മി ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരനെയാണ് വിവാഹം കഴിച്ചത്. നാഗ ചൈതന്യയുടെ കുട്ടിക്കാലം ചെന്നൈയിലായിരുന്നു. ഇടയ്ക്കിടെ പിതാവിനെ കാണാന്‍ ഹൈദരാബാദില്‍ വരാറുള്ള നാഗ ചൈതന്യ വളര്‍ന്നപ്പോള്‍ ഹൈദരാബാദിലേക്ക് താമസം മാറി.
മകനെ നാഗാര്‍ജുന തന്റെ പിന്‍ഗാമിയായി ചലച്ചിത്രമേഖലയ്ക്ക് പരിചയപ്പെടുത്തി. പിന്നീട് പിതാവിനൊപ്പമായിരുന്നു നാഗ ചൈതന്യയുടെ ജീവിതം. അപ്പോഴും രണ്ടാനമ്മയായ അമലയുമായുള്ള നാഗ ചൈതന്യയുടെ ബന്ധം എങ്ങനെയാണെന്നുള്ള ചോദ്യങ്ങളാണ് കുറച്ച് കാലങ്ങളായി ഉയര്‍ന്ന് വരുന്നത്.
ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തോടെ ഇരുവരെയും ഒരുമിച്ച് കണ്ടിട്ടില്ല. ഇരുവരും അപൂര്‍വമായി മാത്രമേ കുടുംബം ഒരുമിച്ച് യാത്രകള്‍ക്ക് പോകാറുള്ളൂ. പിതാവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം മാത്രമേ അമലയും നാഗ ചൈതന്യയും ഫോട്ടോയില്‍ പോലും പ്രത്യക്ഷപ്പെട്ടിട്ടുള്ളു.
നാഗ ചൈതന്യയ്ക്ക് ഇനിയും അമലയുമായി അടുക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ട് നാഗ ചൈതന്യയെ മകനായി സ്വീകരിക്കാന്‍ അമലയ്ക്കും കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇത് സത്യമാണെന്നും അമലയുടെ സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍ അത് തെളിയിച്ചുവെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഓഗസ്റ്റ് എട്ടിനായിരുന്നു നാഗ ചൈതന്യയുടെ വിവാഹനിശ്ചയം നടന്നത്. പിതാവ് നാഗര്‍ജുനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരുമകളായി വരാന്‍ പോകുന്ന ശോഭിതയ്ക്ക് ഇദ്ദേഹം ആശംസകള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ അമല ഇവരുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയോ ആശംസ അറിയിക്കുകയോ ചെയ്തില്ല. സോഷ്യല് മീഡിയയില് വളരെ അപൂര്‍വ്വമായേ അമല പോസ്റ്റുകള്‍ ഇടാറുള്ളൂ. അതിനാല്‍ ആരും ഈ വിഷയം ഗൗരവമായി എടുത്തില്ല.
എന്നാല്‍ അടുത്തിടെ അഖിലിന്റെ വിവാഹ നിശ്ചയം നടന്നു. പ്രമുഖ വ്യവസായിയുടെ മകളായ സൈനബ് റാവ്ഡ്ജിയാണ് വധു. അമല തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മാത്രമല്ല മരുമകളാവാന്‍ പോകുന്ന കുട്ടിയെ വീട്ടിലേക്ക് സ്വീകരിക്കുന്നതിന്റെ ആകാംഷയിലാണെന്നും തുടങ്ങി തന്റെ സന്തോഷമാണ് നടി പറഞ്ഞത്.
ഇതോടെയാണ് അമലയുടെ ഇരട്ടത്താപ്പ് അല്ലേ എന്ന ചോദ്യം ഉയര്‍ന്നത്. നാഗ ചൈതന്യയുടെ വിവാഹ നിശ്ചയ ഫോട്ടോകള്‍ ഇല്ലാത്തതും അഖിലിന്റേത് പങ്കുവെച്ചതും മകനായി നാഗയെ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണെന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.


Click it and Unblock the Notifications











