സാമന്ത- നാഗചൈതന്യ വിവാഹമോചന വാർത്തയ്ക്ക് അവസാനം, ഒടുവിൽ പ്രതികരിച്ച് നടി, ഇതാണ് സത്യം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ചയാവുന്നത് നടി സാമന്തയെ കുറിച്ചാണ്. നടി വിവാഹ മോചനത്തിനായി തയ്യാറെടുക്കുന്നു എന്നുള്ള വർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭർത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയത് . 'എസ്' എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രതികരിക്കാൻ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലി പ്രശ്നത്തിന് കാരണമാവുകയായിരുന്നു.
പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് ഇ- ടൈംസ് നടിയെ സമീപിച്ചിരുന്നു. എന്നാൽ നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാൻ ശ്രമിച്ച മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു .ഇത് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. വിഷയത്തിൽ മാധ്യമങ്ങളെ പ്രതികൂട്ടിൽ നിർത്തുകയാണ് താരം. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന നടിയുടെ സ്റ്റോറി വ്യക്തമാക്കുന്നത് താരങ്ങൾ വേർപിരിയുന്നില്ല എന്നതാണ്. ഇത് നാഗചൈതന്യ- സാമന്ത ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്.

വിവാഹ മോചനത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾ കടുത്തതോടെയാണ് നടി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. നടി ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയതിന് പിന്നാലെ തന്നെ വിവാഹമോചനത്തിനെ കുറിച്ചുള്ള ഗോസിപ്പ് വാർത്തകൾ പ്രചരിച്ചിരുന്നു. ആദ്യമൊക്കെ ഇതിനോട് മുഖം തിരിച്ച താരം മാസങ്ങൾക്ക് ശേഷമാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. നടനുമായുള്ള ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലായിരുന്നു. കൂടാതെ ഫേസ്ബുക്കിൽ സാമന്ത അക്കിനേനി എന്ന് തന്നെയാണ്.

ഒരു ട്രോൾ പങ്കുവെച്ച് കൊണ്ടാണ് നടി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത് . ശാന്താമായി നിൽക്കുന്ന പെൺനായയുടേയും ആൺ നായയുടേയും ചിത്രവു കടിച്ച് കീറാൻ നിൽക്കുന്ന മറ്റൊരു ഒരു നായയുടെ ചിത്രമുള്ള ട്രോളാണ് നടി പങ്കുവെച്ചിരിക്കുന്നത്. റിയാലിറ്റി എന്ന് കുറിച്ച് കൊണ്ടാണ് ട്രോൾ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഗോസിപ്പ് വർത്തകൾക്ക് അവസാനമായിരിക്കുകയാണ്. ഇതിനുമപ്പുറം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സോഷ്യൽ മീഡിയയും ആരാധകരും പറയുന്നത്. ഭർത്താവ് നാഗ ചൈതന്യയുമായി നടിക്ക് ഒരു പ്രശ്നവുമില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

ഒരു ചോദ്യം അവസാനിച്ചപ്പോൾ മറ്റൊരു ചോദ്യം നടിക്ക് നേരെ ഉയരുകയാണ്. എന്തിന് വേണ്ടിയാണ് താരം ഇങ്ങനെ ചെയ്തത് എന്നാണ് ചോദിക്കുന്നത്. ഭർത്താവന്റെ കുടുംബ പേര് എടുത്ത് മാറ്റിയതിന് ശേഷമാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. എന്നാൽ താരം അന്നൊന്നും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കൂടാതെ ദിവസങ്ങൾക്ക് മുൻപ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിവൽ വിവാദങ്ങളെ കുറിച്ച് ചോദിച്ചിരുന്നു.ഗോസിപ്പുകളോട് എനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി. അതേസമയം നടൻ നാഗചൈതന്യയേയും മധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രതികരിക്കാൻ നടനും തയ്യാറായിരുന്നില്ല.
Recommended Video

കഴിഞ്ഞ ദിവസമായിരുന്നു നടൻ നാഗാർജുനയുടെ പിറന്നാൾ. മക്കൾക്കും കുടുംബത്തിനും ഒപ്പമായിരുന്നു താരം പിറന്നാൾ ആഘോഷിച്ചത്. എന്നാൽ സാമന്ത ഫാമിലി പാർട്ടിയിൽ എത്തിയിരുന്നില്ല. നാഗചൈതന്യയ്ക്കും അഖിലിനും അമലയ്ക്കും ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകൻ അഖിലും അച്ഛനും ചേട്ടനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. സാമന്തയുടെ അഭാവം പ്രേക്ഷകരുടെ ഇടയിൽചർച്ചയായിരുന്നു. നാഗാർജുനയുമായി വളരെ അടുത്ത ബന്ധമാണ് സാമന്തയ്ക്കുളളത്. എന്നാൽ ഷൂട്ടിങ്ങ് തിരക്കായത് കൊണ്ടാണ് നടി എത്താതിരുന്നതെന്നാണ് റിപ്പോർട്ട്. നാഗർജന അവതരിപ്പിച്ചിരുന്ന ബിഗ് ബോസ് ഷോയുടെ കുറച്ച് എപ്പിസോഡുകൾ സാമന്ത ഹോസ്റ്റ് ചെയ്തിരുന്നു. 2010ൽ ഗൗതം മേനോന്റെ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ ഇവർ വിവാഹിതരാവുകയായിരുന്നു.


Click it and Unblock the Notifications