For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയുടെ ഡിവോഴ്‌സ് വാര്‍ത്തകള്‍ സജീവം; വേദന നിറഞ്ഞ അവസ്ഥയെന്ന് നാഗചൈതന്യ, മറ്റ് വിശേഷം പറഞ്ഞ് നടന്‍ രംഗത്ത്

  |

  തെലുങ്കിലെ പ്രമുഖ താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. ഇതേ കുറിച്ച് പുറംലോകത്തോട് താരങ്ങളോ കുടുംബാംഗങ്ങളോ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഗോസിപ്പുകള്‍ ദിവസം കഴിയുംതോറും പ്രചരിക്കുകയാണ്. ഇതിനിടയിലാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സാമന്തയുടെ വീഡിയോ വൈറലായത്. വിവാഹമോചനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് തട്ടികയറി നടി പോവുകയായിരുന്നു.

  ബിക്കിനിയിൽ ഹോട്ട് ആയി ദേബഹുട്ടി ബോറ, ആരെയും മയക്കുന്ന നടിയുടെ പുത്തൻ ചിത്രങ്ങൾ

  അതേ സമയം നാഗചൈതന്യ അഭിനയിക്കുന്ന പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് മറ്റൊരു സൈഡില്‍ നടക്കുന്നത്. സായി പല്ലവി നായികയായിട്ടെത്തുന്ന ലവ് സ്റ്റോറി ആണ് നാഗയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നിലവില്‍ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലൂടെ സിനിമയെ കുറിച്ചും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ നടന്‍ തുറന്ന് സംസാരിക്കുകയാണ്.

  അവര്‍ നിലനിര്‍ത്തി വന്ന സന്തുലിതമായ ഈ ഒരു അവസ്ഥ ഞാന്‍ എപ്പോഴും നിരീക്ഷിച്ചിരുന്നു. അത് ഞങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാന്‍ സോഷ്യല്‍ മീഡിയയെ അത്ര ശ്രദ്ധിക്കാറില്ല. സിനിമകളെ കുറിച്ചും പുറംലോകത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഞാന്‍ അറിയുന്നത് പത്രത്തിലൂടെയോ മറ്റ് ആരെങ്കിലും പറഞ്ഞിട്ടോ ആണ്. ട്വിറ്ററിനോ ഇന്‍സ്റ്റാഗ്രാമിന് വേണ്ടിയോ ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കാറില്ല. അതൊക്കെ വളരെ കുറച്ച് മാത്രമേ ഞാന്‍ ഉപയോഗിക്കാറുള്ളു. ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് വരെ സോഷ്യല്‍ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു.

  നിങ്ങളിപ്പോഴും വിര്‍ജിന്‍ ആണോ? ഭർത്താവിനെ കൂടി മെൻഷൻ ചെയ്ത് ചുട്ടമറുപടി കൊടുത്ത് കുടുംബവിളക്ക് താരം ആതിര

  പക്ഷേ കൊവിഡ് മഹാമാരി വന്നപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം എന്നില്‍ എന്തോ മാറ്റം വന്നതായിട്ടാണ് നാഗചൈതന്യ പറയുന്നത്. ആദ്യത്തെ ലോക്ഡൗണില്‍ ഞാന്‍ ഒത്തിരി സമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ചു. അങ്ങനെ ഇരിക്കെ ഇന്നത്തെ ദിവസം ഞാന്‍ എന്തെങ്കിലും ചെയ്തിരുന്നോ എന്ന കാര്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. എനിക്ക് ഒരുപാട് അറിവുകള്‍ ലഭിച്ചു. പക്ഷേ അത് ഏതെങ്കിലും വിധത്തില്‍ എന്നെ സഹായിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു. അതിന് ശേഷം സമൂഹ മാധ്യമങ്ങള്‍ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളു.

  തന്റെ ജീവിതത്തെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് വേദന ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞിരുന്നു. തുടക്കത്തില്‍ വലിയ വിഷമമായിരുന്നു. അത് കുറച്ച് വേദനയുണ്ടാക്കുകയും ചെയ്തു. എന്ത് കൊണ്ടാണ് വിനോദ വാര്‍ത്തയുടെ തലക്കെട്ടുകള്‍ ഇങ്ങനൊരു വഴിയ്ക്ക് പോകുന്നതെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ അതിന് ശേഷം ഞാന്‍ പഠിച്ചത് ഇന്നത്തെ കാലഘട്ടത്തില്‍ അതെല്ലാം വാര്‍ത്തകള്‍ക്ക് പകരമാവും എന്നാണ്. ഇന്നൊരു വാര്‍ത്ത ഉണ്ടാവും നാളെ അത് മറന്ന് മറ്റൊന്ന് വരും. എന്റെ മുത്തച്ഛന്റെയൊക്കെ കാലത്ത് മാസികകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അത് മാസത്തില്‍ ഒന്നേ ഉണ്ടാവുകയുള്ളു.

  അതിലുള്ള വാര്‍ത്തകള്‍ അടുത്തത് വരുന്നത് വരെ നിലനില്‍ക്കുമായിരുന്നു. എന്നാല്‍ ഇന്ന് അടുത്ത നിമിഷം അല്ലെങ്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പുതിയ വാര്‍ത്തകള്‍ ലഭിക്കും. അതൊക്കെ ആളുകളുടെ മനസില്‍ അധിക കാലം നിലനില്‍ക്കി. യഥാര്‍ഥ വാര്‍ത്തകളും വാര്‍ത്ത പ്രധാന്യമുള്ളതും മാത്രം നിലനില്‍ക്കും. എന്നാല്‍ ആഴമില്ലാത്ത ചില വാര്‍ത്തകള്‍ ടിആര്‍പി സൃഷ്ടിക്കാന്‍ മാത്രം സഹായിക്കും. ഒരിക്കല്‍ ഞാനിത് നിരീക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അതെന്നെ തന്നെ ബാധിക്കാന്‍ തുടങ്ങി. അതോടെ നിര്‍ത്തുകയായിരുന്നു എന്നും നാഗചൈതന്യ വ്യക്തമാക്കുന്നു.

  അടുത്തിടെ നാഗ ചൈതന്യയുടെ സിനിമയുടെ പ്രൊമോഷന് എത്തിയ നടന്‍ ആമിര്‍ ഖാന്‍ താരത്തെ കുറിച്ച് വാചാലനായിരുന്നു. നാഗയുടെ സ്വഭാവത്തെ പറ്റിയും കുടുംബത്തെ പറ്റിയുമൊക്കെ ആമിര്‍ ഖാന്‍ സംസാരിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ആമിറിനെ കുറിച്ച് നാഗ ചൈതന്യയും ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. 'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം കൊണ്ട് പഠിച്ചതിനെക്കാളും കൂടുതല്‍ കാര്യങ്ങള്‍ ഇക്കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ പഠിച്ചു. ആളുകളെ തലോടുവാന്‍ കഴിയുന്ന അത്ഭുതകരമായ മാജിക്ക് അദ്ദേഹത്തില്‍ നിന്നും ലഭിച്ചു. അദ്ദേഹമത് മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെ ചെയ്യുന്നതല്ല. സിനിമയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും. അഭിനയത്തോടൊപ്പം തന്നെ മറ്റ് പല കഴിവുകളും അദ്ദേഹം സ്വയം പരിശീലിച്ച് എടുത്തിരിക്കുകയാണ്. ആദ്യം കണ്ടന്റിനെ കുറിച്ചാണ് പുള്ളിക്കാരാന്‍ സംസാരിക്കുന്നത്. നമ്പറുകളും പാക്കിങ്ങുമൊക്കെ അവസാനമായിരിക്കും. അതാണ് ആമിറില്‍ നിന്ന് താന്‍ പഠിച്ച ചില കാര്യങ്ങള്‍'' എന്നും നാഗചൈതന്യ പറയുന്നു.

  സാന്ത്വനം സീരിയല്‍ പ്രേക്ഷകര്‍ക്ക് സന്തോഷിക്കാം; റേറ്റിങ്ങില്‍ കുടുംബവിളക്കിനെ പിന്നീലാക്കി സാന്ത്വനം ഒന്നാമത്

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  2017 ലായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മില്‍ വിവാഹിതരാവുന്നത്. ശേഷം സന്തുഷ്ട ദാമ്പത്യ ജീവിതവുമായി ഇരുവരും മുന്നോട്ട് പോയെങ്കിലും അടുത്തിടെയാണ് വിവാഹമോച വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സാമന്ത പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ കുടുംബപേര് മാറ്റിയതുമായി ബന്ധപ്പെട്ടാണ് ഗോസിപ്പുകള്‍ക്ക് തുടക്കം. നിരന്തരം വാര്‍ത്തകള്‍ വന്നിട്ടും താരകുടുംബം ഇതിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ഒക്ടോബര്‍ മാസത്തില്‍ ഇരുവരുടെയും നാലം വിവാഹ വാര്‍ഷികമാണ്. അന്നേ ദിവസം ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഗചൈതന്യ തെലുങ്കിലും ബോളിവുഡില്‍ ആമിറിനൊപ്പവും അഭിനയിച്ച് നില്‍ക്കുകയാണ്. സാമന്ത തമിഴ് സിനിമകളിലാണ് സജീവം. വിഘ്‌നേശ് ശിവനൊരുക്കുന്ന നയന്‍താരയുടെ സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നത് സാമന്തയാണ്. അതേ സമയം താൻ സോഷ്യൽ മീഡിയ വളരെ കുറച്ചേ ഉപയോഗിക്കുകയുള്ളു എന്ന് നാഗചൈതന്യ പറഞ്ഞെങ്കിൽ സാമന്തയുടെ കാര്യം നേരെ തിരിച്ചാണ്. ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലുമെല്ലാം നടി സജീവമാണ്.

  English summary
  Amid Naga Chaitanya And Samantha Divorce News Goes Viral, Naga Chaitanya Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X