വിവാഹമോചന വാർത്തകൾ ചൂടുപിടിക്കുമ്പോൾ നവവധുവായി സാമന്ത, ചിത്രം ചർച്ചയാവുന്നു
സാമന്ത -നാഗചൈതന്യ വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പ് വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. നടി സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഭർത്താവിന്റെ കുടുംബ പേരായ അക്കിനേനി ഒഴിവാക്കിയതോടെയാണ് വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. കൂടാതെ നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ പലതും വേർപിരിയലിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പ് വാർത്തകൾ സജീവമാകുമ്പോഴു ഇതിനെ കുറിച്ച് പ്രതികരിക്കാൻ സാമന്തയോ നാഗചൈതന്യോ ഇവരുമായി ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല.

വിവാഹമോചനത്തെ കുറിച്ചുളള വാർത്തകൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചൂടുപിടിക്കുമ്പോൾ താരങ്ങൾ തങ്ങളുടെ ജോലികളിൽ സജീവമായിരിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് സാമന്തയുടെ പുതിയ ഇൻസ്റ്റഗ്രാം ചിത്രമാണ്. നവവധു ഗെറ്റപ്പിലുള്ള ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സമാന്തയുടെ ചിത്രം സിനിമ കോളങ്ങളിൽ വൈറലായിട്ടുണ്ട്. ലവ് ഇമോജിക്കൊപ്പമാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഫോട്ടോകൾക്കും മികച്ച കമന്റുകളാണ് ലഭിക്കുന്നത്. വിവാഹമോചനത്തിനെ കുറിച്ചുളള കഥകൾ പ്രചരിക്കുമ്പോഴാണ് നവവധു ഗെറ്റപ്പിലുള്ള ചിത്രം നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാമന്തയുടേയും നാഗ ചൈതന്യയുടേയും വേർപിരിയലുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവാഹമോചിതരാകാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ ചൂടുപിടിക്കുന്നതിനിടെ താരങ്ങളുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നാഗചൈതന്യ തന്റെ ട്വിറ്റർ പേജിലൂടെ ട്രെയിലർ പങ്കുവെച്ചിരുന്നു. നടന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ട് സാമന്ത എത്തിയിരുന്നു. ഇത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. എന്നാൽ സായ് പല്ലവിയെ മാത്രം ടാഗ് ചെയ്തു കെണ്ടാണ് റീട്വീറ്റ് ചെയ്തത്. ഇത് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. എന്നാൽ എല്ലാവരേയും ഒരിക്കൽ കൂടി ഞെട്ടിച്ചു കൊണ്ട് സാമന്തയ്ക്ക് നന്ദി പറഞ്ഞ് നാഗചൈതന്യ രംഗത്ത് എത്തിയിരുന്നു. നന്ദി സാം എന്നാണ് നടൻ കുറിച്ചത്. ഇതോടെ ആരാധകർ ആകെ ആശങ്കയിലായിരിക്കുകയാണ്.
അതേസമം സാമന്ത- നാഗാർജുനെ വിവാഹമോചനത്തിൽ പിതാവ് നാഗാർജുന ഇടപെട്ടിരിക്കുകയാണ്. തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാഗാര്‍ജുന മുന്‍കൈ എടുക്കുന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്.
സാമന്തയും നാഗചൈതന്യയും വേര്‍പിരിയലിന്റെ വക്കിലാണെന്നും കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങൾ പറയുന്നുണ്ട്. വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിങ് നടപടികള്‍ തുടരുകയാണ്. അതിനിടെ നാഗാര്‍ജുന ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ സജീവമായ ഇടപെടുന്നത്. അതേസമയം വിവാഹമേചനത്തെ കുറിച്ച് ഔദ്യോഗികമായി താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധമായ കൃത്യമായ ചിത്രം ലഭിക്കണമെങ്കിൽ ഒക്ടോബർ വരെ കാത്തിരിക്കണം. ഒക്ടോബർ 7 ന് താരങ്ങളുടെ നാലാം വിവാഹവാർഷികമാണ്. എല്ലാവർഷവും വിവാഹ വാർഷികം ആഘോഷമാക്കാറുണ്ട് താരങ്ങൾ.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. ഹിന്ദു, ക്രിസ്ത്യൻ മത ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. വളരെ ആഡംബര വിവാഹമായിരുന്നു, നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു. 2010ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് ഏഴ് വർഷത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. കല്യാണത്തിന് ശേഷവും സാമന്ത സിനിമയിൽ സജീവമായിരുന്നു. വിവാഹ ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്.


Click it and Unblock the Notifications