For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയുടേയും നാഗചൈതന്യയുടേയും സ്വഭാവം ഇങ്ങനെയാണ്, താരങ്ങളുടെ ഭാവി ജീവിതം പ്രവചിച്ച് ഗുരുജി

  |

  താരങ്ങളായ സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നതായിട്ടുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇൻസ്റ്റഗ്രാമിൽ നിന്ന് നടി അക്കിനേനി എന്ന പേര് മാറ്റിയതിന് പിന്നാലെയാണ് വിവാഹമോചനത്ത കുറിച്ചുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. എസ് എന്നാണ് നിലവിലെ സാമന്തയുടെ ഇൻസ്റ്റഗ്രാമിലെ പേര്. പേര് മാറ്റിയതിന് പിന്നാലെ തന്നെ സാമന്ത- നാഗചൈതന്യ വിവാഹമോചനത്തെ കുറിച്ചുള്ള വർത്ത വൈറലാവുകയായിരുവന്നു. എന്നാൽ വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ച് താരങ്ങളൊ കുടുംബാംഗംങ്ങളൊ രംഗത്ത് എത്തിയിട്ടില്ല. വിവാഹ മോചനത്തെ കുറിച്ചുള്ള നിരവധി കഥകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

  പുതിയ ലുക്കിൽ വൃദ്ധി, ചിത്രങ്ങള്‍ നോക്കൂ

  നിരവധി പ്രേമാഭ്യർത്ഥനകളാണ് ദിവസവും വന്നിരുന്നത്, ചാക്കോച്ചന് പ്രിയം ഒരാളോട് , സുഹൃത്ത് പറയുന്നു

  അടുത്തിടെ നടി നൽകിയ അഭിമുഖത്തിൽ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ ഉത്തരം നൽകിയിരുന്നില്ല നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ വിവാഹമോചനത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സൂചനയായിരുന്നു നൽകിയിരുന്നത്. നിലവിൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ്.

  ആ സിനിമയില്‍ ആദ്യം പറഞ്ഞിരുന്നത് എന്നെ, റിസബാവ എത്തിയതിന് കാരണം, തുറന്നുപറഞ്ഞ് സായികുമാര്‍

  വേർപിരിയുന്നതിനായി സാമന്തയും നാഗ ചൈതന്യയും കോടതിയെ സമീപിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. തെലുങ്ക് മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നടനും നാഗചൈതന്യയുടെ പിതാവും നാഗാർജുന മുൻകൈ എടുക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിങ് നടപടികള്‍ തുടരുകയാണ്. അതിനിടെ നാഗാര്‍ജുനയുടെ ഇടപെടൽ.

  നാഗചൈതന്യ സായി പല്ലവി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ സ്റ്റോറിയുടെ ട്രെയിലർ പുറത്ത് വന്നിരുന്നു. ഇത് സാമന്ത ട്വിറ്ററിലൂടെ ഷെയർ ചെയ്തിരുന്നു. ലൗ സ്റ്റോറി ടീമിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് നടി നാഗചൈതന്യ പങ്കുവെച്ച ട്രെയിലർ റീട്വീറ്റ് ചെയ്തത്. കൂടതെ സിനിമയിലെ നായികയായ സായി പല്ലവിയെ ടാഗ് ചെയ്തിട്ടുമുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലുമാമായിരുന്നു. പിന്നീട് സാമന്തയുടെ ട്വീറ്റിന് മറുപടിയുമായ നാഗചൈതന്യ രംഗത്ത എത്തുകയു ചെയ്തിരുന്നു. നന്ദി സാം എന്നായിരുന്നു നാഗചൈതന്യ കുറിച്ചത്. ഇതോടെ താരങ്ങളുടെ ആരാധകർ ഹാപ്പിയായിട്ടുണ്ട്. നിങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കഴിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു താരങ്ങളുടെ ട്വീറ്റിന് ലഭിച്ച അധികം കമന്റുകളു.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആസ്ട്രോളജിസ്റ്റിന്റെ പ്രവചനമാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ആസ്ട്രോളജിസ്റ്റായ പണ്ഡിത് ജഗനാഥ ഗുരിജിയാണ് താരങ്ങളുടെ ഭാവി പ്രവചിച്ചിരിക്കുന്നത്. താരങ്ങളുടെ മുഖം നേക്കിയാണ് ഭാവിയെ കുറിച്ച് വെളിപ്പെടുത്തിയത്. പുകയില്ലാതെ തീ ഇല്ല എന്ന് പറഞ്ഞ് കൊണ്ടാണ് താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് ജോത്സ്യൻ പറയുന്നത്. ഇരുവരും വലിയ താരങ്ങളാണ്. നാഗ ചൈതന്യ തന്റെ കരിയറിനെക്കാളും ഫാമിലിയ്ക്കാണ് പ്രധാന്യം കൊടുക്കുന്നത്. എന്നാൽ സാമന്ത കരിയറിനാണ് ആദ്യം പ്രധാന്യം നൽകുന്നതെന്നാണ് ഇദ്ദേഹത്തിന്റ മുഖം നോക്കിയുളള പ്രവചനം.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  ഇരുവരും അടുത്ത കാലത്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഫാമിലിമാൻ 2 ലൂടെയായിരുന്നു നടിയുടെ ചുവട് വയ്പ്പ്. ആമീർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദയിലൂടെയാണ് നാഗചൈതന്യയുടെ ബോളിവുഡ് പ്രവേശനം. താരങ്ങളുടെ ജോലി സംബന്ധമായ തെറ്റിദ്ധാരണയാവാം പ്രശ്നങ്ങൾക്ക് അടിസ്ഥാനമെന്നും ഗുരുജി പറയുന്നുണ്ട്. അതേസമയം ഇരുവരു മുതിർന് വ്യക്തികളാണെന്നും തിടുക്കത്തിൽ ഒരു തീരുമാനം എടുക്കില്ലെന്നും ജോത്സ്യൻ പറയുന്നു. താരങ്ങൾ വേർപിരിയരുതെന്നാണ് പ്രേക്ഷകരുടേയും ആഗ്രഹം. 2010ൽ ​ഗൗതം മേനോന്റെ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017ൽ ​ ഇവർ വിവാഹിതരാവുകയായിരുന്നു. ഓക്ടോബറിലാണ് താരങ്ങളുടെ 4ാം വിവാഹ വാർഷികം.

  Read more about: samantha naga chaitanya
  English summary
  An Astrologer Prediction About Samantha And Naga Chaitanya Future Goes Viral Amid Divorce Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X