For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിജയ് ദേവരകൊണ്ട ഡേറ്റ് ചെയ്ത പെൺകുട്ടികളുടെ എണ്ണം 30 മുതൽ 40 വരെ' വെളിപ്പെടുത്തി സഹോദരൻ

  |

  വിജയ് ദേവരാകൊണ്ടയെ അറിയാത്ത സിനിമാപ്രേമികൾ ഉണ്ടാകില്ല. ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യായുടെ മാൻ ക്രഷായി വിജയ് വളരുകയായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയുടെ സ്വന്തം യുവ സൂപ്പർ സ്റ്റാറാണ് ഇന്ന് വിജയ്. 2011ൽ സിനിമയിൽ എത്തിയെങ്കിലും ആദ്യമായി നായകനായി വിജയ് അഭിനയിച്ചതും കാണികൾക്ക് മുമ്പിലേക്ക് എത്തിയതും 2016ൽ ആണ്. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട അർജുൻ റെഡ്ഡി എന്ന സിനിമയിലായിരുന്നു വിജയ് ആദ്യം നായകനായത്. ആദ്യ സിനിമ തന്നെ സൗത്ത് ഫിലിം ഇൻഡസ്ട്രിയിൽ മാത്രമല്ല ബോളിവുഡിൽ തന്നെ വലിയ ചർച്ചയായി. ഒപ്പം ചിത്രത്തിലെ വിജയിയുടെ പ്രകടനങ്ങളും.

  Also Read: വീണ്ടും ട്വിസ്റ്റ്! ഷാരൂഖ്-അറ്റ്ലി ചിത്രത്തിൽ നിന്നും നയൻതാര പിന്മാറി, കാരണം ഇതാണ്...

  സന്ദീപ് വാങ്ക റെഡ്ഡിയുടെ സംവിധാനത്തിലാണ് അര്‍ജുന്‍ റെഡ്ഡി റിലീസിനെത്തിയത്. വിജയ് ദേവേരക്കൊണ്ടയുടെ സിനിമാജീവിതത്തില്‍ വഴിത്തിരിവായിരുന്ന ഈ സിനിമ തമിഴിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെട്ടപ്പോൾ ബോളിവുഡിൽ ഷാഹിദ് കപൂറും തമിഴിൽ വിക്രത്തിന്റെ മകൻ ധ്രുവ് വിക്രവും നായക വേളങ്ങളിൽ എത്തി. ശാലിനി പാണ്ഡെയായിരുന്നു വിജയ്ക്കൊപ്പം അർജുൻ റെഡ്ഡിയിൽ അഭിനയിച്ചത്. ഇപ്പോൾ പുതിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ് വിജയ്.

  Also Read: 'ബാലനെ ശകാരിച്ച് ദേവി', ശിവന്റെയുള്ളിലെ നന്മ സാന്ത്വനം വീട്ടിലെ അം​ഗങ്ങൾ തിരിച്ചറിയുമോ?

  വിജയ് ദേവരകൊണ്ടയെ കുറിച്ച് സഹോദരൻ ആനന്ദ് ദേവരകൊണ്ട നടത്തിയ പരാമർശമാണ് ഇപ്പോൾ വൈറലാകുന്നത്. വിജയിയെ പോലെ തന്നെ ആനന്ദും അഭിനയവുമായി തെലുങ്ക് സിനിമാ ലോകത്ത് സജീവമാണ്. ആനന്ദിന്റെ ഏറ്റവും പുതിയ സിനിമ പുഷ്പക വിമാനം നിർമിക്കുന്നത് ചേട്ടൻ വിജയ് ദേവരകൊണ്ടയാണ്. വിജയ് ദേവരകൊണ്ട സിനിമയിൽ വരും മുമ്പ് 30 മുതൽ 40 വരെ പെൺകുട്ടികളുമായി ഡേറ്റ് ചെയ്തിരുന്നുവെന്നാണ് ആനന്ദ് ദേവരകൊണ്ട വെളിപ്പെടുത്തിയിരിക്കുന്നത്. ഉടൻ തന്നെ ആനന്ദിന്റെ പരാമർശത്തിന് വിജയ് മറുപടി നൽകി. അത്തരം ബന്ധങ്ങൾ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ താൻ പിന്നോട്ടാണെന്നും അത് സുഖകരമായി കൊണ്ടുപോകാൻ തനിക്കറിയില്ലെന്നുമാണ് വിജയ് മറുപടി പറഞ്ഞത്. തനിക്ക് ചുറ്റുമുള്ള ബന്ധങ്ങളിലാണ് വിജയ് എപ്പോഴും കൂടുതലായി ആശ്രയിക്കുന്നതെന്നും ആനന്ദ് പറഞ്ഞു. താൻ കോളജിൽ പഠിച്ചിരുന്ന സമയത്ത് ​ഗ്യാങുകളായി തിരിഞ്ഞ് അടിപിടികൾ നടത്തിയിരുന്നുവെന്നും വിജയ് തുറന്നുപറഞ്ഞു.

  ആനന്ദിന്റെ ഏറ്റവും പുതിയ സിനിമ പുഷ്പക വിമാനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവെയാണ് ഇരുവർക്കുമിടയിലുള്ള രഹസ്യങ്ങളെ കുറിച്ചെല്ലാം തെലുങ്ക് സിനിമാ ലോകത്തെ ചേട്ടാനിയന്മാർ തുറന്ന് പറഞ്ഞത്. അതേ ചടങ്ങിൽ വെച്ച് ആനന്ദിന്റെ പുഷ്പക വിമാനത്തിന്റെ പോസ്റ്റർ പ്രകാശനവും നടന്നു. ഇരുവരും സഹോദരങ്ങൾ എന്നതിനപ്പുറമുള്ള ബന്ധം വെച്ച് പുലർത്തുന്നവരാണെന്നാണ് ഇരുവരുടേയും സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇരുവരിലും ആരാണ് കൂടുതൽ പഠിക്കുന്നതെന്നും രണ്ട് സഹോദരന്മാരും ചേർന്ന് ആരാധകർക്കായി വെളിപ്പെടുത്തി. ആനന്ദാണ് വീട്ടിലെ പഠിപ്പിസ്റ്റ് എന്നാണ് വിജയ് പറയുന്നത്. 'ആനന്ദ് വീട്ടിലെ ഇളയകുട്ടിയായതിനാൽ ഏറെ ലാളനയേറ്റ് വാങ്ങിയാണ് വളർന്നത്. കൂടാതെ അവൻ മിടുക്കനായ വിദ്യാർഥിയും ആയിരുന്നു. അവൻ എല്ലാ വിഷയത്തിലും മുഴുവൻ ശതമാനം മാർക്ക് നേടുമായിരുന്നു. ഞാൻ ഏകദേശം 85 ശതമാനം മാർക്ക് മാത്രമാണ് വാങ്ങിയിരുന്നത്' വിജയ് പറയുന്നു.

  Recommended Video

  Boxing legend Mike Tyson acting in Indian cinema for the first time

  ആനന്ദിന്റെ ഏറ്റവും പുതിയ സിനിമ പുഷ്പക വിമാനം നവംബർ 12നാണ് റിലീസ് ചെയ്യുന്നത്. ലി​ഗറാണ് വിജയിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ ക്ലൈമാക്സിൽ അതിഥി താരമായി മൈക്ക് ടൈസണും എത്തുന്നുണ്ട്. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് വേഷമിടുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മൈക്ക് ടൈസണുമായുള്ള രം​ഗങ്ങൾ ചിത്രീകരിക്കുന്നതിന് ലി​ഗറിന്റെ ടീം അധികം വൈകാതെ അമേരിക്കയ്ക്ക് തിരിക്കും.

  Read more about: vijay devarakonda telugu
  English summary
  Anand Deverakonda Opens Up Vijay Deverakonda Dated 30-40 Girls Before Stepping Into films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X