ആരുടെ പിന്തുണയില്ലെങ്കിലും പറയുക തന്നെ ചെയ്യും; വീണ്ടും വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ അനസൂയ ഭരദ്വാജ്

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ്, ആനിമല്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം അര്‍ജുന്‍ റെഡ്ഡിയായിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിംഗില്‍ ഷാഹിദ് കപൂര്‍ ആണ് അഭിനയിച്ചത്. ഇങ്ങനെ ഒരു കഥാപാത്രം തന്നതിന് സന്ദീപ് റെഡ്ഡിയോട് നന്ദിയുണ്ടെന്ന് മുന്നെ ഷാഹിദ് കപൂര്‍ പറഞ്ഞിരുന്നു.

വിജയ് ദേവര കൊണ്ടയ്ക്കും നടന്‍ എന്ന രീതിയില്‍ തെലുഗുവില്‍ ഹിറോ ഇമേജ് നല്‍കിയ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. അതേസമയം ചിത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സ്ത്രീവിരുദ്ധത കൂടുതലായി ഉള്‍ക്കൊള്ളിച്ച സിനിമ, ആണ്‍ കാഴ്ച്ചപ്പാടിലൂടെ മാത്രമാണ് കഥ പറഞ്ഞു പോകുന്നതെന്നും ഇത്തരം ചിത്രങ്ങള്‍ സമൂഹത്തിന് നല്ല മാതൃകയല്ല നല്‍കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

vijay

അത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരില്‍ സിനിമയില്‍ നിന്ന് തന്നെ അത് പറഞ്ഞ ഒരാള്‍ അനസൂയ ഭരദ്വാജ് ആണ്. വിജയ് ദേവര കൊണ്ടയ്‌ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന അനസൂയയെ മലയാളികള്‍ക്ക് പരിചയം ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ആലീസ് എന്ന കഥാപാത്രത്തിലൂടെയാണ്. അനസൂയ സ്ത്രീവിരുദ്ധ കമന്റുകള്‍ക്കും പ്രസ്താവനകള്‍ക്കുമെതിരെ നിരന്തരം സംസാരിക്കുന്ന നടികൂടിയാണ്.

അതുകൊണ്ട് തന്നെ അര്‍ജുന്‍ റെഡ്ഡി എന്ന എന്ന സിനിമ ചെയ്ത വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ഒരു സമയത്ത് നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്നു. തനിക്കെതിരെ പ്രതിഷേധം നടത്തുന്ന അനസൂയയ്ക്ക് താന്‍ മറുപടി നല്‍കില്ലെന്ന് വരെ ഒരു സമയത്ത് വിജയ് ദവേരകൊണ്ട പറഞ്ഞിരുന്നു.

ഇപ്പോള്‍ നടി വീണ്ടും അര്‍ജുന്‍ റെഡ്ഡി സിനിമയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കുമെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയുടെ പേരെടുത്ത് പറയാതെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയിലൂടെ പരോക്ഷമായാണ് നടിയുടെ വിമര്‍ശനം. അതിനായി നാല് വര്‍ഷം മുന്‍പ് ഫിലിം കംപാനിയന്റെ റൗണ്ട് ടേബിളില്‍ പങ്കെടുത്തു സംസാരിക്കവെ പാര്‍വ്വതി തിരുവോത്ത് അര്‍ജുന്‍ റെഡ്ഡി സിനിമയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് അനസൂയ ഉപയോഗിച്ചിരിക്കുന്നത്.

'ഇത് ഞാന്‍ വീണ്ടും റീഷെയര്‍ ചെയ്തുകൊണ്ടേയിരിക്കും. ശരിയായ കാര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന് പാര്‍വതിയെയും ആയുഷ്മാന്‍ ഖുറാനയെയും ദീപികയെയും അനുമോദിക്കുന്നതിന്.... അഭിനേതാക്കള്‍ എന്ന നിലയിലും ഓഡിയന്‍സ് എന്ന നിലയിലും നമ്മള്‍ ഓര്‍ക്കണം, സിനിമ വളരെ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മീഡിയമാണ്,' അനസൂയ പറഞ്ഞു.

ഈ ഒരു കാര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോഴൊക്കെ താന്‍ അനിയന്ത്രിതമായി ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം എനിക്ക് മീഡിയ സപ്പോര്‍ട്ടോ, പിആര്‍ സപ്പോര്‍ട്ടോ, ഇന്‍ഡസ്ട്രിയിലെ ഒപ്പമുള്ളവരുടെ പിന്തുണയോ ഒന്നുമില്ല.

vijay

മാത്രമല്ല, തന്റെ ഭാഗത്ത് നിന്ന് വന്ന ഒരു തെറ്റെന്ന് പറയുന്നത്, ഞാന്‍ എന്റെ അനിഷ്ടം ഞാന്‍ കാണിക്കുന്നത് അത് തോന്നിയ അളവില്‍ തന്നെയാണ് എന്നതാണ്. ആ അനിഷ്ടം തേന്‍പുരട്ടിയല്ല ഞാന്‍ പ്രകടിപ്പിച്ചത്. എന്നിരുന്നാലും ഇതൊന്നും തന്നെ ബാധിക്കില്ല. ഇതുകൊണ്ടൊന്നും തന്നെ തടയാനാവില്ലെന്നും അനസൂയ സ്‌റ്റോറിയില്‍ തന്റെ പ്രതികരണമായി ചേര്‍ത്തു.

നേരത്തെ വിജയ് ദേവര കൊണ്ടയുടെ ഖുഷി റിലീസ് ചെയ്യുന്നതിന് മുമ്പും ലൈഗറിന്റെ റിലീസ് സയമത്തും ഇദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി നടിയെത്തിയിരുന്നു. വിജയ് തന്നെയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് നടി തന്നെ ഒരിക്കല്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. തല്ലുന്നതാണ് സ്‌നേഹം എന്ന് പറയുന്നത് അക്രമമാണ്. ഇത്തരം സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് സംവിധായകരെ തടയാനാവില്ല, പക്ഷെ ഇത്തരം സിനിമകളില്‍ നിന്ന് നടന്മാര്‍ക്ക് മാറി നില്‍ക്കാവുന്നതാണ് എന്നായിരുന്നു അന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞത്.

More from Filmibeat

Read more about: vijay devarakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X