സൂപ്പര്‍താരത്തെ അങ്കിളെന്ന് വിളിച്ച് യുവനടന്‍; ഫോണ്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം അറിയിച്ച് ബാലകൃഷ്ണ

പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി വാര്‍ത്തകളില്‍ നിറയാറുള്ള തെലുങ്കിലെ പ്രമുഖ നടനാണ് നന്ദമുരി ബാലകൃഷ്ണ. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. കൊവിഡ് ഒരിക്കലും ഭൂമിയില്‍ നിന്ന് പോവില്ലെന്നും താരം പറഞ്ഞിരുന്നു. പിന്നാലെ ഒരു സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനെത്തിയത താരത്തിന്റെ വീഡിയോയാണ് തരംഗമാവുന്നത്.

Recommended Video

Balakrishna lose his temper and throw phone in audio launch

നേരത്തെ പൊതുവേദിയിൽ നിന്നും സഹപ്രവർത്തകനെ തല്ലുന്ന വീഡിയോ ആയിരുന്നു ബാലകൃഷ്ണയുടേതായി പുറത്ത് വന്നത്. ഇത്തവണ ടൈറ്റിൽ ലോഞ്ചിനിടെ താരത്തെ അങ്കിളെന്ന് വിളിച്ചതാണ് പ്രകപനത്തിന് പിന്നിൽ. തൻ്റെ ഇഷ്ടക്കേട് പരിപാടി തീരുന്നത് വരെ കാണിച്ച് ബാലയ്യ വാർത്തകളിൽ വീണ്ടും നിറഞ്ഞിരിക്കുകയാണ്.

ഫോൺ വലിച്ചെറിഞ്ഞ് ബാലകൃഷ്ണ

ഹര്‍ഷ്, സിമ്രാന്‍ ചൗദരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗംഗാസാഗര്‍ സംവിധാനം ചെയ്യുന്ന 'സേഹരി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങിലേക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ വിളിച്ചത്. ചടങ്ങിലെത്തിയ താരത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ച ഒരു യുവനടന്‍ ബാലകൃഷ്ണയെ ആദ്യം അങ്കിള്‍ എന്നാണ് വിളിച്ചത്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. 'അങ്കിള്‍' എന്ന വിളി കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി.

 ഫോൺ വലിച്ചെറിഞ്ഞ് ബാലകൃഷ്ണ

ഇത് മനസിലാക്കിയ ഉടന്‍ തന്നെ യുവനടന്‍ സോറി സര്‍, ബാലകൃഷ്ണ എന്ന് മാറ്റി വിളിച്ചു. എങ്കിലും ചടങ്ങിലുടനീളം ബാലകൃഷ്ണ തന്റെ അതൃപ്തി പുറത്ത് കാണിക്കുകയായിരുന്നു. പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് വേണ്ടി കൊണ്ട് വന്നപ്പോഴും ആരാധകരോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ വിചാരിക്കാത്ത പെരുമാറ്റമായിരുന്നു ബാലയ്യയുടേത്. ഇടയില്‍ സ്വന്തം ഫോണിലേക്ക് കോള്‍ വരുന്നത് കണ്ട താരം കോള്‍ എടുക്കാതെ ഫോണ്‍ കീശയില്‍ നിന്നുമെടുത്ത് വലിച്ചെറിഞ്ഞു. ഇത് കണ്ട് സമീപത്ത് നിന്ന താരങ്ങള്‍ പോലും അന്താളിച്ച് പോയി.

 ഫോൺ വലിച്ചെറിഞ്ഞ് ബാലകൃഷ്ണ

അവിടംകൊണ്ടും താരത്തിന്റെ ദേഷ്യം തീര്‍ന്നില്ല. വര്‍ണ കടലാസില്‍ പൊതിഞ്ഞ് കൊണ്ട് വന്ന പോസ്റ്റര്‍ വലിച്ച് കീറിന്നതിനിടയില്‍ സമീപത്ത് നിന്ന നടിയുടെ മുഖത്തേക്ക് പോസ്റ്റര്‍ കൊണ്ട് തട്ടി. സോറി പറയുന്നുണ്ടെങ്കിലും കുഴപ്പമില്ലെന്ന് നടി പറയുന്നു. എന്നാല്‍ യുവനടന്റെ മുഖത്തേക്ക് നോക്കി കണ്ണ് കൊണ്ട് എക്‌സ്പ്രഷന്‍ കൊടുത്ത് നടി സംസാരിക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ ബാലകൃഷ്ണയുടെ സമീപത്ത് നിന്ന മറ്റൊരു നടന്റെ കൈ തട്ടി മാറ്റുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഫോട്ടോഷൂട്ട് തുടങ്ങിയതിന് ശേഷമാണ് താരം ഈ നടനെ അടുത്തേക്ക് നിന്നത്.

   ഫോൺ വലിച്ചെറിഞ്ഞ് ബാലകൃഷ്ണ

കൊവിഡ് വന്നത് മുതല്‍ പൊതുവേദിയില്‍ നിന്നും മാറി നിന്ന ബാലകൃഷ്ണ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുറംലോകത്ത് എത്തുന്നത്. സ്‌റ്റേജില്‍ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താരം കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നു. അതേ സമയം ബാലകൃഷ്ണയുടെ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. വളരെ മോശം സമീപനമെന്നാണ് ആരാധകരടക്കം പറയുന്നത്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X